ADVERTISEMENT

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള  ടെക്സ്റ്റൈൽ/വീവിങ് മില്ലുകളിൽ 133 വർക്കർ ട്രെയിനി ഒഴിവുണ്ട്. കണ്ണൂർ പിണറായിയിലെ ഹൈടെക് വീവിങ് മില്ലിൽ 56 ഒഴിവുകളും കാസർകോട് ഉദുമയിലെ ടെക്സ്റ്റൈൽ മില്ലിൽ‌ 77 ഒഴിവുകളുമാണുള്ളത്. ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം. യോഗ്യത, സ്റ്റൈപൻഡ്, പ്രായം എന്നിവ ചുവടെ. 

ഇലക്ട്രീഷൻ, മെയിന്റനൻസ് ഫിറ്റർ തസ്തിക: എസ്എസ്എൽസി, നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(ഇലക്ട്രീഷ്യൻ/ഫിറ്റർ), ആദ്യത്തെ ആറു മാസം: പ്രതിദിനം 300 രൂപ, 6–12 മാസം: 325 രൂപ, 12–18 മാസം: 375 രൂപ, 18–24 മാസം: 425 രൂപ.

മറ്റു തസ്തികകൾക്ക്: ഏഴാം ക്ലാസ് ജയം, ആദ്യത്തെ ആറു മാസം: പ്രതിദിനം 275 രൂപ, 6–12 മാസം: 300 രൂപ, 12–18 മാസം: 350 രൂപ, 18–24 മാസം: 400രൂപ.

പ്രായം(01.06.2019ന്): 18–36 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. ശാരീരിക അവശതകൾ പാടില്ല. രണ്ടു വർഷമാണു പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയായാൽ മിൽ കാഷ്വൽ തസ്തികയിൽ നിയമനമുണ്ടാകും. 

അപേക്ഷിക്കേണ്ട വിധം: വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു മുകളിൽ തസ്തിക വ്യക്തമാക്കണം.

പിണറായിയിലെ വിലാസം: ജനറൽ മാനേജർ, ഹൈ–ടെക് വീവിങ് മിൽസ്, മിൽ ഒാഫിസ്: കിഴക്കുഭാഗം, പിണറായി പിഒ, തലശേരി, കണ്ണൂർ–670741. 

ഫോൺ: 0490 2384150.

ഉദുമയിലെ വിലാസം: ജനറൽ മാനേജർ, ഉദുമ ടെക്സ്റ്റൈൽ മിൽസ്, മിൽ ഒാഫിസ്: മൈലാട്ടി പിഒ, കാസർകോട്–671319.

ഫോൺ: 04994 282266.

വിശദവിവരങ്ങൾക്ക്: www.kstcl.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com