ADVERTISEMENT

നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അധ്യാപകർ ഉൾപ്പെടെയുള്ള തസ്തികകളിൽ അവസരം. പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ തുടങ്ങി  2370 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 9

പിജിടി വിഭാഗത്തിൽ 430 ഒഴിവുകളും ടിജിടി വിഭാഗത്തിൽ 1154 ഒഴിവുകളുമാണുള്ളത്. മിസലേനിയസ് കാറ്റഗറി ടീച്ചേഴ്സ് വിഭാഗത്തിലെ 564 ഒഴിവുകളിലേക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് കമ്മിഷണർ,  ഫീമെയിൽ സ്റ്റാഫ് നഴ്സ്, ലീഗൽ അസിസ്റ്റന്റ്, കേറ്ററിങ് അസിസ്റ്റന്റ്, എൽഡി ക്ലാർക്ക് തസ്തികകളിലും   ഒഴിവുകളുണ്ട്. യോഗ്യത ചുരുക്കത്തിൽ ചുവടെ. 

അസിസ്റ്റന്റ് കമ്മിഷണർ 

ശമ്പളം :  ലെവൽ 12 (78800– 209200 രൂപ)

ഉയർന്ന പ്രായം : 45 കവിയരുത്. 

യോഗ്യത:  ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദം. ലെവൽ 12 സ്കെയിലിൽ അനലോഗസ് പോസ്റ്റ്/ പ്രിൻസിപ്പാൾ തസ്തികയിൽ ജോലിപരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ എജ്യുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ലെവൽ 10 സ്കെയിലിലോ അതിനു  മുകളിലോ ആയുള്ള കുറഞ്ഞത് 5 വർഷത്തെ ജോലിപരിചയം വേണം  (നിബന്ധനകൾക്ക് വിജ്ഞാപനം കാണുക)

അഭിലഷണീയ യോഗ്യതകൾ : 

എ. റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം

ബി. വിദ്യാഭ്യാസ മേഖലയിലുള്ള റിസർച് യോഗ്യത.

പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ

ശമ്പളം :  ലെവൽ 8 (47600– 151100 രൂപ)

ഉയർന്ന പ്രായം : 40 കവിയരുത്.

യോഗ്യത: എ) എൻസിഇആർടിയുടെ കീഴിലുള്ള റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് 

അല്ലെങ്കിൽ  

താഴെ പറയുന്ന വിഷയങ്ങളിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ മാസ്‌റ്റർ ബിരുദം  (തസ്‌തിക, അപേക്ഷകർ നേടിയിരിക്കേണ്ട മാസ്‌റ്റർ ബിരുദം എന്ന ക്രമത്തിൽ )‌

പിജിടി (ഇംഗ്ലിഷ്) : ഇംഗ്ലിഷ്

പിജിടി (ഹിന്ദി) : ഹിന്ദി

പിജിടി (ഫിസിക്‌സ്) : ഫിസിക്‌സ് /അപ്ലൈഡ് ഫിസിക്‌സ് /ഇലക്‌ട്രോണിക് ഫിസിക്‌സ് /ന്യൂക്ലിയർ ഫിസിക്‌സ് 

പിജിടി (കെമിസ്‌ട്രി ) : കെമിസ്‌ട്രി /ബയോകെമിസ്‌ട്രി  

പിജിടി ( മാത്തമാറ്റിക്‌സ്) : മാത്തമാറ്റിക്‌സ് /അപ്ലൈഡ് മാത്തമാറ്റിക്‌സ്

പിജിടി (ഇക്കണോമിക്‌സ്) : ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്

പിജിടി (ഹിസ്‌റ്ററി ) : ഹിസ്‌റ്ററി 

പിജിടി (ജ്യോഗ്രഫി ) : ജ്യോഗ്രഫി

പിജിടി (കൊമേഴ്‌സ്) : അക്കൗണ്ടിങ് /കോസ്‌റ്റ് അക്കൗണ്ടിങ് /ഫിനാൻഷ്യൽ അക്കൗണ്ടിങ് മുഖ്യ വിഷയമായി കൊമേഴ്‌സ്. അപ്ലൈഡ് /ബിസിനസ് ഇക്കണോമിക്‌സിൽ എംകോം യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല.

പിജിടി (ബയോളജി) : ബോട്ടണി /സുവോളജി /ലൈഫ് സയൻസസ് /ബയോ സയൻസസ് /ജനറ്റിക്‌സ് /മൈക്രോബയോളജി /ബയോടെക്‌നോളജി /മോളിക്യൂലാർ ബയോ /പ്ലാന്റ് ഫിസിയോളജി ( ബിരുദതലത്തിൽ ബോട്ടണിയും സുവോളജിയും പഠിച്ചിരിക്കണം).

ബി) ബിഎഡ് ബിരുദം .

സി ) ഹിന്ദി , ഇംഗ്ലിഷ് ഭാഷകളിൽ അധ്യാപന പ്രാവീണ്യം 

അഭികാമ്യ യോഗ്യതകൾ : 

എ) ബന്ധപ്പെട്ട വിഷയത്തിൽ ടിജിടി ആയി അംഗീകൃത സ്‌ഥാപനങ്ങളിൽ നിന്നുള്ള പരിചയം.   

ബി) റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം 

സി )  കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്‌ഞാനം

പിജിടി (കംപ്യൂട്ടർ സയൻസ്): 

1. കുറഞ്ഞത് മൊത്തം 50 % മാർക്ക് നേടി താഴെ പറയുന്ന ഏതെങ്കിലും യോഗ്യത.

ബിഇ/ബിടെക്  (കംപ്യൂട്ടർ സയൻസ്/ഐടി) ബിരുദം 

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിഇ/ബിടെക് യോഗ്യതയും കംപ്യൂട്ടർ സയൻസ് പിജി ഡിപ്ലോമയും

അല്ലെങ്കിൽ

എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി)/എംസിഎ. 

അല്ലെങ്കിൽ

ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിസിഎയും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ 

കംപ്യൂട്ടർ സയൻസ്/ ഐടിയിൽ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ

ഡിഒഇഎസിസി/ എൻഐഇഎൽറ്റി  ‘ബി’ ലെവൽ സർട്ടിഫിക്കറ്റും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ

ഡിഒഇഎസിസി/ എൻഐഇഎൽറ്റി  ‘സി’ ലെവൽ സർട്ടിഫിക്കറ്റും ഏതെങ്കിലും വിഷയത്തിൽ ബിരുദവും.

2. ഹിന്ദി/ഇംഗ്ലിഷ് ഭാഷകളിൽ അധ്യാപന പ്രാവീണ്യം. അഭികാമ്യയോഗ്യത:  ബിഎഡ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ

ശമ്പളം : ലെവൽ 7 (44900– 142400 രൂപ)

ഉയർന്ന പ്രായം: 35 കവിയരുത്.

യോഗ്യത :

എ) എൻസിഇആർടിയുടെ കീഴിലുള്ള റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം 

അല്ലെങ്കിൽ 

കുറഞ്ഞത് മൊത്തം 50 % മാർക്കോടെ അംഗീകൃത ബാച്‌ലർ ബിരുദം/തത്തുല്യവും താഴെ പറയുന്ന കോംപിനേഷനിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കുകയും വേണം (തസ്‌തിക, അപേക്ഷകർ പഠിച്ചിരിക്കേണ്ട വിഷയം എന്നിവ ക്രമത്തിൽ)

ടിജിടി (ഹിന്ദി ) : ബിരുദ തലത്തിൽ ഹിന്ദി വിഷയമായി (3 വർഷവും) പഠിച്ചിരിക്കണം.

ടിജിടി (ഇംഗ്ലിഷ്) : ബിരുദ തലത്തിൽ ഇംഗ്ലിഷ് വിഷയമായി  (3 വർഷവും) പഠിച്ചിരിക്കണം 

ടിജിടി (മാത്‌സ്) : മാത്‌സ്, ഫിസിക്‌സ് കൂടാതെ കെമിസ്്ട്രി, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലൊന്നും. 

ടിജിടി (സയൻസ്) : ബോട്ടണി, സുവോളജി, കെമിസ്‌ട്രി (മൂന്നു വർഷവും പഠിച്ചിരിക്കണം) 

ടിജിടി (സോഷ്യൽ സ്റ്റഡീസ് ) : ഹിസ്‌റ്ററിയും ജ്യോഗ്രഫി /ഇക്കണോമിക്‌സ്/പൊളിറ്റിക്കൽ സയ ൻസ് എന്നിവയിലൊന്നും 

അല്ലെങ്കിൽ 

ജ്യോഗ്രഫിയും ഹിസ്‌റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കൽ സയൻസ് എന്നിവയിലൊന്നും പഠിച്ചിരിക്കണം. ഹിസ്റ്ററി/ ജ്യോഗ്രഫി മൂന്നു വർഷവും പഠിച്ചിരിക്കണം. 

ബി) സിബിഎസ്‌ഇ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (സിടിഇടി) യോഗ്യത നേടിയിരിക്കണം.

സി) ബിഎഡ് യോഗ്യത. 

ഡി) ഇംഗ്ലിഷ് , ഹിന്ദി /ബന്ധപ്പെട്ട പ്രാദേശിക ഭാഷയിൽ പഠിപ്പിക്കാനുള്ള കഴിവ്.  

അഭികാമ്യ യോഗ്യതകൾ : 

എ) റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം 

ബി )  കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്‌ഞാനം 

ശ്രദ്ധിക്കാൻ: ടിജിടി – മാത്‌സ്, സയൻസ്, സോഷ്യൽ സ്‌റ്റഡീസ് തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർ യോഗ്യത സംബന്ധിച്ച കൂടുതൽ നിബന്ധനകൾക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക. നിബന്ധനകൾക്കു വിധേയമല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടും.

മിസലേനിയസ് ടീച്ചർ

ശമ്പളം :  ലെവൽ 7 (44900– 142400 രൂപ)

ഉയർന്ന പ്രായം : 35 കവിയരുത്.

യോഗ്യത :

1. മ്യൂസിക്: മ്യൂസിക് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നുള്ള അഞ്ചു വർഷത്തെ പഠനം (ഈ പഠനം ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തിനു തത്തുല്യമായി അംഗീകരിച്ചതാകണം)

അല്ലെങ്കിൽ

മ്യൂസിക്കിൽ ബാച്ചിലർ ബിരുദവും ബിഎഡ് യോഗ്യതയും.

∙ അന്യസംസ്‌ഥാനങ്ങളിലെ വിവിധ സ്‌ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന മറ്റു തത്തുല്യയോഗ്യതകൾക്ക് വിജ്‌ഞാപനം കാണുക.

അഭിലഷണീയ യോഗ്യതകൾ : 

എ. ഇംഗ്ലിഷ് /ഹിന്ദി /ബന്ധപ്പെട്ട പ്രാദേശിക ഭാഷയിൽ പഠിപ്പിക്കാനുള്ള കഴിവ്.

ബി.റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം 

2. ആർട്ട്: ഡ്രോയിങ് / പെയിന്റിങ്/സ്‌കൾപ്‌ചർ/ക്രാഫ്റ്റ്സ്/ ഗ്രാഫിക് ആർട്ടിൽ അഞ്ച് വർഷത്തെ ഫൈൻ ആർട്സ് ഡിപ്ലോമ (പത്താം ക്ലാസ് യോഗ്യത നേടിയതിനു ശേഷമുള്ളത്)

അല്ലെങ്കിൽ

ഡ്രോയിങ് ആൻഡ് പെയിന്റിങ്, ഫൈൻ ആർട്സിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം

അല്ലെങ്കിൽ

റീജനൽ കോളജ് ഓഫ് എജ്യുക്കേഷനിൽനിന്നു ഫൈൻ ആർട്‌സ് ബിഎഡ് ബിരുദം/ഡിപ്ലോമ

അല്ലെങ്കിൽ

വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് ഫൈൻ ആർട്‌സ് / ക്രാഫ്‌റ്റ്‌സിൽ നാലു വർഷത്തെ അംഗീകൃത ഡിപ്ലോമ

അഭിലഷണീയ യോഗ്യതകൾ : 

എ.അംഗീകൃത ബിഎഡ് /തത്തുല്യം

ബി. ഇംഗ്ലിഷ് , ഹിന്ദി /ബന്ധപ്പെട്ട പ്രാദേശിക ഭാഷയിൽ പഠിപ്പിക്കാനുള്ള കഴിവ്.

സി. റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം 

3.പിഇടി: ഫിസിക്കൽ എജ്യൂക്കേഷനിൽ ബാച്ചിലർ ബിരുദം 

അല്ലെങ്കിൽ

അംഗീകൃത ഡിപിഎഡ് (ബിരുദം യോഗ്യതയായുള്ള ഡിപ്ലോമ കോഴ്സ്)

അഭിലഷണീയ യോഗ്യതകൾ : 

എ. ഇംഗ്ലിഷ് , ഹിന്ദി /ബന്ധപ്പെട്ട പ്രാദേശിക ഭാഷയിൽ പഠിപ്പിക്കാനുള്ള കഴിവ്.

ബി.റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം 

4. ലൈബ്രേറിയൻ:

1.  ലൈബ്രറി സയൻസ് ബിരുദം

അല്ലെങ്കിൽ 

ബിരുദവും ഒരു വർഷത്തെ ലൈബ്രറി സയൻസ് ഡിപ്ലോമയും

 2. ഇംഗ്ലിഷ് , ഹിന്ദി /ബന്ധപ്പെട്ട പ്രാദേശിക ഭാഷയിലെ ജോലിപരിചയം.

അഭിലഷണീയ യോഗ്യതകൾ : 

എ. റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം

ബി. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്ഞാനം

ലീഗൽ അസിസ്റ്റന്റ്

ശമ്പളം :  ലെവൽ 6 (35400– 112400 രൂപ)

പ്രായം :  18 – 32

യോഗ്യത : നിയമ ബിരുദം.

അഭിലഷണീയ യോഗ്യതകൾ : ലീഗൽ കേസുകൾ കൈകാര്യം ചെയ്ത് 3 വർഷം പരിചയം. 

ഫീമെയിൽ  സ്റ്റാഫ് നഴ്സ് 

ശമ്പളം : ലെവൽ 7 (44900– 142400 രൂപ)

ഉയർന്ന പ്രായം : 35 വയസ് വരെ.

യോഗ്യത : 1. പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യവും നഴ്സിങ്ങിൽ  ഗ്രേഡ് എ (ത്രിവൽസര) ഡിപ്ലോമ/ സർട്ടിഫിക്കറ്റും 

അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്. 

2. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ

3. ആശുപത്രി/ ക്ലിനിക്കുകളിൽ നിന്നുള്ള രണ്ടു വർഷം ജോലിപരിചയം.

അഭിലഷണീയ യോഗ്യതകൾ : ഹിന്ദി , പ്രാദേശിക ഭാഷയിലും ഇംഗ്ലിഷിലുമുള്ള പ്രവർത്തനപരിജ്ഞാനം. 

കേറ്ററിങ് അസിസ്റ്റന്റ്

ശമ്പളം : ലെവൽ 4 (25500– 81100 രൂപ)

ഉയർന്നപ്രായം : 35 വയസ് വരെ.

യോഗ്യത : 1. പത്താം ക്ലാസ് ജയം.

2. കേറ്ററിങ്ങിൽ അംഗീകൃത ത്രിവൽസര ഡിപ്ലോമ 

അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി ജയവും കേറ്ററിങ്ങിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും 

അല്ലെങ്കിൽ സീനിയർ സെക്കൻഡറി ജയം/തത്തുല്യവും കേറ്ററിങ്ങിൽ ഒരു വർഷ ഡിപ്ലോമ/ തത്തുല്യയോഗ്യതയും പ്രമുഖ സ്ഥാപനങ്ങളിൽ/ഹോട്ടലുകളിൽ നിന്നുള്ള മൂന്നു വർഷത്തെ കേറ്ററിങ് പരിചയവും. 

വിമുക്തഭടൻമാർക്ക് കേറ്ററിങ് ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് (കുറഞ്ഞതു 10 വർഷത്തെ സർവീസുണ്ടായിരിക്കണം). 

എൽഡി ക്ലാർക്ക്

ശമ്പളം :  ലെവൽ 2 (19900– 63200 രൂപ)

പ്രായം : 18 – 27

യോഗ്യത : കുറഞ്ഞത് 50 % മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ്ടു) ജയവും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ  ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്ക് വേഗം. 

അല്ലെങ്കിൽ 

സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷണൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ്ടു) ജയം. 

അഭിലഷണീയ യോഗ്യതകൾ :1. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്ഞാനവും ഡേറ്റാ എൻട്രിയും (പ്ലസ്ടുവിന് വിഷയമായി അല്ലെങ്കിൽ 6 മാസത്തെ ഡിപ്ലോമ കോഴ്സ്)

2. സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ട്സ്, അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങളിലുള്ള പരിചയം.

∙ യോഗ്യത, ജോലി പരിചയം തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ഇളവുകളും സംവരണവും: 

2019 ഓഗസ്റ്റ് 9 അടിസ്‌ഥാനമാക്കി പ്രായപരിധി , യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കും.  ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം വരെ  ഇളവനുവദിക്കും . അസിസ്റ്റന്റ് കമ്മിഷണർ, ലീഗൽ അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, കേറ്ററിങ് അസിസ്റ്റന്റ്, എൽഡി ക്ലാർക്ക് ഒഴികെയുള്ള തസ്തികകളിലേക്ക് വനിതകൾക്ക് 10 വർഷം ഇളവ് ലഭിക്കും. അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാൻ എൻവിഎസ് ജീവനക്കാർക്ക് പ്രായപരിധിയില്ല. ഡിപ്പാർട്ട്‌മെന്റൽ അപേക്ഷകർ ചട്ടപ്രകാരം അപേക്ഷിക്കുക. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം ശ്രദ്ധിക്കുക.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെയും ഇന്റർവ്യൂ/ പഴ്സണൽ ഇന്ററാക്‌ഷന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ലീഗൽ അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, കേറ്ററിങ് അസിസ്റ്റന്റ് തസ്തികകളിൽ എഴുത്തുപരീക്ഷ/ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മാത്രം നടത്തും. എൽഡി ക്ലാർക്ക് തസ്തികയിൽ എഴുത്തുപരീക്ഷ/ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് കൂടാതെ ട്രേഡ് / സ്കിൽ ടെസ്റ്റ് നടത്തും.  എഴുത്തുപരീക്ഷ വിവിധ കേന്ദ്രങ്ങളിലായി സെപ്റ്റംബർ ആദ്യം നടക്കും. അസിസ്റ്റന്റ് കമ്മിഷണർ, ലീഗൽ അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളിലേക്ക് തിരുവനന്തപുരത്തു (സിറ്റി കോഡ്: 34) പരീക്ഷാകേന്ദ്രമുണ്ട്  പരീക്ഷാരീതി ഇതോടൊപ്പമുള്ള പട്ടികയിൽ നൽകിയിട്ടുള്ളതു കാണുക.

അപേക്ഷാഫീസ്: 

അസിസ്റ്റന്റ് കമ്മിഷണർ– 1500 രൂപ

പിജിടി– 1200 രൂപ 

ടിജിടി– 1200 രൂപ

മിസലേനിയസ് ടീച്ചർ– 1200 രൂപ 

ഫീമെയിൽ സ്റ്റാഫ് നഴ്സ്– 1200 രൂപ 

ലീഗൽ അസിസ്റ്റന്റ് – 1000 രൂപ

എൽഡി ക്ലാർക്ക് – 1000 രൂപ

കേറ്ററിങ് അസിസ്റ്റന്റ് – 1000 രൂപ 

പട്ടിക വിഭാഗം, വികലാംഗർ‌ എന്നിവർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ ഓൺലൈൻ അപേക്ഷാ സമയത്ത് വെബ്‌സൈറ്റിൽ നിന്നു ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.navodaya.gov.in,  www.nvsrecruitment2019.org എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കണം. ഓൺലൈൻ അപേക്ഷ സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.   അപേക്ഷകർ പരീക്ഷയ്‌ക്കുള്ള കോൾ ലെറ്ററും  വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ്  ചെയ്‌തെടുക്കേണ്ടിവരും.  അർഹരായവർക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ഇ–മെയിൽ വഴി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com