ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ കേരളമുൾപ്പെടുന്ന സതേൺ റീജനിലും നോർത്തേൺ റീജനിലുമായി ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസിന്റെ 643 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. ഒാൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ ചുവടെ. 

സതേൺ റീജനിൽ 413 അപ്രന്റിസ്

കേരളം, തമിഴ്നാട് ആൻഡ് പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ റീജൻ മാർക്കറ്റിങ് ഡിവിഷനിൽ 413 ഒഴിവുകളുണ്ട്. ഒാഗസ്റ്റ് ഏഴ് വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത എന്നിവ ചുവടെ.

ട്രേഡ് അപ്രന്റിസ്: മെട്രിക്കും ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡുകളിൽ രണ്ടു വർഷത്തെ റഗുലർ ഫുൾ ടൈം ഐടിഐ.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ ബിരുദം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 45% മാർക്കു മതി. 

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 50% മാർക്കോടെ ത്രിവത്സര ഡിപ്ലോമ. എസ്‌സി/എസ്ടിക്കാർക്ക് 45% മാർക്കു മതി. 2017 ജനുവരി ഒന്നിനോ അതിന് ശേഷമോ എൻജിനീയറിങ് ഡിപ്ലോമ നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി. 

ബിഇ/തത്തുല്യം, എംബിഎ/തത്തുല്യം, സിഎ, ഐസിഡബ്ല്യുഎ, എൽഎൽബി, എംസിഎ യോഗ്യതക്കാർ അപേക്ഷിക്കേണ്ടതില്ല. 

പ്രായം: 18–24 വയസ്. 2019 ജൂലൈ 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസിക്കാർക്കു മൂന്നു വർഷവും, ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

വിശദവിവരങ്ങൾക്ക്: www.iocl.com

നോർത്തേൺ റീജനിൽ 230 അപ്രന്റിസ്

ചത്തീസ്ഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ന്യൂഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ റീജൻ മാർക്കറ്റിങ് ഡിവിഷനിൽ 230 ഒഴിവുകളുണ്ട്. ഒാഗസ്റ്റ് എട്ട് വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത എന്നിവ ചുവടെ.

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 50% മാർക്കോടെ ത്രിവത്സര ഡിപ്ലോമ. എസ്‌സി/എസ്ടിക്കാർക്ക് 45% മാർക്കു മതി. 

ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾ ടൈം ഐടിഐ (എൻസിവിടി/എസ്‌സിവിടി അംഗീകൃതം).  

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ ബിരുദം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 45% മാർക്കു മതി. 

ബിഇ, ബിടെക്, എംബിഎ, സിഎ, എൽഎൽബി, എംസിഎ യോഗ്യതക്കാർ അപേക്ഷിക്കേണ്ടതില്ല.

പ്രായം: 18–24 വയസ്. 2019 ജൂലൈ 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസിക്കാർക്കു മൂന്നു വർഷവും, ഭിന്നശേഷിക്കർക്ക് പത്ത് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

സ്റ്റൈപ്പ‍ൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.

വിശദവിവരങ്ങൾക്ക്: www.iocl.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com