ADVERTISEMENT

പൊതുമേഖലാ സ്‌ഥാപനമായ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 445 ഒഴിവുകളുണ്ട്. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ചുവടെ.

ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ):- ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ: ജനറൽ സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ആദ്യ ചാൻസിൽ പത്താം ക്ലാസ് ജയം. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പത്താംക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത നിർണയിക്കുക. 

പ്രായം: 15–19 വയസ്. 

സ്റ്റൈപ്പൻഡ്: ആദ്യവർഷം: 7577 രൂപ, രണ്ടാംവർഷം: 8659 രൂപ. 

പരിശീലന കാലാവധി: രണ്ടു വർഷം

ഗ്രൂപ്പ് ബി (ഐടിഐ പാസായവർ):-ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐസിടിഎസ്എം), ഇലക്‌ട്രോണിക് മെക്കാനിക്, കാർപന്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ (Ex. ഐടിഐ ഫിറ്റർ): കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ആദ്യ ചാൻസിൽ ഐടിഐ ജയം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 

പ്രായം: 16–21 വയസ്.  

സ്റ്റൈപ്പൻഡ്: 9742 രൂപ. 

പരിശീലന കാലാവധി: ഒരു വർഷം

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ):-

റിഗർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ആദ്യ ചാൻസിൽ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ). ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എട്ടാംക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത നിർണയിക്കുക. 

പ്രായം: 14–18 വയസ്. 

സ്റ്റൈപ്പൻഡ്: ആദ്യവർഷം: 7577 രൂപ, രണ്ടാംവർഷം: 8659 രൂപ. 

പരിശീലന കാലാവധി:- റിഗർ: രണ്ട് വർഷം, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): ഒരു വർഷം മൂന്നു മാസം. 

എല്ലാ തസ്‌തികകളിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി. 

ഐടിഐ പാസായവർ ഗ്രൂപ്പ് എ, സി തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും, അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: ഒാൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, ഡോക്യുമെന്റ് പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മുംബൈയിൽ മാത്രമായിരിക്കും ഒാൺ‌ലൈൻ പരീക്ഷ നടത്തുക. 

അപേക്ഷാഫീസ്: 100 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാർക്കു ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: www.mazagondock.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത വലുപ്പത്തിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com