sections
MORE

കണ്ണൂർ വിമാനത്താവളത്തിൽ 30 ഒഴിവ്, ശമ്പളം: 25,000–31,000 രൂപ

kannur-airport
SHARE

കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ‌ ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്, ഫയർ ആൻഡ് റെസ്ക്യൂ ഒാപ്പറേറ്റർ തസ്തികയിലായി 30 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാഗസ്റ്റ് 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ഉയർന്നപ്രായം (01.07.2019 ന്), ശമ്പളം എന്നിവ ചുവടെ.

ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് (15 ഒഴിവ്): പ്രഫഷനലുകൾ (എൻജിനീയറിങ് ബിരുദക്കാർ/റഗുലർ എംബിഎ/പിജിഡിഎം (രണ്ട് വർഷ കാലാവധി). ബിസിഎഎസിൽ നിന്നുമുള്ള സ്ക്രീനർ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. പ്രഫഷനലുകൾ ഒഴികെയുള്ള ബിരുദക്കാർക്കും അപേക്ഷിക്കാം. 35 വയസ്, 31000 രൂപ.

ഫയർ ആൻഡ് റെസ്ക്യൂ ഒാപ്പറേറ്റർ (15 ഒഴിവ്): പത്താംക്ലാസ് ജയം, കുറഞ്ഞത് 50% മാർക്കോടെ മെക്കാനിക്കൽ/ഒാട്ടമൊബീൽ/ഫയർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ ത്രിവൽസര റഗുലർ ഡിപ്ലോമ. അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ്ടു ജയം (റഗുലർ പഠനം). എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുടെ ഏതെങ്കിലും ഫയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും ബേസിക് ഫയർ സർവീസ് ട്രെയിനിങ് പൂർത്തിയാക്കിയവർക്ക് മുൻഗണനയുണ്ട്. 30 വയസ്, 25000 രൂപ.

ഡ്രൈവിങ് ലൈസൻസ്: ഉദ്യോഗാർഥികൾക്ക് അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്/മീഡിയം വെഹിക്കിൾ ലൈസൻസ് /ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ലൈസൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 

ശാരീരിക യോഗ്യത:-

കാഴ്‌ചശക്‌തി (കണ്ണടയില്ലാതെ രണ്ട് കണ്ണുകളിലും):-ദൂരക്കാഴ്‌ച 6/6, സമീപക്കാഴ്‌ച N-5. 

ഉയരം: കുറഞ്ഞത് 167 സെമി.

നെഞ്ച്: 81 സെമി (വികസിപ്പിക്കുന്നതിന് മുൻപ്), കുറഞ്ഞത് 5 സെമി വികസിപ്പിക്കാൻ കഴിയണം.

ഭാരം: 55 കിലോയിൽ കുറയരുത്.

അർഹരായവർക്ക് യോഗ്യതയിലും ഉയർന്നപ്രായത്തിലും ചട്ടപ്രകാരം ഇളവുണ്ട്. 

വിശദവിവരങ്ങൾക്ക്: www.kannurairport.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA