ADVERTISEMENT

സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് ഒാഡിറ്റ്/നിയമസഭാ സെക്രട്ടേറിയറ്റ് തുടങ്ങിയവയിൽ 64 ഒാഫിസ് അറ്റൻഡന്റ്, വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, മലബാർ സിമന്റ്സിൽ ട്രേസർ ഗ്രേഡ് ഒന്ന്, സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഒാർഗനൈസർ തുടങ്ങി 52 തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 21 തസ്തികയിൽ ജനറൽ റിക്രൂട്മെന്റാണ്. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ്, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ  എന്നീ 3 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ട്രഷറി സർവീസിൽ സീനിയർ സൂപ്രണ്ട്, ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ഇലക്ട്രീഷ്യൻ എന്നീ 2 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റിനും വിവിധ വകുപ്പുകളിൽ സിഎ ഗ്രേഡ് രണ്ട്, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ, ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ, കൃഷി വകുപ്പിൽ വർക്ക് സൂപ്രണ്ട് തുടങ്ങി 26 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനത്തിനും അപേക്ഷിക്കാം. 

അസാധാരണ ഗസറ്റ് തീയതി 27–07–2019. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് 29 രാത്രി 12 വരെ. 

കാറ്റഗറി നമ്പർ: 81/2019 

അസിസ്റ്റന്റ് പ്രഫസർ ഇൻ ഒഫ്താൽമോളജി 

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ശമ്പളം : യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ച് 

ഒഴിവ് : നാല് 

പ്രായം: 21-46. ഉദ്യോഗാർഥികൾ 02.01.1973 നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്കം, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകൾ : 

(i) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം (എം.എസ് ഒഫ്താൽമോളജി)/ ഡിഎൻബി ഒഫ്താൽമോളജി)

(ii) മൂന്ന് വർഷത്തെ അധ്യാപന പരിചയമോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം.

(iii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ.

മേൽപ്പറഞ്ഞിട്ടുള്ള യോഗ്യതയുള്ളവരുടെ അഭാവത്തിൽ 

(i) ഒരു  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം. (ii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ) സ്ഥിരം റജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലക്ചറർ തസ്തികയിലേക്ക് പരിഗണിക്കും.

കാറ്റഗറി നമ്പർ: 82/2019

അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ, മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

ശമ്പളം: യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ച് 

ഒഴിവ് : 01 

പ്രായം: 21-46. ഉദ്യോഗാർഥികൾ 02.01.1973നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്കം, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 

(i) ബന്ധപ്പെട്ട വിഷയത്തിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എംഡി/എംഎസ്/ ഡിഎൻബി)

(ii) മൂന്ന് വർഷത്തെ അധ്യാപന പരിചയമോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം.

(iii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ.

മേൽപ്പറഞ്ഞിട്ടുള്ള യോഗ്യതയുള്ളവരുടെ അഭാവത്തിൽ 

(i) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം. (ii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ) സ്ഥിരം റജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലക്ചറർ തസ്തികയിലേക്ക് പരിഗണിക്കും.

കാറ്റഗറി നമ്പർ: 83/2019 - 84/2019 

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

ജലസേചനം 

ശമ്പളം: 39500-83000 രൂപ 

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ 

കാറ്റഗറി നമ്പർ 83/19 : നേരിട്ടുള്ള നിയമനം 

കാറ്റഗറി നമ്പർ 84/19 : നേരിട്ടുള്ള നിയമനം-ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നു മാത്രം. 

∙ ഡിപ്പാർട്ട്മെന്റൽ ക്വാട്ടയിലേക്കുള്ള നിയമനം (കാറ്റഗറി II) ബന്ധപ്പെട്ട വകുപ്പിലെ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ, ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് സ് എന്നീ തസ്തികകളിൽ രണ്ടു വർഷത്തിൽ കുറയാത്ത സർവീസുള്ളവരിൽ നിന്നും മാത്രം നടത്തുന്ന നേരിട്ടുള്ള നിയമനമാണ്. 

പ്രായം  : 

നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 1) : 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നീ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും. 

ഡിപ്പാർട്ട്മെന്റൽ ക്വാട്ടയിലേക്കുള്ള നിയമനം (കാറ്റഗറി II) : 01.01.2019ൽ 18 തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി ബാധകമല്ല. എന്നാൽ 50 കവിയാൻ പാടില്ല. 

യോഗ്യതകൾ : 

(എ) കാറ്റഗറി I : 

(i) കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നു നേടിയിട്ടുള്ള സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത.

അല്ലെങ്കിൽ (II) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിന്റെ സിവിൽ എൻജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ്. 

(ബി) കാറ്റഗറി II (ഡിപ്പാർട്ട്മെന്റൽ ക്വാട്ടയിലേക്കുള്ള നിയമനം) മുകളിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യതകൾ കൂടാതെ ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ, ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് എന്നിവർക്കു ബന്ധപ്പെട്ട വകുപ്പിൽ പ്രസ്തുത തസ്തികകളിൽ രണ്ടു വർഷത്തിൽ കുറയാത്ത സേവന പരിചയവും ഉണ്ടായിരിക്കണം. 

സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക (www.keralapsc.gov.in). 

കാറ്റഗറി നമ്പർ: 85/2019 

ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് 

സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്  കോളജുകൾ) 

ശമ്പളം: 36600-79200 രൂപ 

ഒഴിവ് : 4

പ്രായം: 20-39; ഉദ്യോഗാർഥികൾ 02.01.1980 നും 01.01.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, വിധവകൾ എന്നിവർക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ : ഒരു അംഗീകൃത സർവകാലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യസത്തിനുശേഷം കൊമേഴ്സിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കൊമേഴ്സ്യൽ പ്രാക്ടീസിൽ നേടിയ ഡിപ്ലോമയും 

കാറ്റഗറി നമ്പർ: 86/2019 

ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ),വ്യാവസായിക പരിശീലനം 

ശമ്പളം : 26,500-56,700 രൂപ

ഒഴിവ്:  ഒന്ന്

പ്രായം : 19-44. ഉദ്യോഗാർഥികൾ 02.01.1975 നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവുണ്ടായിരിക്കും. 

യോഗ്യതകൾ : 

1. എസ്എസ്എൽസി അഥവാ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 

2. (എ) അനുയോജ്യമായ ട്രേഡിൽ ഉള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്നു വർഷത്തെ പരിചയവും അല്ലെങ്കിൽ 

(ബി) അനുയോജ്യമായ ട്രേഡിലുള്ള നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഒരു വർഷത്തെ പരിചയവും.

അല്ലെങ്കിൽ 

(സി) ഗവൺമെന്റ് അഥവാ ഗവൺമെന്റ് അംഗീകൃത പോളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എൻജിനീയറിങ് ശാഖയിൽ നേടിയ ഡിപ്ലോമയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ. 

∙ ബന്ധപ്പെട്ട ട്രേഡിൽ വർക്ക്ഷോപ്പ് അറ്റൻഡറായുള്ള പരിചയം പ്രസ്തുത ട്രേഡിൽ ഉള്ള പരിചയമായി കണക്കാക്കും. 

∙ പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിചയ യോഗ്യത വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക (www.keralapsc.gov.in).  

  

കാറ്റഗറി നമ്പർ: 87/2019 

ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ ജനറൽ), 

വ്യാവസായിക പരിശീലനം 

ശമ്പളം: 26,500-56,700 രൂപ

ഒഴിവ്: ഒന്ന് 

പ്രായം : 19-44. ഉദ്യോഗാർഥികൾ 02.01.1975 നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/ പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവുണ്ടായിരിക്കും. 

യോഗ്യതകൾ: 1. എസ്എസ്എൽസി അഥവാ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 

2. (എ) അനുയോജ്യമായ ട്രേഡിൽ ഉള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്നു വർഷത്തെ പരിചയവും.

അല്ലെങ്കിൽ (ബി) അനുയോജ്യമായ ട്രേഡിലുള്ള നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഒരു വർഷത്തെ പരിചയവും.

അല്ലെങ്കിൽ (സി) ഗവൺമെന്റ് അഥവാ ഗവൺമെന്റ് അംഗീകൃത പോളിടെക് നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എൻജിനീയറിങ് ശാഖയിൽ നേടിയ ഡിപ്ലോമയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ, 

∙ ബന്ധപ്പെട്ട ട്രേഡിൽ വർക്ക്ഷോപ്പ് അറ്റൻഡറായുള്ള പരിചയം പ്രസ്തുത ട്രേഡിൽ ഉള്ള പരിചയമായി കണക്കാക്കും. 

∙ പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിചയ യോഗ്യത വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക (www.keralapsc.gov.in).  

കാറ്റഗറി നമ്പർ: 88/2019 

ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫർ

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ശമ്പളം: 25200-54000 രൂപ 

ഒഴിവ് : ഒന്ന്

പ്രായം: 19-41; ഉദ്യോഗാർഥികൾ 02–01–1978നും 01-01-2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗം, വിധവകൾ എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകൾ 

1. എസ്എസ്എൽസി. പാസായിരിക്കണം. 

2.ഡ്രോയിങ്ങിലും പെയിന്റിംഗിലുമുള്ള ഡിപ്ലോമയും ഫൊട്ടോഗ്രഫിയിലുള്ള പ്രാവീണ്യവും. 

കാറ്റഗറി നമ്പർ: 89/2019

ഓഫിസ് അറ്റൻഡന്റ് 

ഗവൺമെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവീസ് കമ്മിഷൻ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/ കേരള നിയമസഭാ സെക്രട്ടേറിയറ്റ് 

ശമ്പളം: 16500-35700 രൂപ 

ഒഴിവ് : 64 

പ്രായം: 18-36 ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗം, വിധവകൾ എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 

കാറ്റഗറി നമ്പർ: 90/2019 

അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ വിദ്യാഭ്യാസം 

ശമ്പളം: 15600-39100 + 7000 (AGP) രൂപ 

ഒഴിവ് :  ഒന്ന്.

പ്രായം: 21-46, ഉദ്യോഗാർഥികൾ 02.01.1973നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടിക വർഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 1. എംസിഎച്ച് (യൂറോളജി)/എംസിഎച്ച് / ഡിഎൻബി (ജനിറ്റോ യൂറിനറി സർജറി)/എംസിഎച്ച് (ജനിറ്റോ യൂറിനറി സർജറി). 

2. മൂന്ന് വർഷത്തെ അധ്യാപന പരിചയമോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം.

3. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ.

മേൽപ്പറഞ്ഞിട്ടുള്ള യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികളെ 15600-39100+ 5400 രൂപ (AGP) ശമ്പള സ്കെയിലിൽ ലക്ചറർ തസ്തികയിലേക്ക്  പരിഗണിക്കും. 

കാറ്റഗറി നമ്പർ: 91/2019

അസിസ്റ്റന്റ് പ്രഫസർ ഇൻ പ്ലാസ്റ്റിക് 

ആന്റ് റീകൺസ്ട്രക്ടീവ് സർജറി, 

മെഡിക്കൽ വിദ്യാഭ്യാസം

ശമ്പളം: 15600-39100 +7000 രൂപ (AGP)

ഒഴിവ് : ഒന്ന് 

പ്രായം: 21-46, ഉദ്യോഗാർഥികൾ 02– 01– 1973നും 01-01-1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ : 1. എംസിഎച്ച് (പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജറി/എംസിഎച്ച് (പ്ലാസ്റ്റിക് സർജറി)/ഡിഎൻബി (പ്ലാസ്റ്റിക് സർജറി) 

2. മൂന്ന് വർഷത്തെ അധ്യാപന പരിചയമോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം.

3. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ

മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ. 

മേൽപ്പറഞ്ഞിട്ടുള്ള യോഗ്യതയുടെ അഭാവത്തിൽ 

1. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം

2. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികളെ 15600-39100+ 5400 രൂപ (AGP) ശമ്പള സ്കെയിൽ ലക്ചറർ തസ്തികയ്ക്ക് പരിഗണിക്കും.

കാറ്റഗറി നമ്പർ: 92/2019 

ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

ശമ്പളം: 15600-39100 + 5400 രൂപ (AGP)

ഒഴിവ് : രണ്ട്

പ്രായം: 21-46, ഉദ്യോഗാർഥികൾ 02.01.1973 നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനു‌സൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം. 

ii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 93/2019 

ലക്ചറർ ഇൻ ഇഎൻറ്റി

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ശമ്പളം: 15600 - 39100 + 5400 രൂപ (AGP) 

ഒഴിവ് : ഒന്ന് 

പ്രായം: 21-46, ഉദ്യോഗാർഥികൾ 02.01.1973 നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ 1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം. 

ii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 94/2019 

ലക്ചറർ ഇൻ അനസ്തേഷ്യ മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ശമ്പളം: 15600 - 39100 + 5400 രൂപ (AGP)

ഒഴിവ് : 10 

പ്രായം: 21-46, ഉദ്യോഗാർഥികൾ 02.01.1973 നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം.

i) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ - മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 95/2019

ടൈം കീപ്പർ 

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് 

ശമ്പളം: 7010-15390 രൂപ

ഒഴിവ് : രണ്ട്

പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001 നു മിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 

1) ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം 

2) ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നോ, അർധസർക്കാർ സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ റജിസ്റ്റേഡ് കമ്പനിയിൽ നിന്നോ ഉള്ള ടൈം കീപ്പിങ് ജോലിയിലുള്ള 2 വർഷത്തെ പരിചയം .

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക (www.keralapsc.gov.in) . 

കാറ്റഗറി നമ്പർ: 96/2019

ട്രേസർ ഗ്രേഡ് I 

മലബാർ സിമന്റ്സ് ലിമിറ്റഡ് 

ശമ്പളം.:  4900-6328 രൂപ 

ഒഴിവ്: ഒന്ന് 

പ്രായം: 18-36 ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നു മിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടിക ജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : ഐടിഐ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ അല്ലെങ്കിൽ തത്തുല്യം. 

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

കാറ്റഗറി നമ്പർ: 97/2019 

വെൽഫെയർ ഓർഗനൈസർ സൈനിക ക്ഷേമം 

ശമ്പളം: 26,500-56,700 രൂപ

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ

എറണാകുളം – ഒന്ന്.

പ്രായം: 01.01.2019ൽ 50 വയസ് (സൈനികസേവന കാലയളവിനുള്ള വയസ്സിളവ് ഉൾപ്പെടെ) തികയാൻ പാടില്ല.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അവർ ജോലിയിൽ പ്രവേശിക്കുന്ന തീയതിയിൽ 56 വയസ് തികയാൻ പാടില്ല

യോഗ്യതകൾ : എ) എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യം.

ബി) ഉദ്യോഗാർഥികൾ ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ തസ്തികയിൽ സേവനം അനുഷ്ഠിച്ചവരോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യ റാങ്കിലുള്ള വിമുക്തഭടൻമാരോ ആയിരിക്കണം. 

  

കാറ്റഗറി നമ്പർ: 98/2019 

എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം), (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം

ശമ്പളം:  25200-54000 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ

ആലപ്പുഴ – 76

വയനാട് – ഒന്ന്

നിയമന രീതി : തസ്തികമാറ്റം വഴിയുള്ള നിയമനം (അപേക്ഷാ തീയതിയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ 5 വർഷത്തിൽ കുറയാത്ത സർവീസ് ഉണ്ടായിരിക്കണം.

പ്രായം: ബാധകമല്ല. 

യോഗ്യതകൾ : 1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസി പരീക്ഷയോ, തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം. 

2) കേരള സർക്കാർ പരീക്ഷ കമ്മിഷണർ നടത്തുന്ന ടിടിസി പരീക്ഷ വിജയിച്ചിരിക്കണം

3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) പാസായിരിക്കണം.  ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ്/നെറ്റ്/ സെറ്റ്/എംഫിൽ/ പിഎച്ച്ഡി/എംഎഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. (www.keralapsc.gov.in)

കാറ്റഗറി നമ്പർ: 99/2019 

ലബോറട്ടി ടെക്നീഷ്യൻ ഗ്രേഡ് II

ഹോമിയോപ്പതി 

ശമ്പളം : 22,200-48,000 രൂപ

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ

- കാസർകോട് (ഒന്ന്)

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികവിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ: 

1. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി ബോർഡിൽ നിന്നും സയൻസ് വിഷയങ്ങളിൽ ഹയർ സെക്കൻഡറി പ്രീഡിഗ്രി വിജയിച്ചിരിക്കണം അല്ലെങ്കിൽ സർക്കാർ അംഗീകരിച്ചിട്ടുളള തത്തുല്യ യോഗ്യത.

2 കേരളത്തിലെ മെഡിക്കൽ കോളജുകൾ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ സർക്കാർ അംഗീകരിച്ചിട്ടുളള തത്തുല്യ യോഗ്യത. 

കാറ്റഗറി നമ്പർ: 100/2019

സർജന്റ്, വിവിധം 

ശമ്പളം:  22200-48000/–. 

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

കോട്ടയം –ഒന്ന്

തിരുവനന്തപുരം – മൂന്ന്

നിയമന രീതി : സർജന്റ് തസ്തികയിലേക്കുള്ള നിയമനം താഴെ പറയും പ്രകാരമാകും. 

1) മറ്റേതെങ്കിലും ക്ലാസ്, കാറ്റഗറി അല്ലെങ്കിൽ സർവീസിൽ നിന്നു തസ്തികമാറ്റം വഴിയുള്ള നിയമനം.

2) മുകളിൽ ഒന്നാമത്തെ വിഭാഗത്തിൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നേരിട്ടുള്ള നിയമനം

പ്രായം  : 18-36. ഉദ്യോഗാർഥികൾ 02.01:1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.

യോഗ്യതകൾ : (1) കരസേനയിൽ ജൂനിയർ കമ്മീഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷൻ പറ്റിയ ആളായിരിക്കണം.

അല്ലെങ്കിൽ (2) മുകളിൽ ഒന്നാമത്തെ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇംഗ്ലിഷ് എഴുതുവാനും വായിക്കുവാനും ഉള്ള കഴിവും കരസേന, നാവികസേന, വ്യോമസേന ഇവയിലൊന്നിൽ 10 വർഷത്തെ സൈനിക സർവീസും ഉള്ള ആളായിരിക്കണം.

അല്ലെങ്കിൽ  മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ എസ്എസ്എൽസിയോ തത്തുല്യപരീക്ഷയോ പാസായിരിക്കുകയും പൊലീസിലോ മിലിട്ടറിയിലോ 6 മാസത്തെ പരിശീലനം നേടിയിരിക്കുകയും ചെയ്ത ആളായിരിക്കണം.

∙ മലയാളം, തമിഴ്, കന്നട ഇവയിൽ ഏതെങ്കിലും ഒന്നിൽ എഴുതുവാനും വായിക്കുവാനുമുള്ള പ്രാവീണ്യം വേണം. 

∙ ഭിന്നശേഷിയുള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.  

∙ ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ശാരീരിക യോഗ്യതകൾ ഉണ്ടെന്ന് തെളിയിക്കുന്നതിന് സർവീസിലുള്ള സിവിൽ സർജൻഗ‌്രേഡ് 2 വിൽ കുറയാത്ത റാങ്കിലുള്ള ഒരു മെഡിക്കൽ ഓഫിസറിൽ നിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കേണ്ടതാണ്. (എ) (1) ഉയരം 167 സെ.മീ. (2) 81 സെ.മീ. നെഞ്ചളവും കുറഞ്ഞത് 5 സെ.മീ. വികാസവും ഉണ്ടായിരിക്കണം.(പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ടവർക്ക് 160 സെ. മീ. ഉയരവും 76 സെ.മീ. നെഞ്ചളവും മതി. എന്നാൽ 5 സെ.മീ. വികാസം അവർക്കും ഉണ്ടായിരിക്കണം. 

(ബി) കണ്ണട ധരിച്ചുകൊണ്ട് താഴെപ്പറയുന്ന കാഴ്ചശക്തി ഉണ്ടായിരിക്കണം.

വലതു കണ്ണ്  ഇടതു കണ്ണ് 

ദൂരക്കാഴ്ച,  6/6 സ്നെല്ലൻ  6/6 സ്നെല്ലൻ 

സമീപകാഴ്ച  0.5 സ്നെല്ലൻ  0.5 സ്നെല്ലൻ

ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. 

(മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വിജ്ഞാപനം കാണുക (www.keralapsc.gov.in). 

തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ തങ്ങളുടെ സർവീസ് തെളിയിക്കുന്നതിനായി കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹെഡ് ഓഫ് ഓഫിസ്/ വകുപ്പിൽ നിന്നു സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃക  വെബ്സൈറ്റിൽ ലഭിക്കും (www.keralapsc.gov.in) . 

കാറ്റഗറി നമ്പർ: 101/2019 

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് 

ശമ്പളം: 22,200-48,000 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം –ഒന്ന്

ആലപ്പുഴ – ഒന്ന്

എറണാകുളം – ഒന്ന്

കോഴിക്കോട് –മൂന്ന് 

പ്രായം : 18-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്കവിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ : 1. ജനറൽ : സയൻസ് വിഷയങ്ങളിൽ ബി ഗ്രേഡോടു കൂടിയോ അല്ലെങ്കിൽ കുറഞ്ഞത് 50%  മാർക്കോടു കൂടിയോ പ്രീഡിഗ്രി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ആംഡ് ഫോഴ്സിൽ പതിനഞ്ച് വർഷത്തിൽ കുറയാത്ത സേവനമനുഷ്ഠിച്ചിട്ടുള്ളവരും ക്ലാസ് 1 ബ്ലഡ് ട്രാൻസ് ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റ് പാസ്സായിട്ടുള്ളവരും ആയ വിമുക്തഭടൻമാർക്ക് എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത മതി. 

2. സാങ്കേതികം: കേരളത്തിലെ മെഡിക്കൽ കോളജുകളോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയോ നടത്തുന്ന ഒരു വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിപ്ലോമ കോഴ്സ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം.

∙ പട്ടികജാതി /പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രീഡിഗ്രിയ്ക്ക് 10% മാർക്കിളവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 5% മാർക്കിളവും അനുവദിക്കും. 

കാറ്റഗറി നമ്പർ: 102/2019

ചിക് സെക്സർ, മൃഗസംരക്ഷണം 

ശമ്പളം: 20,000-45,800 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ

ആലപ്പുഴ – ഒന്ന്

കോട്ടയം – ഒന്ന്

കോഴിക്കോട് – ഒന്ന്

പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ : (1) പൗൾട്രി ഹസ്ബൻഡറി പ്രത്യേക വിഷയമായുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റിലുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് വിജയിച്ചിരിക്കണം. 

(2) മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എസ്എസ്എൽസി വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പർ: 103/2019

ക്ലാർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാർക്ക്

വിവിധം, പാർട്ട്  1 

നേരിട്ടുള്ള നിയമനം 

ശമ്പളം: 19000-43600 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ 

1. തിരുവനന്തപുരം 2, കൊല്ലം 3. പത്തനംതിട്ട 4. ആലപ്പുഴ 5. കോട്ടയം 6. ഇടുക്കി 7, എറണാകുളം , 8. തൃശ്ശൂർ 9. പാലക്കാട് 10. മലപ്പുറം 11. കോഴിക്കോട് 12. വയനാട് - 13. കണ്ണൂർ14. കാസർകോട് – കണക്കാക്കപ്പെട്ടില്ല

പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും. 

യോഗ്യതകൾ : 

1) എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യം .

2) മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കിൽ തത്തുല്യം

3) ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യയോഗ്യതയും. 2002 ജനുവരി മാസത്തിനു മുമ്പ് കെ.ജി.റ്റി.ഇ ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടിയവർ കംപ്യൂട്ടർ വേഡ് പ്രോസസിംഗിലോ തത്തുല്യ യോഗ്യതയിലോ ഉള്ള പ്രത്യേകം സർട്ടിഫിക്കറ്റ് അപേക്ഷ അ യയ്ക്കുന്ന അവസാനതീയതിയ്ക്ക് മുൻപ് നേടിയിരിക്കണം.

കാറ്റഗറി നമ്പർ: 104/2019 

ക്ലാർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാർക്ക്

വിവിധം - പാർട്ട്  2 

(തസ്തികമാറ്റം വഴി)

ശമ്പളം:  19000-43600 രൂപ 

യോഗ്യതകൾ : 1. എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യം. 

2. മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കിൽ തത്തുല്യം .

3. ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യയോഗ്യതയും. 2002 ജനുവരി മാസത്തിനു മുമ്പ് കെജിറ്റിഇ ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടിയവർ കംപ്യൂട്ടർ വേഡ് പ്രോസസിംഗിലോ തത്തുല്യ യോഗ്യതയിലോ ഉള്ള പ്രത്യേകം സർട്ടിഫിക്കറ്റ് അപേക്ഷ അ യയ്ക്കുന്ന അവസാനതീയതിയ്ക്ക് മുൻപ് നേടിയിരിക്കണം. 

സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റ് (www.keralapsc.gov.in) കാണുക.

സ്പെഷൽ റിക്രൂട്ട്മെന്റ് 

(സംസ്ഥാനതലം)

കാറ്റഗറി നമ്പർ: 105/2019 

സീനിയർ സൂപ്രണ്ട് /അസിസ്റ്റന്റ് ട്രഷറി ഓഫിസർ/സബ് ട്രഷറി ഓഫിസർ/ഓഫിസർ ഇൻ ചാർജ് ഓഫ് സ്റ്റാമ്പ് ഡിപ്പോ(പട്ടികജാതി/ പട്ടികവർഗം മാത്രം),കേരള ട്രഷറി സർവീസസ്

ശമ്പളം: 36,600-79,200 രൂപ 

ഒഴിവ് : ഒന്ന്

പ്രായം: 18-41 (ഉദ്യോഗാർഥികൾ 02.01.1978നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ). 

യോഗ്യതകൾ : ഇന്ത്യയിലെ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദം.

കാറ്റഗറി നമ്പർ: 106/2019

ഇലക്ട്രീഷ്യൻ , കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികവർഗം മാത്രം) 

ശമ്പളം: 19000-43600 രൂപ 

ഒഴിവ് : ഒന്ന്

യോഗ്യതകൾ : എ) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുളള ഡിപ്ലോമ

അഥവാ പ്രസ്തുത യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇലക്ട്രീഷ്യൻ ഗ്രേഡിൽ 18 മാസത്തെ കോഴ്സും അപ്രന്റീസ്ഷിപ്പും വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച ഐടിഐ സർട്ടിഫിക്കറ്റ്. (ബി) ഒരു പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പരിചയം  നിർദിഷ്ട പ്രവൃത്തിപരിചയം ഉള്ളവരുടെ അഭാവത്തിൽ പ്രവൃത്തി പരിചയം ഇല്ലാത്തവരെും പരിഗണിക്കും. 

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക (www.keralapsc.gov.in). 

എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക്നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

കാറ്റഗറി നമ്പർ: 107/2019 

ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്, കോളജ് വിദ്യാഭ്യാസംമൂന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം: യുജിസി നിരക്കിൽ 

ഒഴിവ് : പട്ടികവർഗം– 1 

പ്രായം: 22-45. ഉദ്യോഗാർഥികൾ 02.01.1974 നും 01.01.1997 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ : 50 % മാർക്കിൽ കുറയാതെയുള്ള മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായി രിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ (comprehensive test) ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോൾ മലയാളത്തിൽ പരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി യോഗ്യത നേടിയവരെ യുജിസിയുടെ സമഗ്ര പരീക്ഷ (നെറ്റ്) പാസായിരിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കാറ്റഗറി നമ്പർ: 108/2019

മെഡിക്കൽ ഓഫിസർ , കേരള ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് സർവീസ്ഒന്നാം എൻസിഎ വിജ്ഞാപനം

ശമ്പളം: 45800-89000 രൂപ  

ഒഴിവ് : എൻസിഎ, ഒബിസി–1 

പ്രായം: 23-39, ഉദ്യോഗാർഥികൾ 02.01.1980 നും 01.01.1996 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ : 1. ഒരു അംഗീകൃത സർവകലാശാല യിൽ നിന്നും ലഭിച്ച എംബിബിഎസ് ബിരുദവും ഒരു വർഷത്തെ ഹൗസ് സർജൻസിയും. 

2. കേരള മെഡിക്കൽ കൗൺസിൽ പാർട്ട് എ അനുസരിച്ചുള്ള റജിസ്ട്രേഷൻ. അഭികാമ്യം: ഇൻഡസ്ട്രിയൽ ഹെൽത്തിൽ “പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ” ഉള്ളവർക്ക് നിയമനത്തിൽ മുൻഗണന. 

കാറ്റഗറി നമ്പർ: 109/2019

അസിസ്റ്റന്റ് സർജൻ 

കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ

ആരോഗ്യവകുപ്പ്

മുന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം: 45800-89000 രൂപ 

ഒഴിവ്: പരിവർത്തിത ക്രിസ്ത്യാനികൾ – 25 

പ്രായം: 18-45; ഉദ്യോഗാർഥികൾ 02.01.1974 നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ : 1. മോഡേൺ മെഡിസിനിലുളള ബിരുദം (എംബിബിഎസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത 

2. തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്നും ലഭിച്ചിട്ടുളള സാധുതയുളള റജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 110/2019 - 111/2019 

ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്

സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക് കോളജുകൾ)

ഒന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം: 36600-79200 രൂപ

ഒഴിവ്: 

110/2019: മുസ്ലിം – ഒന്ന് 

111/2019: ലാറ്റിൻ കാത്തോലിക് ആംഗ്ലോ ഇന്ത്യൻ – ഒന്ന്

പ്രായം: മുസ്ലിം, ലാറ്റിൻ കാത്താലിക് ആംഗ്ലോ ഇന്ത്യൻ: 20-42 . ഉദ്യോഗാർഥികൾ 02/01/1977നും 01-01 -1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ : ഒരു അംഗീകൃത സർവകാലാശാലയിൽ നിന്നു റഗുലർ വിദ്യാഭ്യാസത്തിനുശേഷം കൊമേഴ്സിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കൊമേഴ്സ്യൽ പ്രാക്ടീസിൽ നേടിയ ഡിപ്ലോമയും 

എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)

കാറ്റഗറി നമ്പർ: 112/2019 

നഴ്സ് ഗ്രേഡ് II (ആയുർവേദം) 

ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ

ഒന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം: 20,000-45800

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ .

എൽസി /എഐ–പാലക്കാട് (ഒന്ന്) 

എൽസി/എഐ – ഇടുക്കി (ഒന്ന്) 

ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് നിലവിൽ വന്ന തീയതി, കാറ്റഗറി നമ്പർ

പാലക്കാട്  12.01.2017  629/2012 

ഇടുക്കി   12.01.2017  629/2012  

പ്രായം: 18-39, ഉദ്യോഗാർഥികൾ 02.01.1980 നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ : i) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത

ii) കേരള ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ആയുർവേദ നഴ്സ് കോഴ്സസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പർ: 113/2019 -116/2019 

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്  II

വിവിധം , ഒന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം: 20,000-45,800 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ , 

113/2019 : പട്ടികവർഗം  – പത്തനംതിട്ട (ഒന്ന്)

  കാസർഗോഡ് (ഒന്ന്)

  എറണാകുളം  (ഒന്ന്) 

114/2019 : മുസ്ലീം   – എറണാകുളം (രണ്ട്)

  കൊല്ലം ( ഒന്ന്) 

115/2019: വിശ്വകർമ്മ  – കാസർകോട് (ഒന്ന്) 

116/2019 : എൽസി/ എഐ  – കോട്ടയം (ഒന്ന്)

  മലപ്പുറം (ഒന്ന്)

  കാസർകോട്  (ഒന്ന്) 

പ്രായം: 18-39 (മുസ്ലീം , വിശ്വകർമ്മ, എൽസി/ എഐ സമുദായങ്ങളിൽപ്പെട്ടവർക്ക്) ഉദ്യോഗാർഥികൾ 02.01.1980 നും 01.01.2001നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. 

18-41 (പട്ടികവർഗം സമുദായത്തിൽപ്പെട്ടവർക്ക്) ഉദ്യോഗാർഥികൾ 02.01.1978 നും 01.01.2001നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. 

യോഗ്യതകൾ : 1) പ്ലസ്ടു വിജയം അല്ലെങ്കിൽ തത്തുല്യം. 

2) ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെജിറ്റിഇ) കംപ്യൂട്ടർ വേഡ് പ്രോസസിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യ യോഗ്യതയും.

കാറ്റഗറി നമ്പർ: 117/2019 - 119/2019 

ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവേദം) 

ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ആയുർവേദ കോളജുകൾ

ഒന്നാം എൻസിഎ വിജ്ഞാപനം

ശമ്പളം: 20,000-45800 രൂപ 

ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ 

117/2019:  കൊല്ലം   – ഹിന്ദു നാടാർ (ഒന്ന്) 

118/2019:  എറണാകുളം  - വിശ്വകർമ്മ (ഒന്ന്) 

119/2019:  കാസർകോട്  – ധീവര(ഒന്ന്) . 

പ്രായം : 

1. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് : 18-39. ഉദ്യോഗാർത്ഥികൾ 02.01.1980 നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

2. ആയുർവേദ കോളേജുകൾ: 19-39. ഉദ്യോഗാർഥികൾ 02.01.1980നും 01.01.2000നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ : 

ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ആയുർവേദ കോളേജുകൾ

i) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം . ii) കേരള. ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ.

2. ഇൻഷുറൻസ് മെഡിക്കൽ സർവീസസ്

I) ഗവൺമെന്റ് അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. 

കാറ്റഗറി നമ്പർ: 120/2019 - 121/2019 

സിവിൽ എക്സൈസ് ഓഫിസർ 

എക്സൈസ് 

ഒന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം: 20,000-45,800 രൂപ ‌

ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ 

കാറ്റഗറി നമ്പർ, സമുദായം ,ജില്ല, ഒഴിവുകളുടെ എണ്ണം 

120/2019,  ഒബിസി,  മലപ്പുറം, . 2

121/2019, ഹിന്ദു നാടാർ, എറണാകുളം, 1 

പ്രായം : 19-34, ഉദ്യോഗാർഥികൾ 02.01.1985 നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം  (രണ്ട് തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ: പ്ലസ്ടു യോഗ്യതയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം 

ശാരീരിക യോഗ്യതകൾ: 165 സെ. മീറ്ററിൽ കുറയാതെ ഉയരവും കുറഞ്ഞത് 81 സെ.മീറ്റർ നെഞ്ചളവും, 5 സെ.മീറ്ററിൽ കുറയാതെ പൂർണ്ണവികാസവും ഉണ്ടായിരിക്കണം.

കായികശേഷിയും കാഴ്ച ശക്തിയും : 

(I) ഒൗട്ട് ഡോർ ജോലികൾ സജീവമായി ചെയ്യാനുള്ള കായികശേഷിയും ശാരീരിക യോഗ്യതയും കഴിവും ഉണ്ടെന്നു കാണിക്കുന്നതും ഒരു മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

(ii) താഴെപ്പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുളള കാഴ്ചശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.

കാഴ്ച   വലതുകണ്ണ്   ഇടതു കണ്ണ് 

എ) ദൂരക്കാഴ്ച 6/6 സ്നെല്ലൻ  6/6 സ്നെല്ലൻ 

ബി)സമീപക്കാഴ്ച   0.5 സ്നെല്ലൻ  0.5 സ്നെല്ലൻ 

സി) ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. 

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വിജ്ഞാപനം കാണുക (www.keralapsc.gov.in) 

കാറ്റഗറി നമ്പർ: 122/2019 -124/2019

ബ്രാഞ്ച് മാനേജർ 

ജില്ലാ സഹകരണ ബാങ്ക് 

ഒന്നാം എൻസിഎ വിജ്ഞാപനം പാർട്ട് – 1

ശമ്പളം: 19670-55090 രൂപ 

ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ 

കാറ്റഗറി   സമുദായം,  ജില്ല,   ഒഴിവുകളുടെ 

നമ്പർ     എണ്ണം 

122/2019   എൽസി/എഐ  പത്തനംതിട്ട  – 1 

     മലപ്പുറം    - 1 

123/2019    എസ്‌സി   മലപ്പുറം   - 1 

124/2019   മുസ്ലിം    കാസർകോട്  - 1 

പ്രായം: 

എ) എസ്‌സി സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക്: 18-45.  ഉദ്യോഗാർഥികൾ 02.01.1974നും 01. 01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

ബി) എൽസി/ എഐ; മുസ്ലിം സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് :18-43. ഉദ്യോഗാർഥികൾ 02.01.1976നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

യോഗ്യതകൾ: 

1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ലഭിച്ച ബിരുദവും ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷനും (കേരള സംസ്ഥാന സഹകരണ യൂണിയനിൽ നിന്നും ലഭിച്ച എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേഷനിൽ നിന്നും ലഭിച്ച എച്ച്ഡിസിയും എച്ച്ഡിസിഎമ്മും അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ) ഡിപ്ലോമ ഇൻ കോഓപ്പറേഷൻ).

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നും കോഓപ്പറേഷൻ ആന്റ് ബാങ്കിങ്ങിൽ ലഭിച്ച ബിഎസ്‌സി ബിരുദം

അല്ലെങ്കിൽ കേരളത്തിലെ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ലഭിച്ച ബികോം (വിത്ത് കോഓപ്പറേഷൻ) ബിരുദം 

2) എംബിഎ/സിഎ/ എംകോം/കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോഓപ്പറേഷൻ ആന്റ് ബാങ്കിങ്ങിലുള്ള എംഎസ്‌സി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.

കാറ്റഗറി നമ്പർ: 125/2019 - 128/2019

ബ്രാഞ്ച് മാനേജർ

ജില്ലാ സഹകരണ ബാങ്ക് 

ഒന്നാം എൻസിഎ വിജ്ഞാപനം പാർട്ട് രണ്ട്

ശമ്പളം:  19670-55090

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ 

കാറ്റഗറി   സമുദായം,  ജില്ല,  ഒഴിവുകളുടെ

നമ്പർ,      എണ്ണം

125/2019   ഈഴവ/ തിയ്യ /

ബില്ലവ    തിരുവനന്തപുരം  1

   പത്തനംതിട്ട    1

   കോട്ടയം    1

   എറണാകുളം    1

   മലപ്പുറം    1

126/2019    മുസ്ലിം    തിരുവനന്തപുരം  1

   കോട്ടയം    1

   കാസർകോട്    1

127/2019  എസ്‌സി    പത്തനംതിട്ട    1

    ആലപ്പുഴ    1

   കോട്ടയം    1

   ഇടുക്കി     1

   കാസർകോട്    1

128/2019   എൽസി/ 

എഐ    തിരുവനന്തപുരം  1

പ്രായം :18-50. ഉദ്യോഗാർഥികൾ 02.01.1967നും 01.01.1999നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ : 1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ലഭിച്ച ബിരുദവും ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷനും (കേരള സംസ്ഥാന സഹകരണ യൂണിയനിൽ നിന്നും ലഭിച്ച എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേഷനിൽ നിന്നും ലഭിച്ച എച്ച്ഡിസിയും എച്ച്ഡിസിഎമ്മും അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ) ഡിപ്ലോമ ഇൻ കോഓപ്പറേഷൻ).

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നും കോഓപ്പറേഷൻ ആന്റ് ബാങ്കിംഗിൽ ലഭിച്ച ബിഎസ്‌സി ബിരുദം ,

അല്ലെങ്കിൽ  കേരളത്തിലെ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ലഭിച്ച ബികോം (വിത്ത് കോ-ഓപ്പറേഷൻ) ബിരുദം 

2) എംബിഎ/സിഎ/എംകോം/കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോഓപ്പറേഷൻ ആന്റ് ബാങ്കിങ്ങിലുള്ള എംഎസ്‌സി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന മെമ്പർ സൊസൈറ്റി

പ്രൈമറി സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത തെളിയിക്കുന്നതിനായി സർവീസിനെ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സർവീസ് സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അല്ലെങ്കിൽ വ്യവസായ സഹകരണ സംഘങ്ങളുടെ കാര്യത്തിൽ തത്തുല്യമായ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതു വാങ്ങി സൂക്ഷിക്കണം. കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം. (സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ  (www.keralapsc.gov.in) വിജ്ഞാപനം കാണുക) 

കാറ്റഗറി നമ്പർ: 129/2019 - 130/2019 

എൽഡി ടൈപ്പിസ്റ്റ്/ ക്ലാർക്ക് ടൈപ്പിസ്റ്റ്/ 

ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടന്മാർക്ക് മാത്രം)

എൻസിസി/സൈനികക്ഷേമം

ഒന്നാം എൻസിഎ വിജ്ഞാപനം 

ശമ്പളം : 19000-43600 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ 

129/2019  പട്ടികജാതി  കൊല്ലം (ഒന്ന്)

     തൃശ്ശൂർ (ഒന്ന്) 

130/2019  മുസ്ലീം    കണ്ണൂർ (ഒന്ന്) 

പ്രായം: 18-50. ഉദ്യോഗാർഥികൾ 02.01.1969നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). 

കാറ്റഗറി നമ്പർ: 131/2019-132/2019

വർക്ക് സൂപ്രണ്ട് കൃഷി (മണ്ണ് സംരക്ഷണം)

എൻസിഎ വിജ്ഞാപനം 

ശമ്പളം: 19000-43600 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ 

131/2019  മുസ്ലീം കാസർകോട്  (രണ്ടാം എൻ.സി.എ) – 1

132/2019  ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ കാസർകോട് (ഒന്നാം എൻസിഎ) – 1 

പ്രായം: മുസ്ലീം - 18-39, ഉദ്യോഗാർഥികൾ 02.01.1980നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

എസ്‌സിസിസി: 18-41, ഉദ്യോഗാർഥികൾ 02.01.1978നും 01.01. 2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ).  പ്രായപൂർത്തിയായതിനുശേഷം പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അങ്ങനെയുള്ളവർ 02.01.1978നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) 

യോഗ്യതകൾ : 1) എസ്എസ്എൽസി ജയിച്ചിരിക്കണം. 

2) എ) സർവേയും ലവലിംഗും (ലോവർ) കെജിറ്റിഇ/ എംജിറ്റിഇ കൂടാതെ കെജിറ്റിഇ / എംജിറ്റിഇ (ലോവർ) പരീക്ഷയ്ക്കുള്ള താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും രണ്ട് വിഷയങ്ങൾ കൂടി ജയിച്ചിരിക്കണം.

1) ബിൽഡിങ് ഡ്രോയിംഗും എസ്റ്റിമേറ്റിങ്ങും (ലോവർ)

2) ബിൽഡിങ് മെറ്റീരിയൽസും കൺസ്ട്രക്ഷനും (ലോവർ)

3) എർത്ത് വർക്കും റോഡ് മേക്കിങ്ങും (ലോവർ)

4) ഹൈഡ്രോളിക്സും ഇറിഗേഷൻ എൻജിനീയറിങ്ങും (ലോവർ)

5) മെൻസുറേഷൻ (ലോവർ) .അല്ലെങ്കിൽ

(ബി) ഡ്രാഫ്റ്റ്സ്മാൻ ട്രെയിനിങ് സ്കീം അനുസരിച്ച് റീസെറ്റിൽമെന്റ് എംപ്ലോയ്മെന്റ് ഡയറക്ടർ ജനറലിൽ നിന്നും ലഭിച്ച സർവേയർ ട്രേഡിലുള്ള സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ 

(സി) ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള ഐടിഐ സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ (ഡി) കേരള കാർഷിക സർവകലാശാലയുടേയോ അതിനു സമാനമായി കേരള കാർഷിക സർവകലാശാല അംഗീകരിച്ചിട്ടുള്ളതോ ആയ 2 വർഷത്തെ കാലയളവിൽ കുറയാത്ത ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ എൻജിനീയറിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com