ADVERTISEMENT

ഡിപ്ലോമക്കാർക്ക് ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ യാന്ത്രിക്കാവാൻ അവസരം. 1/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. പുരുഷൻമാർക്കാണ് അവസരം. ഓഗസ്റ്റ് 11 മുതൽ ഓൺലൈനിൽ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ഓഗസ്റ്റ് 17. 

യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. കുറഞ്ഞതു മൊത്തം 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ(റേഡിയോ/പവർ) എൻജിനീയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം. എസ്‌സി/എസ്ടി വിഭാഗക്കാർക്കും ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ സ്‌പോർട്‌സ് താരങ്ങൾക്കും കോസ്‌റ്റ് ഗാർഡിൽ യൂണിഫോം സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്.

പ്രായം: 18–22 വയസ്സ്. 1998 ഫെബ്രുവരി ഒന്നിനും 2002 ജനുവരി 31നും മധ്യേ ജനിച്ചവർ. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അടിസ്ഥാന ശമ്പളം: 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

കാഴ്‌ചശക്‌തി: 6/24 (കണ്ണടയില്ലാതെ)  6/9, 6/12(കണ്ണട ധരിച്ച്)

കൃത്യനിർവഹണത്തെ ബാധിക്കുന്ന വൈകല്യങ്ങൾ പാടില്ല.

പരിശീലനം: 2020 ഫെബ്രുവരിയിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം ആരംഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. സെപ്റ്റംബറിൽ എഴുത്തുപരീക്ഷ നടക്കും. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ്.  കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. 

കായികക്ഷമതാ പരീക്ഷയിൽ ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. 7 മിനിറ്റിൽ 1.6 കി.മീ ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്സ്

3. 10 പുഷ് അപ്സ്

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന ബ്രാഞ്ച് രേഖപ്പെടുത്തണം. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണ്.  

വിജയകരമായി അപേക്ഷ സമർപ്പിച്ചാൽ റജിസ്‌ട്രേഷൻ നമ്പർ ലഭിക്കും.  ഈ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.  http://joinindiancoastguard.gov.in/reprint.aspx എന്ന ലിങ്കിൽ നിന്ന് സെപ്റ്റംബർ 1 മുതൽ  8 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാക്കാം. അഡ്മിറ്റ് കാർഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ മൂന്നിലും നിർദിഷ്‌ട സ്‌ഥാനത്തു കളർ  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല, നീല നിറം പശ്ചാത്തലമായിട്ടുള്ളതായിരിക്കണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോൾ ഈ പ്രിന്റ് ഔട്ടുകൾ  ഉദ്യോഗാർഥി  കൈയിൽ കരുതണം. ഒരു പ്രിന്റ്‌ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്,  ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക്‌ലിസ്‌റ്റ്, മറ്റു ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വയ്‌ക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com