ADVERTISEMENT

സതേൺ റീജനിൽ 72 ഒഴിവ്

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് വിവിധ റീജനുകളിൽ സ്കിൽ‍ഡ് ട്രേഡ്സ്മാൻ, എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികയിലെ 355 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വെസ്റ്റേൺ റീജനിൽ 185 ഒഴിവുകളും ഈസ്റ്റേൺ റീജനിൽ 64 ഒഴിവുകളും സതേൺ റീജനിൽ 72 ഒഴിവുകളും നോർത്തേൺ റീജനിൽ 34 ഒഴിവുകളുമാണുള്ളത്. അഞ്ച് വർഷത്തെ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. 

തസ്തിക, വിഭാഗങ്ങൾ, യോഗ്യത എന്നിവ ചുവടെ.

സ്കിൽ‍ഡ് ട്രേഡ്സ്മാൻ (155 ഒഴിവ്):- ഫിറ്റർ ആൻഡ് ഷീറ്റ് മെറ്റൽ, പെയിന്റർ, ടെയ്‌ലർ/അപോൾസ്ട്രി, എക്സ്റേ/എൻഡിടി, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോപ്ലേറ്റിങ്, പ്ലാന്റ് ഇലക്ട്രിക്കൽ ആൻഡ് പ്ലാന്റ് മെക്കാനിക്കൽ, ഫൈബർഗ്ലാസ് (കാർപെന്റർ), ഡ്രാഫ്റ്റ്സ്മാൻ (മെക്ക്): ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ. ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു വർഷത്തെ ഏവിയേഷൻ പ്രവൃത്തിപരിചയം.

എയർക്രാഫ്റ്റ് ടെക്നീഷ്യൻ (200 ഒഴിവ്):- എ ആൻഡ് സി, ഏവിയോണിക്സ്: എഎംഇ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/െടലികമ്യൂണിക്കേഷൻ/റേഡിയോ/ഇൻസ്ട്രമെന്റേഷൻ) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻമാർ. ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ എയർക്രാഫ്റ്റ് മെയിന്റനൻസ് പ്രവൃത്തിപരിചയം.

ഉയർന്നപ്രായം: 2019 ഒാഗസ്റ്റ് ഒന്നിന് 35 വയസ്. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം

ശമ്പളം: 20000 രൂപ.

ഒാഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 27 വരെയുള്ള തീയതികളിൽ ന്യൂഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.airindia.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

26 ട്രെയിനി

എയർ ഇന്ത്യാ ലിമിറ്റഡിൽ ട്രെയിനി ഫ്ലൈറ്റ് സിമുലേറ്റർ മെയിന്റനൻസ് എൻജിനീയർ തസ്തികയിലായി 26 ഒഴിവുകളുണ്ട്. തുടക്കത്തിൽ അഞ്ച് വർഷത്തെ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് അവസരം. ഒാഗസ്റ്റ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.airindia.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com