ADVERTISEMENT

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ  ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ നിലവിലുള്ള 239 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്ന് സ്ഥാപനങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. 

വിജ്ഞാപന തീയതി  30–07–2019

നമ്പർ സിഎസ്ഇബി/എൻ & എൽ/ 900/ 19. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 

29–08–2019 വൈകിട്ട് അഞ്ചു വരെ.  

വിജ്ഞാപനം: 3/2019

നിയമനരീതി: നേരിട്ടുള്ള നിയമനം, സഹകരണ സർവീസ് പരീക്ഷാബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്‌റ്റിൽ നിന്നു സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം. 

നിയമനഅധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ.

ഒഴിവുകൾ: നിലവിലുള്ള സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ വിവരങ്ങൾ തസ്‌തിക തിരിച്ച് ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. സംവരണം തിരിച്ചുള്ള ഒഴിവുകളും അധിക യോഗ്യത സംബന്ധിച്ച വിവരങ്ങളും പട്ടികയിൽ ലഭിക്കും. അടിസ്‌ഥാന യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ:

കാറ്റഗറി 1/2019 ജൂനിയർ ക്ലാർക്ക് / കാഷ്യർ  

വിദ്യാഭ്യാസ യോഗ്യത: 

(i) എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ആ ജില്ലയിലെ സഹകരണ സംഘം / ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) കേരള സ്റ്റേറ്റ് സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷനു (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദം, ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള  ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ  എച്ച്ഡിസി ആൻഡ്  ബിഎം,   അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിഎം), കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ് ) എന്നീ യോഗ്യതയുളളവർക്കും അപേക്ഷിക്കാം.

പ്രായം: 1–1–2019 ൽ 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് തികയരുത്.  പട്ടിക ജാതി / പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും മറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്‌ത ഭടന്മാർക്കും മൂന്നു വർഷത്തെ ഇളവും വികലാംഗർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.

ശ്രദ്ധിക്കാൻ

ഇന്റർവ്യൂവിന് 20 മാർക്ക്. ഹാജരാകുന്നവർക്കെല്ലാം മൂന്നു മാർക്ക് ലഭിക്കും. ഇന്റർവ്യൂവിന് അഞ്ചു മാർക്ക് ജില്ലാതല വെയിറ്റേജായി നൽകും.  അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്‌തമാക്കണം.   ഇന്റർവ്യൂ സമയത്ത് ബന്ധപ്പെട്ട അധികാരികളിൽനിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്‌തികകളിലേക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്: 

ജനറൽ, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 150 രൂപ. ഇവർ ഒന്നിലധികം സംഘം/ബാങ്കുകളിലെ  തസ്‌തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ 150 രൂപയ്‌ക്ക് പുറമേ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തികയ്‌ക്കും  50 രൂപ വീതം വേറെയും നൽകണം. പട്ടികജാതി/വർഗക്കാർക്ക് ഫീസ് 50 രൂപ മതി. ഇവർ ഒന്നിലധികം സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ 50 രൂപയ്‌ക്ക് പുറമേ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തിക/സംഘത്തിനും 50 രൂപ വീതം വേറെയും അടയ്‌ക്കണം. 

ഒന്നിൽ കൂടുതൽ തസ്‌തിക /സംഘത്തിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ഒരു ഡിമാൻഡ് ഡ്രാഫ്‌റ്റും മതി. 

അപേക്ഷാ ഫീസ്  ഫെഡറൽ ബാങ്ക്, കേരളസംസ്ഥാന സഹകരണബാങ്കുകളുടെ ബ്രാഞ്ചുകളിൽ  ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാം. (അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്‌സൈറ്റിൽ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്).  

അല്ലെങ്കിൽ   

ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവീസ് പരീക്ഷാ ബോർഡ‍് സെക്രട്ടറിയുടെ പേരിൽ  തിരുവനന്തപുരത്തു ക്രോസ് ചെയ്ത CTS പ്രകാരം മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. 

മറ്റു ബാങ്കുകളിൽ നിന്ന് എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്  പരീക്ഷാ ഫീസായി സ്വീകരിയ്ക്കില്ലെന്നുമാത്രമല്ല, അതോടൊപ്പമുള്ള അപേക്ഷ നിരസിയ്ക്കുകയും ചെയ്യും. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ്  അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുകയും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിക്കുകയും വേണം. വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ. 

അപേക്ഷിക്കേണ്ട വിധം:  

അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നീ സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി  അയയ്‌ക്കണം.  വിമുക്‌തഭടൻ, അംഗവിഹീനർ എന്നിവർ അക്കാര്യവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തി  അയയ്‌ക്കണം.  പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കാം. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്‌ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 29-08-2019നു വൈകുന്നേരം അഞ്ചിനു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിച്ചിരിക്കണം. 

വിലാസം:  

സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്‌ഥാന സഹകരണ  ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്‌ജ്, ജനറൽ പോസ്‌റ്റ് ഓഫിസ്,  തിരുവനന്തപുരം–695001.

വിജ്‌ഞാപനത്തിന്റെ പൂർണരൂപം വെബ്‌സൈറ്റിൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com