ADVERTISEMENT

കേന്ദ്ര തപാൽ വകുപ്പിനു കീഴിലുള്ള തപാൽ ഓഫിസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. അസം സർക്കിളിൽ 919 ഒഴിവുകളും, ബിഹാറിൽ 1063 ഒഴിവുകളും, കർണാടകയിൽ 2637 ഒഴിവുകളും ഗുജറാത്തിൽ 2510 ഒഴിവുകളും, പഞ്ചാബിൽ 851 ഒഴിവുകളുമാണുള്ളത്. കേരള സർക്കിളിൽ മാത്രമായി 2086 ഒഴിവുകളുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ വിഭാഗങ്ങളിലാണ് അവസരം. സെപ്റ്റംബർ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളും ശമ്പളവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 

യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. പത്താംക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കംപൽസറി/ഇലക്ടീവ് വിഷയമായി). അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം (അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്നും കുറഞ്ഞതു 60 ദിവസം ദൈർഘ്യമുള്ള ബേസിക് കംപ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്). 

പത്താംക്ലാസ്/പ്ലസ്ടു/ഉയർന്ന വിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. അപേക്ഷകർക്ക് സൈക്കിൾ ചവിട്ടാൻ അറിയണം.

പ്രായം (05.08.2019 ന്): 18 നും 40 മധ്യേ. ഉയർന്ന പ്രായത്തിൽ മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവു ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തണം. റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ താഴെപ്പറയുന്ന വിവരങ്ങൾ സമർപ്പിക്കണം. 

i) Name (In capital letter as per X class certificate Marks Memo including spaces)

ii) Father Name

iii) Mobile Number (Unique for One Registration Number)

iv) Date of Birth

v) Gender

vi) Community

vii) PH – Type of Disability – (HH/OH/VH)- Percentage of disability

viii) State in which Xth class passed

ix) Board in which Xth class passed

x) Year of Passing Xth class

xi) Xth Class Certificate Number/Roll Number (Optional)

റജിസ്ട്രേഷൻ നമ്പർ ലഭിച്ചതിന് ശേഷം ഉദ്യോഗാർഥികൾക്ക് ഒൺലൈനായി അപേക്ഷിക്കാം. ഒാൺലൈനിൽ അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായ രേഖകളും മറ്റും അപ്‍‌ലോഡ് ചെയ്യണം.

അപേക്ഷാഫീസ്: 100 രൂപ. ഭിന്നശേഷിക്കാർക്കും വനിതകൾക്കും ഫീസില്ല. ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ്/ഐഡന്റിഫൈഡ് പോസ്റ്റ് ഒാഫിസുകൾ മുഖേന ഫീസടയ്ക്കാം. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായും ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട പോസ്റ്റ് ഒാഫിസുകൾ www.appost.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിനു മുൻപായി www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com