sections
MORE

കോസ്‌റ്റ് ഗാർഡിൽ നാവിക്, ശമ്പളം : 21,700 രൂപ

Coast-Guard-Ship
SHARE

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്) നാവിക് (ജനറൽ ഡ്യൂട്ടി) പ്ലസ്ടു എൻട്രി തസ്‌തികയിലെ ഒഴിവുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. 1/2020 ബാച്ചിലാണു പ്രവേശനം. ഓഗസ്റ്റ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  സെപ്റ്റംബർ 1. 

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ്‌ടു. കണക്ക്, ഫിസിക്‌സ് വിഷയങ്ങൾ പ്ലസ്ടുവിന് നിർബന്ധമായും പഠിച്ചിരിക്കണം.  എസ്‌സി/എസ്ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും അഞ്ചു ശതമാനം മാർക്കിളവുണ്ട്.

ശമ്പളം : 21700 രൂപ. മറ്റ് ആനുകൂല്യങ്ങളും

പ്രായം: 18–22 വയസ്. 1998  ഫെബ്രുവരി ഒന്നിനും 2002 ജനുവരി 31നും മധ്യേ ജനിച്ചവർ. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശാരീരിക യോഗ്യതകൾ: 

ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

കാഴ്‌ചശക്‌തി:  6/6 (better eye), 6/9(worse eye) കണ്ണട ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല. 

സാധാരണ കേൾവിശക്‌തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. രോഗങ്ങളോ വൈകല്യങ്ങളോ പകർച്ചവ്യാധികളോ പാടില്ല.  

കായികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്സ്

3. 10 പുഷ് അപ്

പരിശീലനം: 2020 ഫെബ്രുവരിയിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.  

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലായിരിക്കും എഴുത്തുപരീക്ഷ.

പരീക്ഷാകേന്ദ്രങ്ങൾ: വെസ്‌റ്റ് സോണിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്. 

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥിക്ക്  ഇ–മെയിൽ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവ നിർദ്ദിഷ്ട വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യണം.  

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ആപ്ലിക്കേഷൻ/ റജിസ്ട്രേഷൻ നമ്പർ ലഭിക്കും. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഈ നമ്പർ സൂക്ഷിച്ചുവയ്ക്കണം. http://joinindiancoastguard.gov.in/reprint.aspx  എന്ന ലിങ്കിൽ നിന്നു സെപ്റ്റംബർ 17 മുതൽ 23 വരെ പൂരിപ്പിച്ച അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കാൻ സാധിക്കും. ഉദ്യോഗാർഥി അഡ്മിറ്റ് കാർഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ മൂന്നിലും  നിർദിഷ്‌ട സ്‌ഥാനത്തു കളർ  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല.  നീലനിറത്തിലുള്ള പശ്ചാത്തലം വേണം). അപേക്ഷാഫോമിൽ നിർദിഷ്ടസ്ഥാനത്ത് ഉദ്യോഗാർഥിയുടെ ഒപ്പും രേഖപ്പെടുത്തണം. 

തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോൾ ഈ പ്രിന്റ് ഔട്ടുകൾ  ഉദ്യോഗാർഥി  കൈയിൽ കരുതണം. ഒരു പ്രിന്റ്‌ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ്,  മാർക്ക്‌ലിസ്‌റ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമായവർ), ഡൊമിസൈൽ സർട്ടിഫിക്കറ്റ്  എന്നിവയുടെ    സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  വയ്‌ക്കണം. ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്‌ക്കായി  കരുതണം.

അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല.  ഇതിനു പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്(വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് മുതലായവ) അസലും പകർപ്പുകളും, അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ പതിച്ച പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്‌ക്കണം. 

ഉദ്യോഗാർഥി ഒരപേക്ഷ മാത്രമേ സമർപ്പിക്കാവൂ.  

വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA