ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ  തസ്‌തികയിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (SSC) അപേക്ഷ ക്ഷണിച്ചു. വിവിധ എസ്‌എസ്‌സി റീജനുകളിൽ 236 തസ്തികകളിലായി 1350 ഒഴിവുകളുണ്ട്.  കേരള കർണാടക റീജനിൽ ഒഴിവുകൾ 103. 

ബിരുദം, പ്ലസ്ടു, എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഓൺലൈനായി അപേക്ഷിക്കണം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31. 

കേരള, കർണാടക റീജനിൽ ഒഴിവുള്ള തസ്തികകളും യോഗ്യതയും

റിസർച് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ എൻജിനീയർ, ടെക്സ്റ്റൈൽ ഡിസൈനർ‍, സെക്ഷൻ ഓഫിസർ (ഹോട്ടികൾച്ചർ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോളജി, കെമിക്കൽ),  ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രഫി)യോഗ്യത: ബിരുദം. അതിനു മുകളിൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 

സീനിയർ കൺസർവേഷൻ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 3 (ജിയോളജി, കെമിക്കൽ)

യോഗ്യത: ഹയർ സെക്കൻഡറി

ടെക്നിക്കൽ ഓപ്പറേറ്റർ (മെക്കാനിക്കൽ), മെക്കാനിക്, മെഡിക്കൽ അറ്റൻഡന്റ്, ലേഡി മെഡിക്കൽ അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, ബോസൺ(സർട്ടിഫൈഡ്)

യോഗ്യത: മെട്രിക്കുലേഷൻ

ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷ സമർപ്പിക്കുകയും ഫീസടയ്ക്കുകയും വേണം. ഓരോ വിഭാഗത്തിനും വ്യത്യസ്ത പരീക്ഷയായിരിക്കും. 

2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്കു പത്തു വർഷവും ഇളവുണ്ട്. വയസിളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. 

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/ അംഗപരിമിതർ/വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ  വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ  ഫീസ് അടയ്‌ക്കാം.  സെപ്റ്റംബർ 2 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 2നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി  വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

തിരഞ്ഞെടുപ്പ്:  കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 14 മുതൽ 18 വരെ പരീക്ഷ നടക്കും. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കണുക. 

പരീക്ഷാ കേന്ദ്രം: ലക്ഷദ്വീപ്, കേരളം, കർണാടക ഉൾപ്പെടുന്ന കർണാടക, കേരള റീജനിൽ(KKR) ഉള്ളവർക്ക് തിരുവനന്തപുരവും ബെംഗളൂരുവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. 

റീജനൽ ഓഫിസ് വിലാസം: Regional Director (KKR),  Staff Selection Commission,  1st Floor, “E” Wing, Kendriya Sadan, 

Koramangala, Bengaluru, 

Karnataka – 560034

(www.ssckkr.kar.nic.in) 

അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള Phase-VII/2019/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം.  അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം. 

വിശദവിവരങ്ങൾക്ക് റീജനൽ/ സബ് റീജനൽ ഓഫിസുകളുടെ വെബ്സൈറ്റ് കാണുക. www.ssc.nic.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com