ADVERTISEMENT

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് അസിസ്‌റ്റന്റ്, അസോഷ്യേറ്റ്,  അസിസ്‌റ്റന്റ് മാനേജർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. അസിസ്‌റ്റന്റ് തസ്‌തികയിൽ 125 ഒഴിവുകളും അസോഷ്യേറ്റ് തസ്‌തികയിൽ 75 ഒഴിവുകളും അസിസ്‌റ്റന്റ് മാനേജർ തസ്‌തികയിൽ 100 ഒഴിവുകളുമുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഓഗസ്റ്റ് 26 

അസിസ്‌റ്റന്റ്, അസോഷ്യേറ്റ് തസ്‌തികയിലെ ഒഴിവുകൾ മേഖലാടിസ്‌ഥാനത്തിലാണ്. അസിസ്റ്റന്റ് മാനേജർ തസ്തികയുടേത് ദേശീയാടിസ്ഥാനത്തിലും. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ അസിസ്‌റ്റന്റ്, അസോഷ്യേറ്റ്, തസ്തികകളിലായി യഥാക്രമം 20, 12 ഒഴിവുകളാണുള്ളത്. ഏതെങ്കിലും ഒരു സംസ്‌ഥാനത്തെ ഒഴിവുകളിലേയ്‌ക്കു മാത്രം അപേക്ഷിക്കുക. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ.ഏതെങ്കിലും ഒരു തസ്തികയിലേയ്ക്കു മാത്രം അപേക്ഷിച്ചാൽ മതി.

തസ്‌തിക തിരിച്ചുള്ള യോഗ്യത ചുരുക്കത്തിൽ ചുവടെ.

അസിസ്‌റ്റന്റ്

ശമ്പളം: 13,980 – 32,110 രൂപ

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് മൊത്തം 55 % മാർക്കോടെ ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. 

പ്രായം (01–01–2019 ന്): 21 – 28.  1991 ജനുവരി രണ്ടിനു മുൻപും 1998 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്‌ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും നടത്തും. പരീക്ഷ ഒക്ടോബർ 9/10നു നടത്തും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുമുണ്ട്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം. സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  ആറു മാസം പ്രൊബേഷൻ.

അപേക്ഷാഫീസ്: 500 രൂപ. ടാക്സ് പുറമേ. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ് കാർഡ് (റുപേ, വീസ, മാസ്‌റ്റർ, മാസ്‌ട്രോ)  ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അസോഷ്യേറ്റ്

ശമ്പളം: 21270 – 50700 രൂപ

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് മൊത്തം 60 % മാർക്കോടെ ബിരുദവും സിഎ ഇന്ററും. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. 

പ്രായം (01–01–2019 ന്): 21 – 28.   1991 ജനുവരി രണ്ടിനു മുൻപും 1998 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്‌ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും നടത്തും. പരീക്ഷ ഒക്ടോബർ 9/10നു  നടത്തും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുമുണ്ട്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം. സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷൻ.

അപേക്ഷാഫീസ്: 500 രൂപ. ടാക്സ് പുറമേ. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ് കാർഡ് (റുപേ, വീസ, മാസ്‌റ്റർ, മാസ്‌ട്രോ)  ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അസിസ്‌റ്റന്റ് മാനേജർ

ശമ്പളം: 32815 – 61670 രൂപ

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് മൊത്തം 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് മൊത്തം 60 % മാർക്കോടെ ദ്വിവൽസര ഫുൾ ടൈം എംബിഎ/ദ്വിവൽസര ഫുൾ ടൈം എംഎംഎസ്/ ദ്വിവൽസര ഫുൾ ടൈം പിജിഡിബിഎ/  പിജിഡിബിഎം/ പിജിപിഎം/ പിജിഡിഎം. കംപ്യൂട്ടർ പരിജ്‌ഞാനം. കറസ്‌പോണ്ടൻസ്/പാർട്ട് ടൈം കോഴ്സ് പരിഗണിക്കില്ല.

പ്രായം (01–01–2019 ന്): 21 – 28.   1991 ജനുവരി രണ്ടിനു മുൻപും 1998 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്‌ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും നടത്തും. പരീക്ഷ ഒക്ടോബർ 9/10നു നടത്തും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്.  രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുമുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം മാനേജ്മെന്റ് ട്രെയിനിയായി പരിശീലനം.തുടർന്ന് ഒരു വർഷം പ്രൊബേഷനുണ്ടാകും.

അപേക്ഷാഫീസ്: 500 രൂപ. ടാക്സ് പുറമേ. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ് കാർഡ് (റുപേ, വീസ, മാസ്‌റ്റർ, മാസ്‌ട്രോ)  ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കുന്ന വിധം: www.lichousing.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓൺലൈൻ റജിസ്‌ട്രേഷനു ശേഷം അപേക്ഷാഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com