ADVERTISEMENT

സതേൺ റെയിൽവേയിൽ വിവിധ ലെവൽ 1 തസ്തികയിലായി 2393 ഒഴിവുകളുണ്ട്. വിമുക്തഭടന്മാർക്കാണ് അവസരം. കരാർ നിയമനമാണ്. സെപ്റ്റംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ട്രാക്ക്‌മാൻ, ഹെൽപ്പർ(ട്രാക്ക് മെഷീൻ), ഹെൽപ്പർ (ടെലി), ഹെൽപ്പർ(സിഗ്‌നൽ), പോയിന്റ്സ്മാൻ ബി (എസ്‌സിപി), ഹെൽപ്പർ(സി ആൻഡ് ഡബ്ല്യു), ഹെൽപ്പർ/ഡീസൽ മെക്കാനിക്കൽ, ഹെൽപ്പർ/ഡീസൽ ഇലക്ട്രിക്കൽ, ഹെൽപ്പർ/ടിആർഡി എന്നീ ഒഴിവുകളാണുള്ളത്.

15 വർഷം സർവീസുള്ള വിരമിച്ച വിമുക്തഭടനും ആർമി ക്ലാസ്–I സർട്ടിഫിക്കറ്റ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്കുമാണ് അവസരം.

ഉയർന്ന പ്രായം(13.08.2019ന്): 50 വയസ്.

തിരഞ്ഞെടുപ്പ്: ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.rrcmas.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com