ADVERTISEMENT

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 1980 നോൺ എക്സിക്യൂട്ടീവ് ഒഴിവുകളുണ്ട്. രണ്ടു വർഷത്തെ കരാർ നിയമനമാണ്. സെപ്റ്റംബർ അഞ്ച് വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത ചുവടെ:

എസി റഫ്രിജറേറ്റർ മെക്കാനിക്ക്: എസ്എസ്‌സി ജയം/ തത്തുല്യം, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ട്രേഡിൽ എൻഎസി പരീക്ഷാ ജയം.

കംപ്രസർ അറ്റൻഡന്റ്: എസ്എസ്‌സി ജയവും മിൽറൈറ്റ് മെക്കാനിക്/ മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡുകളിൽ എൻഎസി പാസായ, മസഗോൺ ഡോക്/ഷിപ്ബിൽഡിങ് വ്യവസായത്തിൽ കംപ്രസർ അറ്റൻഡന്റ് ആയി കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. എസ്‌എസ്‌സി ജയവും മിൽറൈറ്റ് മെക്കാനിക്/മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡുകളിൽ എൻഎസിയും പാസായവരെ ട്രെയിനി കംപ്രസർ അറ്റൻഡന്റ് ആയി പരിഗണിക്കും.

ബ്രാസ് ഫിനിഷർ: ഏതെങ്കിലും ട്രേഡിൽ അപ്രന്റിസ്ഷിപ് പൂർത്തിയാക്കി, മസഗോൺ ഡോക്/ഷിപ്പ് ബിൽഡിങ് വ്യവസായത്തിൽ ബ്രാസ് ഫിനിഷർ ആയി പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ആവശ്യത്തിന് അപേക്ഷകരില്ലാത്ത പക്ഷം മെഷിനിസ്റ്റ് ട്രേഡിൽ എൻഎസിയുള്ള പ്രവൃത്തിപരിചയമില്ലാത്തവർക്ക് ട്രെയിനി ബ്രാസ് ഫിനിഷറാകാം.

കാർപെന്റർ: എട്ടാം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ എൻഎസി പരീക്ഷാ ജയവും.

ചിപ്പർ ഗ്രൈൻഡർ: എസ്‌എസ്‌എസി ജയം, ഏതെങ്കിലും ട്രേഡിൽ എൻഎസി പരീക്ഷാ ജയം, ഷിപ്ബിൽഡിങ് വ്യവസായത്തിൽ ചിപ്പർ ഗ്രൈൻഡർ ആയി ഒരു വർഷം പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ആവശ്യത്തിന് അപേക്ഷകരില്ലെങ്കിൽ എസ്‌എസ്‌സി ജയവും മെഷിനിസ്‌റ്റ്/മെഷിനിസ്‌റ്റ് (ഗ്രൈൻഡർ)/ടർണർ ട്രേഡിൽ എൻഎസി പാസായവരെ ട്രെയിനി ചിപ്പർ ഗ്രൈൻഡറായി പരിഗണിക്കും. 

കംപോസിറ്റ് വെൽഡർ: എട്ടാം ക്ലാസ് ജയവും വെൽഡർ/വെൽഡർ (ജി ആൻഡ് ഇ) ട്രേഡിൽ എൻഎസി പരീക്ഷാ ജയം.

ഡീസൽ ക്രെയിൻ ഓപ്പറേറ്റർ: എസ്‌എസ്‌സി ജയം/തത്തുല്യം. മസഗോൺ ഡോക്/ഷിപ്ബിൽഡിങ് വ്യവസായത്തിൽ ഡീസൽ ക്രെയിൻ ഓപ്പറേറ്റർ ആയി ഒരു വർഷം പ്രവൃത്തിപരിചയമുള്ള ഡീസൽ മെക്കാനിക് ട്രേഡിൽ എൻഎസി പാസായിട്ടുള്ളവരും ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. ആവശ്യത്തിന് അപേക്ഷകരില്ലാത്ത പക്ഷം ഡീസൽ മെക്കാനിക് ട്രേഡിൽ എൻഎസി പാസായവരെ ട്രെയിനി ഡീസൽ ക്രെയിൻ ഓപ്പറേറ്റർ ആയി പരിഗണിക്കും. 

ഡീസൽ കം മോട്ടോർ മെക്കാനിക്ക്: എസ്എസ്‌സി ജയവും ഡീസൽ മെക്കാനിക്/മോട്ടോർ വെഹിക്കിൾ മെക്കാനിക് ട്രേഡില്‍ എൻഎസി പരീക്ഷാ ജയവും.

ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ): എസ്‌എസ്‌സി ജയം/തത്തുല്യം.  ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ സ്‌ട്രീം) ട്രേഡിൽ എൻസിവിടി നടത്തുന്ന എൻഎസി പരീക്ഷാ ജയം.

ജൂനിയർ ഡ്രാഫ്‌റ്റ്സ്‌മാൻ (സിവിൽ): എസ്‌എസ്‌സി ജയം/തത്തുല്യം.  ഡ്രാഫ്‌റ്റ്‌സ്‌മാൻ (സിവിൽ സ്‌ട്രീം) ട്രേഡിൽ എൻസിവിടി നടത്തുന്ന എൻഎസി പരീക്ഷാ ജയം.

ഇലക്‌ട്രിക് ക്രെയിൻ ഓപ്പറേറ്റർ: എസ്‌എസ്‌സി ജയം. മസഗോൺ ഡോക്/ഷിപ്ബിൽഡിങ് വ്യവസായത്തിൽ ഇലക്‌ട്രിക് ക്രെയിൻ ഓപ്പറേറ്റർ ആയി ഒരു വർഷം പരിചയമുള്ള ഇലക്‌ട്രീഷ്യൻ ട്രേഡിൽ എൻഎസി പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ആവശ്യത്തിന് അപേക്ഷകരില്ലെങ്കിൽ ഇലക്‌ട്രീഷ്യൻ എൻഎസി പാസായവരെ ട്രെയിനി ഇലക്‌ട്രിക് ക്രെയിൻ ഓപ്പറേറ്റർ ആയി പരിഗണിക്കും. 

ഇലക്‌ട്രോണിക് മെക്കാനിക്, മെഷിനിസ്‌റ്റ്: എസ്‌എസ്‌സി ജയവും ബന്ധപ്പെട്ട ട്രേഡിൽ എൻഎസി പരീക്ഷാ ജയവും.

എൻജിൻ ഡ്രൈവർ സ്പെഷൽ ക്ലാസ്: മഹാരാഷ്ട്ര മാരിടൈം ബോർഡ്/ മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റിന്റെ കോംപീറ്റൻസി (ഫസ്റ്റ് ക്ലാസ്) സർട്ടിഫിക്കറ്റ്. നീന്തൽ നിർബന്ധമായും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞതു രണ്ടു വർഷം പ്രവൃത്തിപരിചയം. ലൈസൻസ് ടു ആക്ട് എൻജിനീയർ സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന. അല്ലെങ്കിൽ എംഎംബി/എംഎംഡിയിൽ നിന്നുള്ള രണ്ടാം ക്ലാസ് എൻജിൻ ഡ്രൈവർ യോഗ്യതാ സർട്ടിഫിക്കറ്റും നേവിയുടെ എൻജിനീയറിങ് ബ്രാഞ്ചിൽ 15 വർഷം സർവീസുമുള്ള വിമുക്‌തഭടൻ. 

ഫിറ്റർ: എസ്‌എസ്‌സി ജയം/തത്തുല്യം. ഫിറ്റർ ട്രേഡിൽ എൻഎസി പരീക്ഷാ ജയം. ഫിറ്ററായി മസഗോൺ ഡോക്/ഷിപ്ബിൽഡിങ് വ്യവസായത്തിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ള, ഏതെങ്കിലും ട്രേഡിൽ അപ്രന്റിസ്‌ഷിപ്പ് പൂർത്തിയാക്കിയവർക്ക് ഫിറ്റർ തസ്തികയിലേക്ക് നേരിട്ട് അപേക്ഷിക്കാം.

ഫയർ ഫൈറ്റർ: എസ്എസ്‌സി ജയം/തത്തുല്യം. ഫയർ ഫൈറ്റിങ്ങിൽ ആറു മാസത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ്.

ജൂനിയർ പ്ലാനർ എസ്‌റ്റിമേറ്റർ (മെക്കാനിക്കൽ): എച്ച്‌എസ്‌സി/എസ്‌എസ്‌സി ജയം, പാസ് ക്ലാസോടെ ഫുൾടൈം ത്രിവൽസര ഡിപ്ലോമ/ഫുൾ‌ടൈം ബിരുദം- െമക്കാനിക്കൽ (മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്‌ട്രിയൽ എൻജിനീയറിങ്/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ്/പ്രൊഡക്‌ഷൻ എൻജിനീയറിങ്)/മറൈൻ എൻജിനീയറിങ്.

ജൂനിയർ പ്ലാനർ എസ്‌റ്റിമേറ്റർ (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്): എച്ച്‌എസ്‌സി/എസ്‌എസ്‌സി ജയം, പാസ് ക്ലാസോടെ ഫുൾടൈം ത്രിവൽസര ഡിപ്ലോമ/ഫുൾ‌ടൈം ബിരുദം -ഇലക്‌ട്രിക്കൽ (ഇലക്‌ട്രിക്കൽ/പവർ എൻജിനീയറിങ്/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ)/ഇലക്‌ട്രോണിക്‌സ്(ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/അലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ)/മറൈൻ എൻജിനീയറിങ്.

ജൂനിയർ പ്ലാനർ എസ്‌റ്റിമേറ്റർ (സിവിൽ): എച്ച്‌എസ്‌സി/എസ്‌എസ്‌സി ജയം, സിവിലിൽ പാസ് ക്ലാസോടെ ഫുൾടൈം ഡിപ്ലോമ/ബിരുദം.

ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (മെക്കാനിക്കൽ): എസ്‌എസ്‌സി ജയം, ഫുൾടൈം ത്രിവൽസര ഡിപ്ലോമ-മെക്കാനിക്കൽ (മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്‌ട്രിയൽ എൻജിനിയറിങ്/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ്/ പ്രൊഡക്‌ഷൻ എൻജിനീയറിങ്)/മറൈൻ എൻജിനീയറിങ്.

ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്): എച്ച്‌എസ്‌സി/എസ്‌എസ്‌സി ജയം, ഫുൾടൈം ത്രിവൽസര ഡിപ്ലോമ-ഇലക്‌ട്രിക്കൽ (ഇലക്‌ട്രിക്കൽ/പവർ എൻജിനീയറിങ്/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ)/മറൈൻ എൻജിനീയറിങ്.

ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (എൻഡിടി-മെക്കാനിക്കൽ): എസ്‌എസ്‌സി ജയവും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവൽസര ഡിപ്ലോമയും. റേഡിയോഗ്രഫി ഇന്റർപ്രറ്റേഷൻ, അൾട്രാസോണിക് ടെസ്റ്റിങ്, മാഗ്നെറ്റിക് പാർട്ടിക്കിൾ ടെസ്റ്റിങ്, ഡൈ പെനിട്രേറ്റ് ടെസ്റ്റിങ്ങിൽ ഐഎസ്എൻടി/എഎസ്എൻടിയുടെ ലെവൽ 2 സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. 

ഗ്യാസ് കട്ടർ: എസ്‌എസ്‌സി ജയം/തത്തുല്യം. സ്ട്രക്ചറൽ ഫിറ്റർ/ഫാബ്രിക്കേറ്റർ/കംപോസിറ്റ് വെൽഡർ ട്രേഡുകളിൽ എൻഎസി പരീക്ഷാ ജയം. ആവശ്യത്തിന് അപേക്ഷകരില്ലാത്ത പക്ഷം ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻഎസി പരീക്ഷ ജയിച്ചവരെ ട്രെയിനി ഗ്യാസ് കട്ടർ ആയി പരിഗണിക്കും.

മിൽ റൈറ്റ് മെക്കാനിക്: എസ്‌എസ്‌സി/തത്തുല്യം, മിൽ റൈറ്റ്  മെക്കാനിക്/മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എൻഎസി പരീക്ഷാ ജയം.

മാസ്റ്റർ സെക്കൻഡ് ക്ലാസ്: മഹാരാഷ്ട്ര മാരിടൈം ബോർഡ്/ മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റിന്റെ കോംപീറ്റൻസി (സെക്കൻഡ് ക്ലാസ് മാസ്റ്റർ) സർട്ടിഫിക്കറ്റ്. നീന്തൽ നിർബന്ധമായും അറിഞ്ഞിരിക്കണം. 226–565 ബിഎച്ച്പിയുള്ള ടഗ് ഓപ്പറേറ്റ് ചെയ്തുള്ള കുറഞ്ഞതു മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ എംഎംബി/എംഎംഡിയിൽ നിന്നുള്ള രണ്ടാം ക്ലാസ് മാസ്റ്റർ യോഗ്യതാ സർട്ടിഫിക്കറ്റും നേവിയിൽ 15 വർഷം സർവീസുമുള്ള വിമുക്‌തഭടൻ. 

പെയിന്റർ: എട്ടാം ക്ലാസ് ജയവും പെയിന്റർ/മറൈൻ പെയിന്റർ ട്രേഡിൽ എൻഎസി പരീക്ഷാ ജയം.

പൈപ്പ് ഫിറ്റർ: എസ്എസ്‌സി ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ എൻഎസിയും. അല്ലെങ്കിൽ എസ്എസ്‌സി/തത്തുല്യ ജയവും പ്ലംബർ/ഫിറ്റർ ട്രേഡിൽ എൻഎസിയും, പ്ലംബറായി മസഗോൺഡോക്/ഷിപ്ബിൽഡിങ് വ്യവസായത്തിൽ ഒരു വർഷം പരിചയവുമുള്ളവർക്ക് പൈപ്പ് ഫിറ്റർ തസ്തികയിലേക്ക് നേരിട്ട് അപേക്ഷിക്കാം. പ്ലംബർ ട്രേഡിൽ എൻഎസി ജയിച്ച പ്രവൃത്തിപരിചയമില്ലാത്തവരെ ട്രെയിനി ആയി നിയമിക്കും.

ലാസ്കർ/ലോഞ്ച് ഡക് ക്രൂ: എസ്‌എസ്‌സി ജയം/തത്തുല്യം. ടഗ്/ ലോഞ്ച്/ വെസ്സൽ ക്രൂ ആയി കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം, ജിപി റേറ്റിങ് സർട്ടിഫിക്കറ്റ്. (നോൺ ജിപി റേറ്റിങ്, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം), നീന്തൽ അറിഞ്ഞിരിക്കണം. 

സെയ്ൽ മേക്കർ: എട്ടാം ക്ലാസ് ജയവും  കട്ടിങ് ആൻഡ് ടെയ്‌ലറിങ്/ കട്ടിങ് ആൻഡ് സ്വീയിങ്ങ് ട്രേഡിൽ ഐടിഐയും. 

സ്‌ട്രക്‌ചറൽ ഫാബ്രിക്കേറ്റർ: എസ്‌എസ്‌സി  ജയം/തത്തുല്യം, സ്‌ട്രക്‌ചറൽ ഫിറ്റർ/ഫാബ്രിക്കേറ്റർ ട്രേഡിൽ എൻഎസി പരീക്ഷാ ജയം. ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻഎസി ജയിച്ചവരെ ട്രെയിനി സ്ട്രക്ചറൽ ഫാബ്രിക്കേറ്ററായി തിരഞ്ഞെടുക്കും. 

സ്‌റ്റോർ കീപ്പർ: എച്ച്‌എസ്‌സി/എസ്‌എസ്‌സി ജയം, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ, ഇൻസ്‌ട്രുമെന്റേഷൻ, കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ഫുൾടൈം ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. മെറ്റീരിയൽ മാനേജ്‌മെന്റിൽ അധിക യോഗ്യതയും കംപ്യൂട്ടർ പരിജ്‌ഞാനവും ഉള്ളവർക്ക് മുൻഗണന.

യൂട്ടിലിറ്റി ഹാൻഡ് (സ്‌കിൽഡ്): ഫിറ്റർ അല്ലെങ്കിൽ ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, യൂട്ടിലിറ്റി ഹാൻഡായി ഷിപ്ബിൽഡിങ് വ്യവസായത്തിൽ ഒരു വർഷം പ്രവൃത്തിപരിചയം.  

യൂട്ടിലിറ്റി ഹാൻഡ് (സെമി സ്‌കിൽഡ്): എസ്‌എസ്‌സി ജയവും ഏതെങ്കിലും ട്രേഡിൽ എൻഎസിയും യൂട്ടിലിറ്റി ഹാൻഡായി ഷിപ്ബിൽഡിങ് വ്യവസായത്തിൽ ഒരു വർഷം പ്രവൃത്തിപരിചയം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

 പ്രായം: 18–38 വയസ്. 2019 ഒാഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. സംവരണവിഭാഗക്കാർക്കു  ചട്ടപ്രകാരം ഇളവ്.

അപേക്ഷാ ഫീസ്: 100 രൂപ. ഒാൺലൈനായി ഫീസ് അടയ്ക്കാം. എസ്‌സി/എസ്‌ടി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ.  

അപേക്ഷിക്കേണ്ട വിധം: www.mazagondock.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ നിശ്ചിത വലുപ്പത്തിൽ JPEG ഫോർമാറ്റിൽ  സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: www.mazagondock.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com