sections
MORE

DRDO: 230 അപ്രന്റിസ്, സ്റ്റൈപൻഡ്: 3542 രൂപ

Job
SHARE

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റ് (GTRE), എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ADE) എന്നിവിടങ്ങളിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ വിഭാഗങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 230 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.   ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7.

ഒഴിവുകൾ

ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റ്–150 ഒഴിവ്

Advt No. GTRE/HRD/026 & 027

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്–80 ഒഴിവ്. Advertisement No. ADE/HRD/01/2019

യോഗ്യത

ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനീയറിങ്,  എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ടെലികോം എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി എൻജിനീയറിങ്, മെറ്റലർജി/ മെറ്റീരിയൽ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്,  സിവിൽ എൻജിനീയറിങ് വിഷയത്തിൽ ബിഇ/ ബിടെക്/ തത്തുല്യം
സ്റ്റൈപൻഡ്: പ്രതിമാസം 4984 രൂപ. 


ഡിപ്ലോമ അപ്രന്റിസ് ട്രെയിനി: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ടൂൾ ആൻഡ് ഡൈ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, കംപ്യൂട്ടർ സയൻസ്/ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഷയത്തിൽ ഡിപ്ലോമ

സ്റ്റൈപൻഡ്: 3542 രൂപ

 

ഐടിഐ അപ്രന്റിസ് ട്രെയിനി: മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(സിഒപിഎ), ഇലക്ട്രോണിക്സ് മെക്കാനിക്, ഓട്ടമൊബൈൽ/ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രോപ്ലേറ്റർ, പെയിന്റർ ജനറൽ, ഷീറ്റ് മെറ്റൽ വർക്കർ ട്രേഡുകളിൽ ദ്വിവൽസര വൊക്കേഷനൽ കോഴ്സ് സർട്ടിഫിക്കറ്റ് (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകൃതം). പ്ലസ്ടുവിനു ശേഷം നേടിയതായിരിക്കണം. 

സ്റ്റൈപൻഡ്:  സെമി സ്കിൽഡ് ജോലിക്കാർക്ക്  പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന്റെ 90%/80%

2017/2018/2019 വർഷങ്ങളിൽ റെഗുലർ പഠനത്തിലൂടെ യോഗ്യതാ പരീക്ഷ പസായവർ മാത്രം അപേക്ഷിച്ചാൽ മതി. 2017നു മുൻപ് യോഗ്യതാ പരീക്ഷ പാസായവരും പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ളവരും അപേക്ഷിക്കേണ്ടതില്ല. 

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 

പ്രായം: 18–27 വയസ്. എസ്‌സി /എസ്ടി,  വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവു ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

ബിഇ/ ബിടെക്/ ഡിപ്ലോമ ഉദ്യോഗാർഥികൾ www.mhrdnats.gov.in എന്ന വെബ്സൈറ്റിലും ഐടിഐ ഉദ്യോഗാർഥികൾ എൻസിവിടി എംഐഎസ് പോർട്ടലിലും (https://ncvtmis.gov.in) റജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷയ്ക്കൊപ്പം ഈ റജിസ്ട്രേഷൻ നമ്പറും നൽകണം. അപേക്ഷിക്കേണ്ട വിധം: www.rac.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.  വിവരങ്ങൾക്ക്: www.rac.gov.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA