ADVERTISEMENT

കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 89 ഒഴിവുകളിലേക്കും സൂപ്പർവൈസറി തസ്തികയിലെ 57ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

89 പ്രോജക്ട് അസിസ്റ്റന്റ്

പരസ്യനമ്പർ: P&A/2(260)/18

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, ലബോറട്ടറി-എൻഡിടി വിഭാഗങ്ങളിലായി 89 ഒഴിവുകൾ. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. സെപ്റ്റംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 60% മാർക്കോടു കൂടി മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിൽ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ലബോറട്ടറി-എൻഡിടി: മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. ഭാഭ അറ്റോമിക് റിസർച് സെന്റർ നൽകിയ റേഡിയോഗ്രഫർ സർട്ടിഫിക്കറ്റ് (റേഡിയോഗ്രഫി ടെസ്റ്റിങ് ലെവൽ-1).

ഉയർന്നപ്രായം (2019 സെപ്റ്റംബർ 20 ന്): 30 വയസ്. 

എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അ‌ഞ്ചും, ഒബിസിക്കാർക്ക് (നോൺ ക്രീമി ലെയർ) മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് മാതൃകയിലുള്ള ഒാൺലൈൻ എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബറിൽ പരീക്ഷ നടത്തും.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. 

57 സൂപ്പർവൈസറി തസ്തിക

പരസ്യനമ്പർ: P&A/2(235)/2019-Vol II

വിവിധ സൂപ്പർവൈസറി തസ്തികയിലായി 57 ഒഴിവുകൾ. സെപ്റ്റംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, വെൽഡിങ്, സ്ട്രക്ചറൽ, പൈപ്, എൻജിനീയറിങ്, മെയിന്റനൻസ്, മെഷിനിസ്റ്റ്, പെയിന്റിങ്, ഷിപ്റൈറ്റ് വുഡ്, ലോഫ്റ്റ്), അക്കൗണ്ടന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്, െഗസ്റ്റ് ഹൗസ്) എന്നിങ്ങനെയാണ് ഒഴിവുകൾ.  

യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ഉയർന്നപ്രായം (2019 സെപ്റ്റംബർ 30 ന്): 40 വയസ്. 

എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അ‌ഞ്ചും, ഒബിസിക്കാർക്ക് (നോൺ ക്രീമി ലെയർ) മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

ശമ്പളം: 28000-3%-110000 രൂപ.

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയും, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്:  200 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. 

വിശദവിവരങ്ങൾക്ക്: www.cochinshipyard.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com