ADVERTISEMENT

ഡിഫൻസ് റിസർച് ഓർഗനൈസേഷനു കീഴിലുള്ള കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഒാഷ്യനോഗ്രഫിക് ലാബോറട്ടറി (എൻപിഒഎൽ) വിവിധ വിഭാഗങ്ങളിൽ ജൂനിയർ റിസർച് ഫെലോ ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 6 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.

ഇന്റർവ്യൂ: ഒക്ടോബർ 20 രാവിലെ ഒൻപതിന്.

വിഭാഗം, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്(1): ഒന്നാം ഡിവിഷനോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, നെറ്റ്/ഗേറ്റ് യോഗ്യത അല്ലെങ്കിൽ  ഒന്നാം ഡിവിഷനോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ  എംഇ/എംടെക്. ബിരുദതലത്തിലും ഒന്നാം ഡിവിഷനോടെ വിജയിച്ചിരിക്കണം. 

കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്(1):  കംപ്യൂട്ടർ സയൻസിൽ ഒന്നാം ഡിവിഷനോടെ ബിഇ/ബിടെക്, നെറ്റ്/ഗേറ്റ് യോഗ്യത അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ഒന്നാം ഡിവിഷനോടെ ബിഇ/ബിടെക്കും എംഇ/എംടെക്കും. 

മെക്കാനിക്കൽ എൻജിനീയറിങ്(1):   മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ഡിവിഷനോടെ ബിഇ/ബിടെക്, നെറ്റ്/ഗേറ്റ് യോഗ്യത അല്ലെങ്കിൽ  ഒന്നാം ഡിവിഷനോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എംഇ/എംടെക്. ബിരുദതലത്തിലും ഒന്നാം ഡിവിഷനോടെ വിജയിച്ചിരിക്കണം. 

ഓഷ്യാനോഗ്രഫി, ഫിസിക്സ്, അപ്ലൈഡ് കെമിസ്ട്രി/ പോളിമർ കെമിസ്ട്രി(ഓരോ ഒഴിവ് വീതം): ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ഡിവിഷനോടെ പിജി ബിരുദവും നെറ്റ് യോഗ്യതയും. 

ഉയർന്നപ്രായം: 28 വയസ്. 2019 ഒക്ടോബർ 20 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർ‌ഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

സ്റ്റൈപ്പൻഡ്: 31,000 രൂപ. നിയമാനുസൃതമായി വീട്ടുവാടക അലവൻസും ലഭിക്കും. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കളർ പാസ്പോർട്ട് സൈസ് ഫോട്ടോയും  ഏതെങ്കിലും തിരിച്ചറിയൽ രേഖയും  സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിനു ഹാജരാകണം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ബയോഡേറ്റ (ഒരു പേജ്) ഒക്ടോബർ 18നകം  ഇമെയിൽ ചെയ്യണം.

ഇമെയിൽ: mohiths@npol.drdo.in 

വിലാസം: Bhavan’s Varuna Vidyalaya in the campus of NAVAL PHYSICAL & OEANOGRAPHIC LABORATORY, THRIKKAKARA P.O. KOCHI 682021. വിശദവിവരങ്ങൾക്ക്: www.drdo.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com