ADVERTISEMENT

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് അസിസ്റ്റന്റ് സൂപ്പർവൈസർ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നോർത്തേൺ, ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ റീജനുകളിലായി 170 ഒഴിവുകളുണ്ട്. തുടക്കത്തിൽ അഞ്ചു വർഷത്തെ കരാർ  നിയമനമാണ്. സെപ്റ്റംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: എ) ബിരുദം, കുറഞ്ഞത് ആറ് മാസത്തെ കംപ്യൂട്ടർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (ഐടി)/ഐടി ബിരുദം, സമാന മേഖലയിൽ ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം. ബി) എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് ഡിപ്ലോമ, സമാന മേഖലയിൽ ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഉയർന്ന പ്രായം: 2019 ആഗസ്റ്റ് ഒന്നിന് 33 വയസ്. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 19570 രൂപ.

ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്കിൽ ടെസ്റ്റ് നടത്തും. 

60 ട്രെയിനി കൺട്രോളർ

എയർ ഇന്ത്യാ ലിമിറ്റഡിൽ ട്രെയിനി കൺട്രോളറുടെ 60 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡൽഹിയിലാണ് അവസരം. സെപ്റ്റംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യം, 2019 ഗേറ്റ് സ്കോർ (കുറഞ്ഞത് 70 Percentile). അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 60% മാർക്കോടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസിൽ പിജി.

ഉയർന്ന പ്രായം: 28 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 45000 രൂപ. 

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർക്ക് ഫീസില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com