ADVERTISEMENT

കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്കായുള്ള കരസേന റിക്രൂട്ട്മെന്റ് റാലി കോട്ടയത്ത്. ഡിസംബർ 2 മുതൽ 11 വരെ വരെയാകും റിക്രൂട്മെന്റ്.

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കരസേന റിക്രൂട്മെന്റ് റാലിക്കുള്ള ഓ‍ൺലൈൻ റജിസ്ട്രേഷൻ ഒക്ടോബർ മൂന്നിന് ആരംഭിക്കും. നവംബർ 16 വരെ www.joinindianarmy.nic.in ൽ അപേക്ഷിക്കാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ നിന്നുള്ളവർക്കാണ് അവസരം. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ ട്രേഡ്സ്മെൻ, സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) തസ്തികളിലേക്കാണു റാലി.

നേരത്തെ കരസേന  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 2019– 20 വർഷത്തെ റിക്രൂട്മെന്റ് പ്രാഥമിക ഷെഡ്യൂളിൽ തെക്കൻ ജില്ലകളിലേക്കുള്ള റാലി നവംബർ 25 മുതൽ ഡിസംബർ 4 വരെ വരെ കൊല്ലത്തു നടത്തുമെന്നാണ് അറിയിച്ചിരുന്നത്. വടക്കൻ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള ആർമി റിക്രൂട്മെന്റ് റാലി തൃശൂരിലാണ്. 

റിക്രൂട്മെന്റുമായി ബന്ധപ്പെട്ട്് ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ സഹായ വാഗ്ദാനങ്ങളിൽപെട്ട്് വഞ്ചിതരാകരുതെന്ന് ആർമി റിക്രൂട്ടിങ് ഓഫിസ് അറിയിച്ചു. റിക്രൂട്മെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക്: 0471-2351762 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com