ADVERTISEMENT

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എൻജിനീയറുടെ 60 ഒഴിവുകളിലേക്കും അപ്രന്റിസിന്റെ 50 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

50 ഗ്രാജുവേറ്റ് എൻജിനീയറിങ്  അപ്രന്റിസ്

പരസ്യ നമ്പർ: 12930/64/HRD/GAD/03

മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലാണ് അവസരം: ഒരു വർഷമാണ് പരിശീലനം. 

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.

2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം. 

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

സ്റ്റൈപ്പൻഡ്: 11110 രൂപ.

30 സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ1 

2019 സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCO റാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കാണ് അവസരം. 3/5 വർഷത്തേക്കാണ് നിയമനം. 

          

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ് മതി).

ഉയർന്നപ്രായം: 50 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: 30000-120000 രൂപ.

30 എൻജിനീയർ

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയർ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനം. ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്:  www.bel-india.in

ഐടിഐ അപ്രന്റിസ്

ഐടിഐക്കാർക്ക് ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപിന് അവസരം.  എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡിഎൻഎം, സിഒപിഎ/ പിഎഎസ്എഎ, ടർണർ, വെൽഡർ, മെഷീനിസ്റ്റ്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ആൻഡ് ഇലക്ട്രോപ്ലേറ്റർ വിഭാഗങ്ങളിൽ സെപ്റ്റംബർ 24നും ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിൽ  25നുമാണ് തിരഞ്ഞെടുപ്പ്.   

യോഗ്യത: 2016 ജൂൺ ഒന്നിനോ അതിനു ശേഷമോ ഐടിഐ പാസായവരായിരിക്കണം. 

ഉയർന്നപ്രായം: 21 വയസ്.

വിശദവിവരങ്ങൾക്ക്: www.bel-india.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com