sections
MORE

LIC: 8000 അസിസ്റ്റന്റ്, ശമ്പളം: 14,435– 40,080 രൂപ

LIC
SHARE

കേരളത്തിലെ ഒഴിവുകളുൾപ്പെടെ അസിസ്‌റ്റന്റ് തസ്‌തികയിലെ എണ്ണായിരത്തോളം ഒഴിവുകളിലേക്ക് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. എൽഐസി സതേൺ സോണൽ ഓഫിസിനു കീഴിലുള്ള കേരളത്തിലെ വിവിധ ഡിവിഷനുകളിലായി 165 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഒന്ന്.

എറണാകുളം (10 ഒഴിവ്), കോട്ടയം (43 ഒഴിവ്), തിരുവനന്തപുരം (20 ഒഴിവ്), തൃശൂർ (33 ഒഴിവ്), കോഴിക്കോട് (59 ഒഴിവ്) എന്നിങ്ങനെയാണു സംസ്ഥാനത്തെ ഡിവിഷൻ തിരിച്ചുള്ള അവസരം. ഏതെങ്കിലും ഒരു ഡിവിഷനിലേക്കു മാത്രം അപേക്ഷിക്കുക. ഡിവിഷൻ തിരിച്ചുള്ള ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ. 

ശമ്പളം: 14435 –  40080 രൂപ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 

പ്രായം  :18–30. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്. വിമുക്‌തഭടൻമാർക്കും എൽഐസിയിലെ ജീവനക്കാർക്കും നിബന്ധനകൾക്ക് വിധേയമായി ഇളവ് ലഭിക്കും.

യോഗ്യത, പ്രായം എന്നിവ 2019 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. വിശദവിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: ഡിവിഷൻ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.  രണ്ടു ഘട്ടമായുള്ള എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും. 

ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഒക്ടോബർ 21, 22 തീയതികളിൽ നടക്കും. മെയിൻ പരീക്ഷയുടെ തീയതി പിന്നീടറിയിക്കും.  ഒബ്‌ജെക്‌ടീവ്  മാതൃകയിലാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലിഷ് / ഹിന്ദി ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷയ്ക്കു ജനറൽ / ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയുണ്ടാകും.  അപേക്ഷിക്കുന്ന ഡിവിഷനിലെ പരീക്ഷാകേന്ദ്രം മാത്രം തിരഞ്ഞെടുക്കുക.വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക. 

അപേക്ഷാഫീസ്: 510 രൂപ (ജിഎസ്ടി, ട്രാൻസാക്‌ഷൻ ചാർജ് പുറമേ). പട്ടികവിഭാഗം, വികലാംഗർ എന്നീ വിഭാഗക്കാർക്ക്  85 രൂപ (ജിഎസ്ടി, ട്രാൻസാക്‌ഷൻ ചാർജ് പുറമേ) മതി. ഡെബിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.  

അപേക്ഷിക്കേണ്ട വിധം:  ഓൺലൈൻ റജിസ്ട്രേഷനു www.licindia.in എന്ന വെബ്സൈറ്റ് കാണുക. ബന്ധപ്പെട്ട സോണൽ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കേണ്ട ഡിവിഷൻ ലിങ്ക്   വഴി   ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.  അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ടും ഫീസ് അടച്ച രസീതും അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA