ADVERTISEMENT

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. 700 പേർക്കാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 6.

‌ബിരുദക്കാർക്കാണ് അവസരം. അപ്രന്റിസ് ആക്ട് 1961 അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. ഒരു വർഷമാണു പരിശീലനം. പഞ്ചാബിൽ 400 ഒഴിവും ഹരിയാന, ഹിമാചൽ എന്നിവിടങ്ങളിൽ 150 ഒഴിവ് വീതവുമാണുള്ളത്.അപേക്ഷകർക്ക് ഹിന്ദി/പഞ്ചാബി ഭാഷകളിൽ പ്രാവീണ്യം വേണം. പ്രതിമാസം 8000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷകർ 20 നും 28 നും മധ്യേ പ്രായമുള്ളവരാകണം. ഉയർന്ന പ്രായത്തിൽ അർഹരായവർക്കു നിയമാനുസൃത ഇളവ് ലഭിക്കും. 2019 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.  അപ്രന്റിസ് ആക്ട് 1961 പ്രകാരം ഇതിനു മുൻപു (എസ്ബിഐ/ഇതരസ്ഥാപനങ്ങളിൽ) പരിശീലനം പൂർത്തിയാക്കിവർ അപേക്ഷിക്കേണ്ടതില്ല. ഒന്നോ അതിലധികമോ വർഷത്തെ യോഗ്യതാനന്തര പരിശീലനം/ജോലി പരിചയമുള്ളവർ അപേക്ഷിക്കേണ്ട.

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശികഭാഷ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 23നു പരീക്ഷ നടത്തും. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.  പത്താം  ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ. വിശദവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക. 

അപേക്ഷിക്കേണ്ട വിധം:  https://nsdcindia.org/apprenticeship അല്ലെങ്കിൽ 

https://apprenticeshipindia.org അല്ലെങ്കിൽ http://bfsissc.com അല്ലെങ്കിൽ https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/ careers എന്നീ വെബ്‌സൈറ്റ് ലിങ്കുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.  

അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com