sections
MORE

സിഐഎസ്‌എഫിൽ 914 ഒഴിവ്, ശമ്പളം: 21,700–69,100 രൂപ

INDIA-DEFENCE
SHARE

സിഐഎസ്‌എഫിൽ  കോൺസ്‌റ്റബിൾ  (ട്രേഡ്‌സ്‌മാൻ) തസ്തികയിലെ 914  ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  പുരുഷൻമാർക്കാണ് അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, കാർപെന്റർ, സ്വീപ്പർ, പെയ്‌ന്റർ, മേസൺ, പ്ലംബർ, മാലി,  ഇലക്ട്രീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.  മുന്നെണ്ണം ബാക്‌ലോഗ് ഒഴിവുകളും 90 എണ്ണം വിമുക്തഭടൻമാർക്കുമുള്ള ഒഴിവുകളാണ്. കേരളം ഉൾപ്പെടുന്ന സതേൺ സെക്ടറിൽ 174 ഒഴിവുകളുമാണുള്ളത്.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഒക്ടോബർ 22. 

ഒഴിവുകൾ താൽക്കാലികമെങ്കിലും തുടരാൻ സാധ്യത. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം പ്രതീക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.

ശമ്പളം: 21700–69100 രൂപ. മറ്റ് അലവൻസുകളും

പ്രായം: 2019 ഓഗസ്‌റ്റ് ഒന്നിന് 18നും 23നും മധ്യേ. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർക്ക് ഇളവ് ചട്ടപ്രകാരം. ഉയർന്ന പ്രായപരിധിയിലുള്ള മറ്റിളവുകൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ, ഒഴികെയുള്ള ട്രേഡുകളിലേക്ക്  അപേക്ഷിക്കുന്നവർക്കു ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും.

ശാരീരിക യോഗ്യത: 

ഉയരം: 170 സെമീ (എസ്‌ടിക്ക്: 162.5 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 76–81 സെമീ), തൂക്കം: ആനുപാതികം. 

കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9.  വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. 

വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.

തിരഞ്ഞെടുപ്പ് രീതി: യോഗ്യരായവർക്കായി ശാരീരിക അളവ്  പരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖകളുടെ പരിശോധന,  ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും. 

ശാരീരികക്ഷമതാ പരീക്ഷ: 6.30 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം.

അപേക്ഷാ ഫീസ്: 100 രൂപ. പട്ടികജാതി/വർഗക്കാർക്കും വിമുക്‌തഭടൻമാർക്കും ഫീസില്ല.  അതത് സോണിൽ വരുന്ന ഓഫിസറുടെ പേരിലെടുത്ത പോസ്‌റ്റൽ ഓർഡറായാണ് ഫീസ് അടയ്ക്കേണ്ടത്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിലുള്ളവർ Assistant Commandant / DDO, CISF SZ HQrs., Chennai. എന്നപേരിലെടുത്ത ചെന്നൈ ജനറൽ പോസ്റ്റ് ഓഫിസിൽ മാറാവുന്ന പോസ്റ്റൽ ഓർഡറായാണ് ഫീസ് അടയ്ക്കേണ്ടത്. 

അപേക്ഷിക്കേണ്ട വിധം: https://cisfrectt.in   എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.  അപേക്ഷ ഹിന്ദി/ഇംഗ്ലിഷിൽ സ്വന്തം കൈയക്ഷരത്തിൽ പൂരിപ്പിക്കണം. അപേക്ഷയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം. ഇതേ ഫോട്ടോയുടെ രണ്ടു കോപ്പികൾ (മുൻവശത്ത് ഉദ്യോഗാർഥി ഒപ്പിട്ടത്) അപേക്ഷയോടൊപ്പം  ക്ലിപ് ചെയ്‌ത് അയയ്‌ക്കണം. പ്രായം, വിദ്യാഭ്യസ യോഗ്യത,  ജാതി (ബാധകമെങ്കിൽ), തുടങ്ങി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫീസടച്ച പോസ്‌റ്റൽ ഓർഡറിന്റെ അസലും  അപേക്ഷയോടൊപ്പം അയയ്‌ക്കണം. 

വെബ്സൈറ്റിലെ മാതൃകയിലുള്ള ക്വസ്‌റ്റിനെയർ തയാറാക്കി പൂരിപ്പിച്ച് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷിക്കുന്ന കവറിനു മുകളിൽ  APPLICATION FOR THE POST OF CONSTABLE/________(NAME OF THE TRADE)  എന്നു യോജ്യമായതു ചേർത്തു പൂരിപ്പിച്ചെഴുതണം. 

അതതു സോണൽ ഡിഐജി ഓഫിസിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്. അപേക്ഷിക്കേണ്ട വിലാസം  പട്ടികയിൽ ചേർത്തിട്ടുണ്ട്.

വിശദവിവരങ്ങൾക്ക്: www.cisfrectt.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA