ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ ഫയർ സർവീസ് ഡിപാർട്ട്മെന്റിൽ ഫയർ ഓപ്പറേറ്ററുടെ 706 ഒഴിവുകളുണ്ട്. പുരുഷന്മാർക്കാണ് അവസരം. പരസ്യ നമ്പർ: 04/19.

യോഗ്യത: മെട്രിക്കുലേഷൻ ജയം/തത്തുല്യം, ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ശാരീരികക്ഷമതാ പരീക്ഷയും, ഡ്രൈവിങ് ടെസ്‌റ്റും, എഴുത്തു പരീക്ഷയും പാസാകണം.

ശാരീരിക യോഗ്യത: ഉയരം: 165 സെ.മീ, തൂക്കം: 50 കിലോ,  നെഞ്ചളവ്: 81–86.5 സെ.മീ., കാഴ്‌ചശക്‌തി 6/6.

കണ്ണടയുള്ളവർ/കോങ്കണ്ണ്/വർണാന്ധത/പരന്ന പാദം, കൂട്ടിമുട്ടിക്കുന്ന കാൽമുട്ട്, മറ്റേതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ എന്നിവയുള്ളവരെ പരിഗണിക്കില്ല. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

പ്രായപരിധി: 27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം: 5200–20200+ഗ്രേഡ് പേ 2000 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണു തിര‍ഞ്ഞെടുപ്പ്. ഡൽഹി/എൻസിആർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ്: 100 രൂപ. പട്ടിക വിഭാഗം, വിമുക്‌തഭടന്മാർക്ക് ഫീസില്ല. 

എസ്‌ബിഐ ഇ–പേ മുഖേന ഒാൺലൈനായി ഫീസടയ്‌ക്കാം. 

അപേക്ഷിക്കേണ്ട വിധം: www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

വിജ്ഞാപനത്തിന്റെ പൂർണരൂപം www.dsssb.delhi.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com