ADVERTISEMENT

കൊച്ചിൻ ഷിപ‌്യാഡ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 132 ഒഴിവുകളുണ്ട്. സാനിറ്ററി കം ഹെൽത്ത് ഇൻസ്പെക്ടർ, സേഫ്റ്റി അസിസ്റ്റന്റ്, ഫയർമാൻ എന്നീ തസ്തികകളിലാണ് അവസരം. 

കരാർ നിയമനമാണ്. ഒക്ടോബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ. 

സാനിറ്ററി കം ഹെൽത്ത് ഇൻസ്പെക്ടർ (ഒരൊഴിവ്): പ്ലസ്ടു ജയം, ഹെൽത്ത് ഇൻസ്പെക്ടേഴ്സ് കോഴ്സിൽ കുറഞ്ഞത് ദ്വിവൽസര ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മു ൻഗണന, 18,400 രൂപയും മറ്റ് ആനുകൂല്യങ്ങളും.

സേഫ്റ്റി അസിസ്റ്റന്റ് (72 ഒഴിവ്): എസ്എസ്എൽസി ജയം, സേഫ്റ്റി/ഫയറിൽ ഒരു വർഷത്തെ ഡിപ്ലോമ, സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിശീലനം/പ്രവൃത്തിപരിചയം. 18,400 രൂപയും മറ്റ് ആനുകൂല്യങ്ങളും.

ഫയർമാൻ (59 ഒഴിവ്): എസ്എസ്എൽസി ജയം, കുറഞ്ഞത് 4 മുതൽ 6 മാസം വരെയുള്ള ഫയർ ഫൈറ്റിങ് ട്രെയിനിങ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഒാണ്‍ ബോർഡ് ഷിപ്പ് ഉൾക്കൊള്ളുന്ന എൻബിസിഡി (ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ) സർട്ടിഫിക്കറ്റ്.  മലയാളഭാഷാ പരിജ്ഞാനം അഭികാമ്യം, സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. 17,400 രൂപയും മറ്റ് ആനുകൂല്യങ്ങളും.

ഉയർന്ന പ്രായം (2019 ഒക്ടോബർ 18 ന്): 30 വയസ്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അ‌ഞ്ചും ഒബിസിക്കാർക്ക് (എൻസിഎൽ) മൂന്നും ഭിന്നശേഷിക്കാർക്ക് പ ത്തും വർഷം ഇളവു ലഭിക്കും.  മറ്റിളവുകൾ ചട്ടപ്രകാരം.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് /ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്, ശാരീരിക പരിശോധന എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.cochinshipyard.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com