ADVERTISEMENT

ഫൊറൻസിക് സയൻസ് ലബോറട്ടറികളിൽ തൃപ്തികരമായ അഭിരുചിയും നൈപുണ്യവുമുള്ളവരെ ലഭിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രവേശന പരീക്ഷകളാണ് എഫ് പാക്റ്റും എഫ് പാക്റ്റ് പ്ലസും. (F-PACT: Forensic-Psychology Aptitude and Caliber Test). ഓൺലൈൻ അപേക്ഷ 28 വരെ.

ഇത് നടപ്പാക്കുന്ന ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ‘ലോക് നായക് ജയപ്രകാശ് നാരായൺ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ്’ എന്ന ശ്രേഷ്ഠസ്ഥാപനത്തിന്. Organizing Chairman, F-PACT 2019, LNJN NICFS, ഇമെയിൽ : fpact2019.nicfs@nic.in, വെബ് : www.nicfs.gov.in

ഓൺലൈൻ ടെസ്റ്റുകൾ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 9 കേന്ദ്രങ്ങളിൽ നവംബർ 24ന്. പരീക്ഷാഫലം നവംബർ 30ന്. 5 വർഷത്തെ സാധുതയുള്ള സർട്ടിഫിക്കറ്റ് ഡിസംബർ 9ന് നൽകും. ഹ്രസ്വകാലത്തേക്കോ കരാർ അടിസ്ഥാനത്തിലോ ഉള്ള നിയമനത്തിന് ഉപയോഗിക്കാനായി, യോഗ്യത നേടിയവരുടെ പട്ടിക സെൻട്രൽ ഫൊറൻസിക് ലാബുകൾക്ക് അയച്ചുകൊടുക്കും. ഇത്തരം ജോലികളിൽ യഥാക്രമം 35,000 / 45,000 രൂപ പ്രതിമാസ വേതനം ലഭിക്കും.

എഫ്– പാക്റ്റ് യോഗ്യത: സൈക്കോളജിയിലോ ക്രിമിനോളജിയിലോ മാസ്റ്റർ ബിരുദം അഥവാ ഫൊറൻസിക് സൈക്കോളജിയോ ഫൊറൻസിക് ക്രിമിനോളജിയോ അടങ്ങുന്ന ഫൊറൻസിക് സയൻസ് മാസ്റ്റർ ബിരുദം.

എഫ്– പാക്റ്റ് പ്ലസ് യോഗ്യത: അക്കാദമിക യോഗ്യത എഫ്– പാക്റ്റിന്റേതു തന്നെ. പോസ്റ്റ് ഗ്രാജ്വേഷനു ശേഷം 3 വർഷത്തെയെങ്കിലും നിർദിഷ്ട പ്രഫഷനൽ പരിചയമോ ഗവേഷണ പരിചയമോ നേടിയവർക്ക് ക്രിമിനൽ / ഫൊറൻസിക് സൈക്കോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അഭിരുചി പരിശോധിക്കും.

ഉയർന്ന പ്രായപരിധിയില്ല. തെറ്റിനു മാർക്ക് കുറയ്ക്കില്ല. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതയ്ക്കുള്ള മിനിമം മാർക്കിൽ 5% വരെ ഇളവുണ്ട്. ഏതെങ്കിലും ഒരു പരീക്ഷയ്ക്കേ അപേക്ഷിക്കാവൂ. രണ്ടിനും റജിസ്ട്രേഷൻ ഫീസ് 800 രൂപ. പക്ഷേ, വനിതകളും പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാരും 400 രൂപയടച്ചാൽ മതി. കാർഡ് / നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com