sections
MORE

കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം

SSC
SHARE

കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ – 2019 ന്   അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  നവംബർ 25. 

വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓഫിസുകളിലാണു കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ വഴി നിയമനം. ഒന്നാം ഘട്ട പരീക്ഷ 2020 മാർച്ച് 2–11തീയതികളിൽ നടത്തും. 

രണ്ടും മൂന്നും ഘട്ട പരീക്ഷകൾ ജൂൺ 22–25  തീയതികളിലാണ്. 

പ്രായം: 2020 ജനുവരി ഒന്ന്  അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മറ്റു യോഗ്യരായവർക്കും ഇളവുണ്ട്. 

അടിസ്ഥാന യോഗ്യത: ബിരുദം/തത്തുല്യം. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2020 ജനുവരി ഒന്നിനു മുൻപായി യോഗ്യത നേടിയിരിക്കണം. 

അ‌സിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ/ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ: ബിരുദം. ചാർട്ടേഡ് അക്കൗണ്ടന്റ് /കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് /കമ്പനി സെക്രട്ടറി/  മാസ്റ്റേഴ്സ് ഇൻ കൊമേഴ്സ് / മാസ്റ്റേഴ്സ് ഇൻ ബിസിനസ് സ്റ്റഡീസ്/ മാസ്റ്റേഴ്സ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്)/ മാസ്റ്റേഴ്സ് ഇൻ ബിസിനസ് ഇക്കണോമിക്സ് അഭിലഷണീയ യോഗ്യതയാണ്. 

പ്രൊബേഷൻ കാലയളവിൽ സബോർഡിനേറ്റ് ഓഡിറ്റ്/ അക്കൗണ്ട്സ് സർവീസ് പരീക്ഷ പാസാകണം. 

ജൂനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസർ: സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ചുള്ള ഏതെങ്കിലും ബിരുദം.

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കൂടാതെ പ്ലസ്‌ടു തലത്തിൽ മാത്തമാറ്റിക്‌സിൽ 60% മാർക്ക്  നേടിയിരിക്കണം. 

സ്‌റ്റാറ്റിസ്‌റ്റിക്കൽ  ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2: 

സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ചുള്ള  ഏതെങ്കിലും ബിരുദം. ബിരുദപഠനത്തിന്റെ മൂന്നുവർഷവും സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരുവിഷയമായി പഠിച്ചിരിക്കണം. 

അപേക്ഷാഫീസ്: 100 രൂപ.  സ്‌ത്രീകൾക്കും എസ്‌സി\ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും, ഭിന്നശേഷിക്കാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ  വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ  ഫീസ് അടയ്‌ക്കാം.  നവംബർ 27 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ   നവംബർ 27നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി  വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

പരീക്ഷാ കേന്ദ്രം, കോഡ് ബ്രാക്കറ്റിൽ: തിരുവനന്തപുരം (9211), എറണാകുളം (9213), കണ്ണൂർ (9202),  കൊല്ലം  (9210), കോട്ടയം (9205),    കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  ഉദ്യോഗാർഥികൾക്ക് ഒരു റീജനിൽ തന്നെ മുൻഗണനാക്രമത്തിൽ  മൂന്നു പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 

പരീക്ഷ: നാലു ഘട്ടമായാണു പരീക്ഷ നടത്തുക.

ഒന്നാം ഘട്ടം – കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (200 മാർക്ക്),

രണ്ടാം ഘട്ടം – കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (200 മാർക്കിന്റെ നാലു പേപ്പറുകൾ വീതമുള്ള പരീക്ഷ)

മൂന്നാം ഘട്ടം – എഴുത്തുപരീക്ഷ (ഡിസ്ക്രിപ്റ്റീവ്– 100 മാർക്ക്)

നാലാം ഘട്ടം– പ്രൊഫിഷ്യൻസി ടെസ്‌റ്റ് അല്ലെങ്കിൽ സ്‌കിൽ ടെസ്‌റ്റ് (ബാധകമായവർക്ക്) / സർട്ടിഫിക്കറ്റ് പരിശോധന

പരീക്ഷകളുടെ വിശദമായ സിലബസ് വെബ്‌സൈറ്റിൽ ലഭിക്കും. 

ശാരീരിക യോഗ്യത 

∙ഇൻസ്‌പെക്‌ടർ (സെൻട്രൽ എക്‌സൈസ്/ എക്സാമിനർ/ പ്രിവന്റിവ് ഓഫിസർ) 

ഇൻസ്‌പെക്‌ടർ, സബ് ഇൻസ്‌പെക്‌ടർ (സിബിഎൻ):

പുരുഷൻ

ഉയരം: 157.5 സെ.മീ. നെഞ്ചളവ് 81 സെ.മീ. 5 സെമീ വികാസം (പട്ടികവർഗക്കാർക്ക് 5 സെ.മീ ഇളവ്)

കായികക്ഷമതാ പരിശോധന:

1. 15  മിനിറ്റിൽ 1600 മീറ്റർ നടത്തം

2. 30 മിനിറ്റിൽ എട്ട് കിലോമീറ്റർ സൈക്ലിങ്

സ്‌ത്രീകൾ

ഉയരം: 152 സെ.മീ. തൂക്കം: 48 കി ഗ്രാം (പട്ടികവർഗക്കാർക്ക് ഉയരത്തിൽ 2.5 സെ.മീ., തൂക്കത്തിൽ 2 കി.ഗ്രാം ഇളവുണ്ട്.)

കായികക്ഷമതാ പരിശോധന:

1. 20 മിനിറ്റിൽ ഒരു കിലോമീറ്റർ നടത്തം

2. 25 മിനിറ്റിൽ മൂന്ന് കിലോമീറ്റർ സൈക്ലിങ്.

∙ സബ് ഇൻസ്‌പെക്‌ടർ(സിബിഐ): 

പുരുഷൻ ഉയരം: 165 സെ.മീ. സ്‌ത്രീകൾക്ക്  150 സെ.മീ. (പട്ടികവർഗക്കാർക്ക് 5 സെ.മീ. ഇളവ്)

നെഞ്ചളവ്: 76 സെ.മീ. (വികസിപ്പിച്ചത്)

സ്‌ത്രീകൾക്കു ബാധകമല്ല.

കാഴ്‌ച ശക്‌തി:  ദൂരക്കാഴ്‌ച–6/6, 6/9 

സമീപക്കാഴ്‌ച: 0.6, 0.8

∙സബ് ഇൻസ്‌പെക്‌ടർ (എൻഐഎ): 

പുരുഷൻ ഉയരം: 170 സെ.മീ. സ്‌ത്രീകൾക്ക്  150 സെ.മീ.

(പട്ടികവർഗക്കാർക്ക് 5 സെ.മീ. ഇളവ്)

നെഞ്ചളവ്: 76 സെ.മീ.,  (വികസിപ്പിച്ചത്). സ്‌ത്രീകൾക്കു ബാധകമല്ല.

കാഴ്‌ചശക്‌തി:  ദൂരക്കാഴ്‌ച–6/6, 6/9 

സമീപക്കാഴ്‌ച: 0.6, 0.8

അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ  റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കണം.  അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും. 

അപേക്ഷ സമർപ്പിച്ചശേഷം പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. വിശദവിവരങ്ങൾക്ക്: www.ssc.nic.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA