ADVERTISEMENT

എറണാകുളം റീജനൽ കോഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളുണ്ട്. നവംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

1) ടെക്‌നിക്കൽ സൂപ്രണ്ട്- എൻജിനീയറിങ് (ഒഴിവ്- 5): 

മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ റഫ്രിജറേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ഡെയറി എൻജിനീയറിങ്ങിൽ ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന യോഗ്യതക്കാരേയും പരിഗണിക്കും, 36,460–73,475 രൂപ.

2) ടെക്‌നിക്കൽ സൂപ്രണ്ട്-ഡെയറി (ഒഴിവ്- 6): ഡെയറി സയൻസിൽ ബിരുദം/ ഡിപ്ലോമ, ഡെയറി പ്ലാന്റിൽ 2 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, 36,460–73,475 രൂപ.

3) ഡെയറി കെമിസ്റ്റ്/ ഡെയറി ബാക്ടീരിയോളജിസ്റ്റ് (ഒഴിവ്– 6): 

എംഎസ്‌സി (ഡെയറി കെമിസ്ട്രി/ ഡെയറി മൈക്രോബയോളജി/ ഡെയറി ക്വാളിറ്റി കൺട്രോൾ) അല്ലെങ്കിൽ പിജി ഡിപ്ലോമ (ക്വാളിറ്റി കൺട്രോൾ/ ബിഎസ്‍‌സി (ഡിടി), 2 വർഷത്തെ പ്രവൃത്തിപരിചയം, 36,460–73,475 രൂപ.

4) അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫിസർ (ഒഴിവ്– 6): ഒന്നാം ക്ലാസ്/ ഉയർന്ന രണ്ടാം ക്ലാസോടെ പിജി അല്ലെങ്കിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും കോഓപറേഷൻ ആൻഡ് ബാങ്കിങ് ബിരുദം, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം അല്ലെങ്കിൽ ആർട്സ്/ സയൻസ്/ കൊമേഴ്സ് ബിരുദം, എംബിഎ (മാർക്കറ്റിങ് സ്പെഷലൈസേഷൻ) അല്ലെങ്കിൽ പിജി ഡിപ്ലോമ (ഐആർഎംഎയിൽ നിന്നും), 2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം, 36,460–73,745 രൂപ.

5) അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസർ (ഒഴിവ്– 2): ബിരുദം, എസിഎ/എഐസിഡബ്ല്യുഎ ഇന്റർമീഡിയറ്റ് ജയം, ഒരു വർഷം പ്രവൃത്തിപരിചയം അല്ലെങ്കിൽ എംകോം, രണ്ടു വർഷം പ്രവൃത്തിപരിചയം. മെക്കാനൈസ്‌ഡ്/ കംപ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിങ് സിസ്‌റ്റത്തിൽ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന, 36,460–73,475 രൂപ.

6) അസിസ്റ്റന്റ് പഴ്‌സനേൽ ഓഫിസർ (ഒഴിവ്– മൂന്ന്): ബിരുദം, പഴ്‌സനേൽ മാനേജ്‌മെന്റിൽ പിജി ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ 

ബിരുദം, പഴ്‌സനേൽ മാനേജ്‌മെന്റിൽ പിജി ബിരുദം അല്ലെങ്കിൽ എംഎസ്‌ഡബ്ല്യു അല്ലെങ്കിൽ എംബിഎ (പഴ്സനേൽ അഡ്മിനിസ്ട്രേഷൻ) അല്ലെങ്കിൽ പഴ്‌സനേൽ മാനേജ്‌മെന്റിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി ഡിപ്ലോമ, മൂന്നു വർഷം പ്രവൃത്തിപരിചയം, 36,460–73,475 രൂപ.

7) സിസ്റ്റം സൂപ്പർവൈസർ (ഒഴിവ്– 2): ബിടെക് കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി അല്ലെങ്കിൽ ബിഇ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് അല്ലെങ്കിൽ ബിസിഎ/ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്/ കംപ്യൂട്ടർ ടെക്നോളജി/ കംപ്യൂട്ടർ സിസ്റ്റം അഡ്മിനിസ്ട്രേഷൻ/ കംപ്യൂട്ടർ പ്രോഗ്രാമിങ്), 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബിരുദം, പിജിഡിസിഎ/ തത്തുല്യം, 5 വർഷത്തെ പ്രവൃത്തിപരിചയം, 27,710–63,915 രൂപ.

8) മാർക്കറ്റിങ് ഓർഗനൈസർ (ഒഴിവ്– 3): ഒന്നാം ക്ലാസ്/ ഉയർന്ന രണ്ടാം ക്ലാസോടെ പിജി അല്ലെങ്കിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും കോഓപറേഷൻ ആൻഡ് ബാങ്കിങ് ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 24,005–55,470 രൂപ.

9) ജൂനിയർ സൂപ്പർവൈസർ–പി ആൻഡ് ഐ (ഒഴിവ്– 10): ബിരുദവും എച്ച്‌ഡിസിയും അല്ലെങ്കിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന്  കോഓപറേഷൻ ആൻഡ് ബാങ്കിങ് ബിരുദം അല്ലെങ്കിൽ APCOS സൊസൈറ്റികളിലെ സെക്രട്ടറി ജോലിപരിചയം ( ബിരുദവും പെയ്ഡ് സെക്രട്ടറിയായി മൂന്നു വർഷം പ്രവൃത്തിപരിചയവും വേണം), 20,180–46,990 രൂപ.

10) ലാബ് അസിസ്റ്റന്റ് (ഒഴിവ്– മൂന്ന്): ബിഎസ്‌സി (കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി), 20,180–46,990 രൂപ.

11) ടെക്നീഷ്യൻ (ബോയിലർ) ഗ്രേഡ് II (ഒഴിവ്– 5): എസ്എസ്എൽസി, ഐടിഐ (ഫിറ്റർ), സെക്കൻഡ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവൃത്തിപരിചയം, ഫസ്റ്റ്/ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡർ സർട്ടിഫിക്കറ്റ്, 20,180–46,990 രൂപ.

12) ടെക്നീഷ്യൻ (റഫ്രിജറേഷൻ) ഗ്രേഡ് II (ഒഴിവ്– 6): എസ്എസ്എൽസി, ഐടിഐ റഫ്രിജറേഷൻ ആൻഡ് ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്, 3 വർഷത്തെ പ്രവൃത്തിപരിചയം, 20,180–46,990 രൂപ.

13) ടെക്നീഷ്യൻ (ഇലക്ട്രീഷൻ) ഗ്രേഡ് II (ഒഴിവ്– 8): എസ്എസ്എൽസി, ഇലക്ട്രീഷൻ ട്രേഡിൽ ഐടിഐ,  3 വർഷത്തെ പ്രവൃത്തിപരിചയം, 20,180–46,990 രൂപ.

14) ടെക്നീഷ്യൻ (ജനറൽ) ഗ്രേഡ് II (ഒഴിവ്– 3): എസ്എസ്എൽസി, ഫിറ്റർ/ ബ്ലാക്ക് സ്മിത്ത് കം വെൽഡർ ട്രേഡിൽ ഐടിഐ,  3 വർഷത്തെ പ്രവൃത്തിപരിചയം, 20,180–46,990 രൂപ.

15) ഡ്രൈവർ ഗ്രേഡ് II (ഒഴിവ്– 6 ): എട്ടാം ക്ലാസ്, എൽഎംവി ആൻഡ് എച്ച്എംവി ലൈസൻസ്, ഹെവി ഡ്യൂട്ടി വെഹിക്കിളിൽ മൂന്നു വർഷം പ്രവൃത്തിപരിചയം, 19,590–45,760 രൂപ.

16) പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III (ഒഴിവ്– 50): എസ്എസ്എൽസി ജയം/ തത്തുല്യം. ബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല. 16,500-38,650 രൂപ. 

ഉയർന്ന പ്രായം (01.01.2019ന്): 40 വയസ്. 

പട്ടിക വിഭാഗം, ഒബിസി, വിമുക്‌തഭടൻ, മറ്റ് അർഹരായവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

അപേക്ഷാഫീസ്:തസ്തിക 1–6 വരെ: 1000 രൂപ, മറ്റ് തസ്തികകൾക്ക്: 500 രൂപ.

പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, ഗ്രൂപ്പ് ഡിസ്കക്ഷൻ, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഒന്നിലേറെ തസ്തികയിൽ അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷയും ഫീസും നൽകണം. 

വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.milma.com

Content Summary: MILMA Recruitment, Kerala Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com