sections
MORE

ഡ‍ീസൽ ലോക്കമോട്ടീവ് വർക്സിൽ അപ്രന്റിസ്

train
SHARE

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള വാരണസിയിലെ ഡീസൽ ലോക്കമോട്ടീവ് വർക്സിൽ അപ്രന്റിസ് അവസരം. ഐടിഐ, നോൺ ഐടിഐ വിഭാഗങ്ങളിലായി 374 ഒഴിവുകളുണ്ട്. 

നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, കാർപെന്റർ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത:നോൺ ഐടിഐ വിഭാഗം:കുറഞ്ഞതു 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം.

ഐടിഐ വിഭാഗം:കുറഞ്ഞതു 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

ഉദ്യോഗാർഥികൾ 2019 ഒക്ടോബർ 21നു മുൻപ് യോഗ്യത നേടിയവരായിരിക്കണം.

പ്രായം (21.11.2019ന്): 

നോൺ ഐടിഐ വിഭാഗം: 15–22 വയസ്

ഐടിഐ വിഭാഗം: 15–24 വയസ്.

വെൽഡർ, കാർപെന്റർ ട്രേഡ്: 15–22 വയസ്.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷാ ഫീസ്: 100 രൂപ. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.

വിശദവിവരങ്ങൾക്ക്: www.dlw.indianrailways.gov.in

Content Summary: Diesel Locomotive Works, Apprenticeship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA