ADVERTISEMENT

നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) സ്കിൽഡ്, അൺ സ്കിൽഡ് മാൻ പവർ തസ്തികയിലെ 3895 ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഉത്തർപ്രദേശിലാണ് അവസരം. നവംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

പരസ്യ നമ്പർ: BECIL/CONTRACT JOB/MVVNL/Advt.2019/04

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

സ്കിൽഡ് മാൻപവർ (1402 ഒഴിവ്): ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി അംഗീകൃതം). അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ഹയർ ടെക്നിക്കൽ ഡിഗ്രി ഡിപ്ലോമ, ഇലക്ട്രിക്കൽ സേഫ്റ്റി ഒാവർഹെഡ് സർട്ടിഫിക്കറ്റ്. ഇംഗ്ലിഷ്, ഹിന്ദിയിൽ എഴുതാനും വായിക്കാനും അറിയണം, ഇലക്ട്രിക്കൽസിൽ രണ്ട് വർഷം പ്രവൃത്തിപരിചയം, 18- 45 വയസ്, 9381.06 രൂപ. 

അൺ സ്കിൽഡ് മാൻപവർ (2493 ഒഴിവ്): എട്ടാംക്ലാസ് ജയം/തത്തുല്യം, ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലിഷിൽ വായിക്കാനും അറിയണം, ഇലക്ട്രിക്കൽ സിസ്റ്റംസിൽ ഒരു വർഷം പ്രവൃത്തിപരിചയം, 18- 55 വയസ്, 7613.42 രൂപ. 

സമാന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

റജിസ്ട്രേഷൻ ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 250 രൂപ. BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ NEFT/RTGS മുഖേന ഫീസ് അടയ്ക്കണം.  

അപേക്ഷിക്കേണ്ട വിധം: www.beciljobs.com എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും പാൻകാർഡ്, ആധാർ കാർഡ് എന്നിവയും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. 

വിശദവിവരങ്ങൾക്ക്: www.becil.com

Content Summary: Broadcast Engineering Consultants India Limited, Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com