ADVERTISEMENT

സതേൺ‌ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. 3529ഒഴിവുകളുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 1365 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.

ഫ്രെഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ, ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

1654 ഒഴിവ് (പോഡന്നൂർ, കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം, സേലം ഡിവിഷൻ)

ഫ്രഷർ കാറ്റഗറി 

വിഭാഗം: ഫിറ്റർ, എംഎൽടി (റേഡിയോളജി, പതോളജി)

എക്സ് ഐടിഐ കാറ്റഗറി 

വിഭാഗം: ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്സ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), കാർപെന്റർ, പ്ലംബർ, പെയിന്റർ ജനറൽ, ഡീസൽ മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ആർ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, വയർമാൻ, അഡ്വാൻസ് വെൽഡർ.

യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/ എസ്‌സിവിടി).

എംഎൽടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ്ടു സയൻസ് ജയം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്കു വേണ്ട. 

1208 ഒഴിവ് (പെരമ്പൂർ, ആരക്കോണം, ചെന്നൈ ഡിവിഷൻ)

ഫ്രഷർ കാറ്റഗറി 

വിഭാഗം: ഫിറ്റർ, വെൽഡർ, പെയിന്റർ, എംഎൽടി (റേഡിയോളജി, പതോളജി, കാർഡിയോളജി) 

എക്സ് ഐടിഐ കാറ്റഗറി 

വിഭാഗം: കാർപെന്റർ, ഫിറ്റർ, എംഎംവി, പെയിന്റർ, PASAA, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), ഇലക്ട്രീഷ്യൻ,  ഇലക്ട്രോണിക് മെക്കാനിക്,  ആർ ആൻഡ് എസി, വയർമാൻ, മെഷിനിസ്റ്റ്, ടർണർ, അഡ്വാൻസ്ഡ് വെൽഡർ, ഡീസൽ മെക്കാനിക്ക്.

യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം 

എംഎൽടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ്ടു ജയം.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്കു വേണ്ട. 

667 ഒഴിവ് 

(പൊൻമലൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷൻ)

ഫ്രഷർ ആൻഡ് ഐടിഐ കാറ്റഗറി:

വിഭാഗം: ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്ക്, മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, എംഎംവി, PASAA, കാർപെന്റർ, പെയിന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ (റേഡിയോളജി, പതോളജി).

യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/ എസ്‌സിവിടി).

എംഎൽടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ്ടു ജയം.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്കു വേണ്ട. 

പൊതു നിർദേശങ്ങൾ

ഡിപ്ലോമ, ബിരുദം, അപ്രന്റിസ്ഷിപ്പ് കോഴ്സ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല.

പ്രായം: 

ഫ്രഷർ കാറ്റഗറി: 15–22 വയസ്.

എക്സ്–ഐടിഐ, എംഎൽടി: 15–24 വയസ്. 

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.  

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.sr.indianrailways.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com