ADVERTISEMENT

വ്യോമസേനയുടെ ഫ്ലൈയിങ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ/ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഉടൻ വിജ്ഞാപനമാകും. 249 ഒഴിവുകളുണ്ട്. എഎഫ്സിഎടി (01/ 2020) മുഖേനയാണു തിരഞ്ഞെടുപ്പ്. ഇതിനു പുറമേ എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. 2021 ജനുവരിയിൽ കോഴ്സുകൾ ആരംഭിക്കും. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡിസംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

പ്രായം:

ഫ്ലൈയിങ് ബ്രാഞ്ച് (01.01.2021ന്): 20–24 വയസ്. 1997 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ)

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ച്) (01.01.2021ന്): 20–26 വയസ്. 1995 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ)

പരിശീലനം: 2021 ജനുവരിയിൽ പരിശീലനം ആരംഭിക്കും. ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 74 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.

ശമ്പളം (ഫ്ലൈയിങ് ഓഫിസർ): 56,100 – 1,10700 രൂപ. അലവൻസുകൾ പുറമേ. പരിശീലന സമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

പരീക്ഷാഫീസ്: 250 രൂപ. എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.careerindianairforce.cdac.in, www.afcat.cdac.in  എന്നീ വെബ്‌സൈറ്റുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക. യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com