ADVERTISEMENT

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഹിന്ദു മതത്തിൽപ്പെട്ടവരാകണം. പ്യൂൺ തസ്തികയിൽ 54 ഒഴിവും സ്ട്രോങ് റൂം ഗാർഡ് തസ്തികയിൽ 47 ഒഴിവുകളുമാണുള്ളത്.  കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ  www.kdrb.kerala.gov.inഎന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപന തീയതി 27.11.2019. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.12.2019 അർധരാത്രി 12 വരെ.

വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ. 

പ്യൂൺ

കാറ്റഗറി നമ്പർ: 1/2019

ശമ്പള സ്കെയിൽ: 16,500-35,700 രൂപ

യോഗ്യതകൾ : 

1. എട്ടാം ക്ലാസ് പാസായിരിക്കണം 

2. സൈക്കിൾ സവാരി അഭികാമ്യം

ഒഴിവ്: 54. ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നുവർഷവും നിലവിലിരിക്കുന്നതാണ്. മേൽപ്പറഞ്ഞ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തും.

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18 – 36,  ഉദ്യോഗാർഥികൾ 01.01.2001നും 02.01.1983നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 

അപേക്ഷാഫീസ് : 200 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 100 രൂപ മതി. ദേവസ്വം റിക്രൂട്മെന്റ്  ബോർഡിന്റെ വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കണം.  

സ്ട്രോങ് റൂം ഗാർഡ് 

കാറ്റഗറി നമ്പർ: 2/2019 

ശമ്പള സ്കെയിൽ: 19,000-43,600 രൂപ

യോഗ്യതകൾ : 

1. എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യയോഗ്യത.

2. ശാരീരിക അളവുകൾ

ഉയരം-163 സെ.മീ, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസമുണ്ടായിരിക്കണം).

സ്ത്രീകളും, ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. ശാരീരിക യോഗ്യതകൾ തെളിയിക്കുന്നതിനു വൺ സ്റ്റാർ സ്റ്റാൻഡേഡിലുള്ള കായികക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) നടത്തും. 

ഒഴിവ്: 47. ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കും. മേൽപ്പറഞ്ഞ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തും. 

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18 – 36,  ഉദ്യോഗാർഥികൾ 01.01.2001നും 02.01.1983നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ മതി. ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കണം.

അപേക്ഷിക്കാൻ:  www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴി  അപേക്ഷിക്കണം. ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “APPLY ONLINE” എന്ന ലിങ്കിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷം, യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തതായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com