ADVERTISEMENT

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്/ സോർട്ടിങ് അസിസ്‌റ്റന്റ്,   ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലെ  ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ(എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഓൺലൈനായി അപേക്ഷിക്കണം.  ഒഴിവുകളുടെ എണ്ണം  പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജനുവരി 10. 

ദേശീയ തലത്തിൽ നടത്തുന്ന രണ്ടു ഘട്ടങ്ങളുള്ള കംബൈൻഡ് ഹയർ സെക്കൻഡറി  (10+2) ലെവൽ പരീക്ഷ, 2019 മുഖേനയാണു തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷ മാർച്ച് 16 മുതൽ 27 വരെ. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ ജൂൺ 28നു നടക്കും. 

ശമ്പളം:

ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്:   Pay Level-2 (Rs. 19,900-63,200). 

പോസ്റ്റൽ/ സോർട്ടിങ് അസിസ്റ്റന്റ്:  Pay Level-4 (Rs. 25,500-81,100). 

ഡേറ്റ എൻട്രി ഓപ്പറേറ്റർ:  Pay Level-4 (Rs. 25,500-81,100) and 

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ:  Pay Level-4 (Rs. 25,500-81,100). 

പ്രായം: 2020 ജനുവരി ഒന്നിന് 18–27 (1993 ജനുവരി രണ്ടിനു മുൻപോ 2002 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). എസ്‌സി/എസ്ടി  വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാരുൾപ്പെടെയുള്ള മറ്റ് യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്.  ഭിന്നശേഷിക്കാർക്കുള്ള സംവരണം  സംബന്ധിച്ച നിബന്ധനകൾക്ക് വിജ്‌ഞാപനം കാണുക.

യോഗ്യത: 12 ാം ക്ലാസ് ജയം/ തത്തുല്യം. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും (നിശ്‌ചിത തീയതിക്കു മുൻപ് യോഗ്യത നേടുന്നവർ മാത്രം അപേക്ഷിച്ചാൽ മതി).

സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച പന്ത്രണ്ടാം ക്ലാസ് ജയം/ തത്തുല്യമാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർക്കു വേണ്ട യോഗ്യത.

അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർ/ വനിതകൾ എന്നിവർക്കു ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ  വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ,  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ  ഫീസ് അടയ്‌ക്കാം.  ജനുവരി 12 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ ജനുവരി 12 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടം  കംപ്യൂട്ടർ ബേസ്ഡ് ഒബ്ജെക്ടീവ് പരീക്ഷയാണ്. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ പെൻ ആൻഡ് പേപ്പർ മോഡിലാണ്.  പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ ലഭിക്കും.

ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും. 

ഡേറ്റ എൻട്രിയിൽ കംപ്യൂട്ടറിൽ മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗം വേണം. 15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്‌കിൽ ടെസ്‌റ്റ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിലേയ്ക്കു ഡേറ്റ എൻട്രി ഓപ്പറേറ്റർക്കു മണിക്കൂറിൽ 15000 കീ ഡിപ്രഷൻ വേഗം വേണം. 

പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്  തസ്‌തികയിലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ (ഹിന്ദി/ഇംഗ്ലിഷ്) ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം വേണം.   ടെസ്‌റ്റിനു 10 മിനിറ്റാണു ദൈർഘ്യം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം,  കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ,  കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മുൻഗണനാ ക്രമത്തിൽ മൂന്നു സെന്ററുകൾ തിരഞ്ഞെടുക്കാം. 

അപേക്ഷിക്കേണ്ട വിധം:   www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ  റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കുക.  

അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  

വിശദവിവരങ്ങൾക്ക്:  www.ssc.nic.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com