sections
MORE

സഹകരണ സംഘം/ ബാങ്കുകളിൽ 344 ഒഴിവ്

Bank
SHARE

സംസ്ഥാനത്തെ സഹകരണ സംഘം/ ബാങ്കുകളിൽ വിവിധ തസ്തികകളിലായി 344 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 317ഒഴിവുകളും ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 20 ഒഴിവുകളും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 7 ഒഴിവുകളുമാണുള്ളത്.
വിജ്ഞാപന തീയതി : 02.12.2019 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 31.12.2019 വൈകീട്ട് 5 വരെ. 

നിയമന രീതി: നേരിട്ടുളള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നടത്തും.

നിയമന അധികാരി:  ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ. 

വിജ്ഞാപനം 5/2019

കാറ്റഗറി നമ്പർ: – 5/2019 

ജൂനിയർ ക്ലാർക്ക്/ കാഷ്യർ

വിദ്യാഭ്യാസ യോഗ്യത:   എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പഴ്സനെൽ  കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷന് (ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. 

എന്നാൽ സഹകരണം ഐശ്ചിക വിഷയമായി എടുത്ത ബികോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ– ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിഎം) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം & ബാങ്കിങ്) എന്നീ യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം.

വിജ്ഞാപനം 6/2019

കാറ്റഗറി നമ്പർ: 6/2019

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത : 

1. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. 

2. കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ്  പാസായ സർട്ടിഫിക്കറ്റ്. 

3. ഒരു അംഗീകൃത സ്ഥാപനത്തിന്റെ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.

വിജ്ഞാപനം 7/2019 

കാറ്റഗറി നമ്പർ: 7/2019 

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ബിടെക് / എംസിഎ/ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി).

അഭിലഷണീയം:റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അധികയോഗ്യതയാണ്.

ജോലിപരിചയം :   താഴെപ്പറയുന്ന നിബന്ധനകൾക്ക് അനുസൃതമായുള്ള ജോലിപരിചയം വേണം.      

Minimum working experience of 3 years in installing, configuring and trouble shooting UNIX/Linux based envirornments. 

Solid experience in the administration  application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). 

Experience in scripting skills  (e.g., shell scripts, Perl, Python). 

Solid networking Knowledge (OSI network layers, TCP/IP).  Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.          

∙ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

∙ വിജ്ഞാപനം 5/2019, വിജ്ഞാപനം 6/2019, വിജ്ഞാപനം 7/2019 പ്രകാരം അപേക്ഷ അയയ്ക്കുന്ന ഉദ്യോഗാർഥികൾ മൂന്ന് വിജ്ഞാപനങ്ങൾക്കും പ്രത്യേകം അപേക്ഷ നൽകണം. 

മറ്റു നിർദേശങ്ങൾ

1. പ്രായപരിധി 1/1/2019 ൽ 18 വയസ് തികയണം. എന്നാൽ 40 വയസ് കഴിയാൻ പാടില്ല. എന്നാൽ പട്ടികജാതി /പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ 5 വർഷത്തെ ഇളവും  മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും 3 വർഷത്തെ ഇളവും, വികലാംഗർക്ക് 10 വർഷത്തെ ഇളവും വിധവകൾക്ക് 5വർഷത്തെ ഇളവും ലഭിക്കും.

2. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്കു പ്രസ്തുത സംഘത്തിലെ അഭിമുഖം 20 മാർക്കിന്റേതാണ്. അഭിമുഖത്തിനു ഹാജരായാൽ 3 മാർക്കും  സ്വന്തം ജില്ലയിൽ അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർഥിയ്ക്ക് 5 മാർക്കും ലഭിക്കും. അപേക്ഷാ ഫോമിൽ സ്വന്തം ജില്ല വ്യക്തമാക്കണം. അഭിമുഖ സമയത്ത് ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നേറ്റിവിറ്റി മാർക്ക് ലഭിക്കുകയുള്ളൂ. ഒരു ഉദ്യോഗാർഥിക്ക് ഒരു ജില്ലയുടെ നേറ്റിവിറ്റി മാർക്കിനു മാത്രമേ അർഹതയുണ്ടായിരിക്കുകയുള്ളൂ.

അപേക്ഷാഫീസ്

പൊതു വിഭാഗക്കാർക്കും വയസിളവ് ലഭിക്കുന്നവരുൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയാണ് അപേക്ഷാഫീസ്. പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിന് 50 രൂപ മതി. ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാം. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ ആദ്യത്തേതിന് ശേഷമുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികമായി അടയ്ക്കണം. 

ഒന്നിൽ കൂടുതൽ സംഘം/ ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റും മാത്രം മതി. അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ ചെലാൻ വഴി നേരിട്ട് അടയ്ക്കാം. (ചെലാൻ മാത‍ൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്). അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു   ക്രോസ് ചെയ്ത്  സിടിഎസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. മറ്റു ബാങ്കുകളിൽ നിന്നെടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കില്ല. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. വിജ്ഞാപന തീയതിക്കു ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ. 

വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയും അനുബന്ധങ്ങളും 31.12.2019 ന് വൈകീട്ട് 5 നു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. 

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, വിമുക്തഭടൻ, വികലാംഗൻ എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. 

അപേക്ഷ നേരിട്ടോ തപാലിലോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA