ADVERTISEMENT

ഇൗസ്റ്റ് കോസ്റ്റ്  റെയിൽവേ‌: 1216 ഒഴിവ്

ഇൗസ്റ്റ് കോസ്റ്റ് റെയിൽവേ‌യുടെ ഹെഡ് ക്വാർട്ടറിലും വിവിധ ഡിവിഷനുകളിലും അപ്രന്റിസ് അവസരം. 1216 ഒഴിവുകളുണ്ട്. 

ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.

കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, മെഷിനിസ്റ്റ്, മെക്കാനിക്ക് (എംവി), കാർപെന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, വയർമാൻ, പെയിന്റർ, വെൽഡർ (ജി ആൻഡ് ഇ), ടർണർ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, പ്ലംബർ, മേസൺ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), ഷീറ്റ് മെറ്റൽ വർക്കർ, വയർമാൻ, കാർപെന്റർ ട്രേഡുക്കാർക്ക്: 8ാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).

പ്രായം: 15–24 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. ഉദ്യോഗാർഥികൾ ഒരു യൂണിറ്റിലേക്ക് മാത്രം അപേക്ഷിച്ചാൽ മതി.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.വിശദവിവരങ്ങൾക്ക്: www.rrcbbs.org.in

നോർത്ത് സെൻട്രൽ റെയിൽവേ: 296 ഒഴിവ്

നോർത്ത് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ 296 അപ്രന്റിസ് ഒഴിവുകൾ. ജനുവരി 10 വരെ അപേക്ഷിക്കാം.

ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), വയർമാൻ, മെക്കാനിക്ക് കം ഒാപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ ട്രേഡുകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.ncr.indianrailways.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com