sections
MORE

ഐഎസ്ആർഒയിൽ അപ്രന്റിസുമാർ, സ്റ്റൈപ്പൻഡ്: 8000 രൂപ

666890114
SHARE

ഇന്ത്യൻ സ്‌പേസ് റിസർച് ഒാർഗനൈസേഷനു കീഴിലുള്ള തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ട്രേഡ്/ ടെക്നീഷ്യന്‍ അപ്രന്റിസ്  അവസരം. 179 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം.

59 ടെക്നീഷ്യൻ അപ്രന്റിസ്

വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ, സിവിൽ എൻജിനീയറിങ്.  

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ. 2017, 2018, 2019 വർഷങ്ങളിൽ ഡിപ്ലോമ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി. 

പ്രായപരിധി (21.12.2019 ന്): 35വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും

സ്റ്റൈപ്പൻഡ്: 8000 രൂപ.

120 ട്രേഡ് അപ്രന്റിസ്

വിഭാഗങ്ങൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ടർണർ, മെഷിനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്/ മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ), ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, മെക്കാനിക് ഡീസൽ, കാർപെന്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), പിഎഎസ്എഎ/ സിഒപിഎ.

യോഗ്യത: എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും (എൻസിവിടി) എൻടിസിയും.

പ്രായപരിധി (04.01.2020 ന്): 35വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും

സ്റ്റൈപ്പൻഡ്: 8050 രൂപ. വെൽഡർ, മെക്കാനിക് ഡീസൽ, കാർപെന്റർ,  പിഎഎസ്എഎ/ സിഒപിഎ ട്രേഡുകളിൽ 7700 രൂപ.

ഡിസംബർ 21, ജനുവരി 4 തീയതികളിൽ തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ഇന്റർവ്യൂ നടത്തും.

വിവരങ്ങൾക്ക്: www.iprc.gov.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA