ADVERTISEMENT

ഡൽഹി മെട്രോ െറയിൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. 1493 ഒഴിവുകളുണ്ട്. റഗുലർ/ കരാർ നിയമനമാണ്. ജനുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.  പരസ്യനമ്പർ: DMRC/HR/RECTT./I/2019.

എ) റഗുലർ എക്‌സിക്യൂട്ടീവ് കാറ്റഗറി (ഒഴിവ്–60)

തസ്തിക: അസിസ്‌റ്റന്റ് മാനേജർ (ഇലക്‌ട്രിക്കൽ, എസ് ആൻഡ് ടി, സിവിൽ, ഓപറേഷൻസ്, ആർക്കിടെക്ട്, ട്രാഫിക്, സ്റ്റോഴ്സ്, ഫിനാൻസ്, ലീഗൽ)

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

അസിസ്‌റ്റന്റ് മാനേജർ–ഇലക്‌ട്രിക്കൽ (ഒഴിവ്–16) കുറഞ്ഞത് 60% മാർക്കോടെ (തത്തുല്യ സിജിപിഎ) ബിഇ/ ബിടെക് (ഇലക്‌ട്രിക്കൽ), 2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 18–30 വയസ്, 50000–160000 രൂപ.

അസിസ്‌റ്റന്റ് മാനേജർ–സിവിൽ (12): കുറഞ്ഞത് 60% മാർക്കോടെ (തത്തുല്യ സിജിപിഎ) ബിഇ/ ബിടെക് സിവിൽ, 2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 18–30 വയസ്, 50000–160000 രൂപ.

ബി) റഗുലർ നോൺ–എക്‌സിക്യൂട്ടീവ് കാറ്റഗറി (ഒഴിവ്–929)

തസ്തിക: ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, എൻവയൺമെന്റ്, സ്റ്റോഴ്സ്), ഫയർ ഇൻസ്പെക്ടർ, ആർക്കിടെക്ട് അസിസ്റ്റന്റ്, അസി.പ്രോഗ്രാമർ, ലീഗൽ അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, സ്റ്റോഴ്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സിസി, ഒാഫിസ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, മെയിന്റെയ്നർ/ ഇലക്ട്രീഷ്യൻ, മെയിന്റെയ്നർ /ഇലക്ട്രോണിക് മെക്കാനിക്ക്, മെയിന്റെയ്നർ/ ഫിറ്റർ.

ജൂനിയർ എൻജിനീയർ–ഇലക്‌ട്രിക്കൽ (ഒഴിവ്–26): ഇലക്‌ട്രിക്കൽ/ തത്തുല്യ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 18–28 വയസ്, 37000–115000 രൂപ.

ജൂനിയർ എൻജിനീയർ–ഇലക്ട്രോണിക്സ് (66): ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ,  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഇൻഡസ്ട്രി ഇന്റഗ്രേറ്റഡ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്/ മൈക്രോപ്രോസസർ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 18–28 വയസ്, 37000–115000 രൂപ.

ജൂനിയർ എൻജിനീയർ–സിവിൽ (59): സിവിൽ/ തത്തുല്യ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 18–28 വയസ്, 37000–115000 രൂപ.

അസിസ്റ്റന്റ് പ്രോഗ്രാമർ (23): കുറ‍ഞ്ഞത് 60% മാർക്കോടെ ബിസിഎ/ ബിഎസ്‌സി (ഇലക്ട്രോണിക്സ്)/ ബിഎസ്‌സി (ഐടി)/ ബിഎസ്‌സി (മാത്‌സ്) അല്ലെങ്കിൽ കുറ‍ഞ്ഞത് 60% മാർക്കോടെ കംപ്യൂട്ടർ സയൻസ് ഒാഫ് ആപ്ലിക്കേഷനിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 60% മാർക്കോടെ ഡിപാർട്ട്മെന്റ് ഒാഫ് ഇലക്ട്രോണിക്സ് അക്രഡിറ്റഡ് കംപ്യൂട്ടർ കോഴ്സിൽ എ ലെവൽ ഡിപ്ലോമ, 2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 18–30വയസ്, 37000–115000 രൂപ.

കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് (386): 3/ 4 വർഷത്തെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിൽ കുറഞ്ഞത് 6 ആഴ്ചത്തെ സർട്ടിഫിക്കറ്റ്), 18–28വയസ്, 35000–110000 രൂപ.

അക്കൗണ്ട്സ് അസിസ്റ്റന്റ് (48): ബികോം/ തത്തുല്യം,  2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം , 18–30വയസ്, 35000–110000 രൂപ.

മെയിന്റെയ്നർ–ഇലക്ട്രീഷ്യൻ (101): ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ  (എൻസിവിടി/ എസ്‌സിവിടി), 18–28വയസ്, 25000–80000 രൂപ.

മെയിന്റെയ്നർ–ഇലക്ട്രോണിക് മെക്കാനിക്ക് (144): ഇലക്ട്രോണിക് മെക്കാനിക്ക്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്ക് കംപ്യൂട്ടർ ഹാർഡ്‌വെയർ, മെക്കാനിക്ക് കം ഒാപ്പറേറ്റർ, ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം, മെക്കാനിക്ക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, റേഡിയോ ആൻഡ് ടിവി മെക്കാനിക്ക്, പവർ ഇലക്ട്രോണിക്സ് സിസ്റ്റത്തിൽ  ഐടിഐ (എൻസിവിടി/ എസ്‌സിവിടി), 18–28വയസ്, 25000–80000 രൂപ.

മെയിന്റെയ്നർ–ഫിറ്റർ (18): ഫിറ്റർ, ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്കിൽ ഐടിഐ (എൻസിവിടി/ എസ്‌സിവിടി), 18–28വയസ്, 25000–80000 രൂപ.

സി) എക്‌സിക്യൂട്ടീവ് കാറ്റഗറി– കരാർ നിയമനം (ഒഴിവ്–106)

തസ്തിക: അസിസ്‌റ്റന്റ് മാനേജർ (ഇലക്‌ട്രിക്കൽ, എസ് ആൻഡ് ടി, ഐടി, സിവിൽ,ഫിനാൻസ്).

അസിസ്‌റ്റന്റ് മാനേജർ–എസ് ആൻഡ് ടി (ഒഴിവ്–17): ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഐടി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് 

എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,  ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ,  ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60% മാർക്കോടെ (തത്തുല്യ സിജിപിഎ) ബിഇ/ ബിടെക് , 2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം., 18–30 വയസ്, 50000–160000 രൂപ.

അസി.മാനേജർ–സിവിൽ (73): കുറഞ്ഞത് 60% മാർക്കോടെ (തത്തുല്യ സിജിപിഎ) ബിഇ/ ബിടെക്  (സിവിൽ) , 2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം., 18–30 വയസ്, 50000–160000 രൂപ.

ഡി) നോൺ എക്‌സിക്യൂട്ടീവ് കാറ്റഗറി– കരാർ നിയമനം (ഒഴിവ്–398)

തസ്തിക: ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ), അസി.പ്രോഗ്രാമർ, ആർക്കിടെക്ട് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സിസി.

ജൂനിയർ എൻജിനീയർ–ഇലക്‌ട്രിക്കൽ (ഒഴിവ്–120): ഇലക്‌ട്രിക്കൽ/ തത്തുല്യ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 18–28 വയസ്, 37000–115000 രൂപ.

ജൂനിയർ എൻജിനീയർ–ഇലക്ട്രോണിക്സ് (125): ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ,  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഇൻഡസ്ട്രി ഇന്റഗ്രേറ്റഡ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്/മൈക്രോപ്രോസസർ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ,  ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, 18–28 വയസ്, 37000–115000 രൂപ.

ജൂനിയർ എൻജിനീയർ–സിവിൽ (139): സിവിൽ/ തത്തുല്യ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 18–28 വയസ്, 37000–115000 രൂപ.

ആർക്കിടെക്ട് അസിസ്റ്റന്റ് (10): ആർക്കിടെക്ചറിൽ ഡിപ്ലോമ, 18–28 വയസ്, 

37000–115000 രൂപ.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഒന്നിലേറെ തസ്തികയിലേക്ക് അപേക്ഷിക്കാം. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് 250 രൂപ മതി. ഒാൺലൈനായി ഫീസടയ്ക്കാം. 

ലാസിക് സർജറി നടത്തിയവർ അപേക്ഷിക്കേണ്ടതില്ല (അസിസ്റ്റന്റ് പ്രോഗ്രാമർ, ലീഗൽ അസിസ്റ്റന്റ് , അക്കൗണ്ട്സ് അസിസ്റ്റന്റ്, സ്റ്റോഴ്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സിസി, ഒാഫിസ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ഒഴികെ).

വിശദവിവരങ്ങൾക്ക്: www.delhimetrorail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com