sections
MORE

ന്യൂക്ലിയർ പവർ കോർപറേഷനിൽ 137 ഒഴിവ്, ശമ്പളം: 10,500-35,400 രൂപ

Job
SHARE

കർണാടകയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി ടെക്നീഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് , ഡ്രൈവർ ഗ്രേഡ് I തസ്തികയിൽ ആകെ 137ഒഴിവുകൾ. ഡിസംബർ 17 മുതൽ ജനുവരി ആറ് വരെ ഒാൺലൈനായി അപേക്ഷിക്കാം.  

സർവേയർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഇലക്ട്രോണിക്സ്, ഫിറ്റർ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഒാപ്പറേറ്റർ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ടെക്നീഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് ഒഴിവുകൾ.

തസ്തിക, സ്റ്റൈപ്പൻഡ്/ ശമ്പളം, പ്രായം (06.01.2020 ന്) എന്നിവ ചുവടെ.

ഡ്രൈവർ ഗ്രേഡ് I: 19900 രൂപ, 20-28 വയസ്.

ടെക്നീഷ്യൻ ബി: 21700 രൂപ, 18-25 വയസ്.

സ്റ്റൈപ്പൻഡറി ട്രെയിനി/ ടെക്നീഷ്യൻ: ആദ്യ വർഷം 10500 രൂപയും രണ്ടാം വർഷം 12500 രൂപയും, 18-24 വയസ്.

സയന്റിഫിക് അസിസ്റ്റന്റ് ബി: 35400 രൂപ, 18-30 വയസ്.                         

സ്റ്റൈപ്പൻഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ്: ആദ്യ വർഷം 16000 രൂപയും രണ്ടാം വർഷം 18000 രൂപയും, 18-25 വയസ്.

വിവരങ്ങൾക്ക്: www.npcilcareers.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA