ADVERTISEMENT

വ്യോമസേനയിൽ എയർമാനാകാൻ അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. ഗ്രൂപ്പ് എക്‌സ്/ ഗ്രൂപ്പ് വൈ ട്രേഡുകളിലാണ് ഒഴിവ്.  കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ജനുവരി 2 മുതൽ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത ചുവടെ
ഗ്രൂപ്പ് എക്‌സ് (എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ): മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലിഷ് പഠിച്ചു കുറഞ്ഞതു മൊത്തം 50% മാർക്കോടെ ഇന്റർമീഡിയറ്റ്/ പ്ലസ്‌ടു/ തത്തുല്യ ജയം. ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ സർക്കാർ അംഗീകൃത പോളിടെക്‌നിക്കിൽ നിന്നും നേടിയ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ ജയം. ഇംഗ്ലിഷിന് 50 % മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം. എൻജിനീയറിങ് വിഭാഗം സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ഗ്രൂപ്പ് വൈ (ഒാട്ടമൊബീൽ ടെക്നീഷ്യൻ, ഇന്ത്യൻ എയർഫോഴ്സ് (പൊലീസ്), ഇന്ത്യൻ എയർ ഫോഴ്സ് (സെക്യൂരിറ്റി), മെഡിക്കൽ അസിസ്റ്റന്റ്, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ): കുറഞ്ഞതു മൊത്തം 50% മാർക്കോടെ ഇന്റർമീഡിയറ്റ്/ പ്ലസ്‌ടു/ തത്തുല്യ ജയം. ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം അല്ലെങ്കിൽ കുറഞ്ഞതു മൊത്തം 50 % മാർക്കോടെ 2 വർഷത്തെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50 % മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം. 

ഗ്രൂപ്പ് വൈ (മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ്): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് കുറഞ്ഞതു മൊത്തം 50 % മാർക്കോടെ ഇന്റർമീഡിയറ്റ്/ പ്ലസ്‌ടു/ തത്തുല്യ ജയം. ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം.

ഗ്രൂപ്പ് എക്‌സ് പരീക്ഷ എഴുതാൻ യോഗ്യതയുള്ളവർക്ക് ഗ്രൂപ്പ് വൈ പരീക്ഷ എഴുതാനും അവസരമുണ്ട്. ഇത് ഒാൺലൈൻ റജിസ്ട്രേഷൻ സമയത്തു രേഖപ്പെടുത്തണം. ഡിപ്ലോമക്കാർക്ക് ഗ്രൂപ്പ് എക്സ് ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

പ്രായം: 2000 ജനുവരി 17നും 2003 ഡിസംബർ 30നും മധ്യേ 

ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ.) എൻറോൾ ചെയ്യുമ്പോൾ ഉയർന്ന പ്രായം 21 വയസ്.

ശാരീരിക യോഗ്യതകൾ: 

ഉയരം: കുറഞ്ഞത് 152.5 സെ.മീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. ഒാപറേഷൻസ് അസിസ്റ്റന്റ് ട്രേഡുകാർക്ക് കുറഞ്ഞത് 55 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ശസ്‌ത്രക്രിയ നടത്തിയവർ അപേക്ഷിക്കേണ്ടതില്ല. കണ്ണട ഉപയോഗിക്കുന്നവർ പരിശോധനാക്കുറിപ്പും കണ്ണടയും ഹാജരാക്കണം. അപേക്ഷകർക്ക് സാധാരണ കേൾവിശക്‌തിയുണ്ടായിരിക്കണം. ആരോഗ്യമുള്ള പല്ലുകളും വേണം (14 ഡെന്റൽ പോയിന്റ്). ജോലിയെ ബാധിക്കുന്ന ശാരീരിക, മാനസിക വൈകല്യങ്ങളൊന്നും പാടില്ല.

തിരഞ്ഞെടുപ്പ് രീതി: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഒാൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയുമുണ്ടാകും. 2020 മാർച്ച് 19–23 തീയതികളിൽ ഒാൺലൈൻ ടെസ്റ്റ് നടത്തും. 

പരീക്ഷാ ഫീസ്: 250 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. ആക്സിസ് ബാങ്ക് ബ്രാ‍ഞ്ച് മുഖേന ചലാൻ വഴിയും ഫീസടയ്ക്കാം. 

വിശദവിവരങ്ങൾ 
www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com