ADVERTISEMENT

മഹാരത്ന പദവിയുള്ള  പൊതുമേഖലാ സ്‌ഥാപനമായ  കോൾ ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി  മാനേജ്‌മെന്റ് ട്രെയിനിയുടെ 1326 ഒഴിവുകളുണ്ട്.  ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം

പരസ്യ നമ്പർ: 01/ 2019

വിഭാഗങ്ങളും യോഗ്യതയും ചുവടെ.

മൈനിങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കൽ, സിവിൽ: കുറഞ്ഞത് 60 % മാർക്കോടെ ബന്ധപ്പെട്ട എൻജിനിയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജിനിയറിങ് ).

കോൾ പ്രിപ്പറേഷൻ: കുറഞ്ഞത് 60 % മാർക്കോടെ കെമിക്കൽ/ മിനറൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജിനിയറിങ് ).

സിസ്‌റ്റംസ്: കുറഞ്ഞതു 60 % മാർക്കോടെ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ െഎടിയിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജിനിയറിങ്)/ എംസിഎ.

മെറ്റീരിയൽസ് മാനേജ്‌മെന്റ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, ഫുൾടൈം ദ്വിവൽസര എംബിഎ/ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ (കുറഞ്ഞത് 60 % മാർക്ക്).ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: സിഎ/ ഐസിഡബ്ല്യുഎ.

പഴ്‌സനേൽ ആൻഡ് എച്ച്ആർ: ബിരുദം, എച്ച്‌ആർ/ ഇൻഡസ്‌ട്രിയൽ  റിലേഷൻസ്/ പഴ്‌സേനൽ മാനേജ്‌മെന്റ് സ്‌പെഷ‌ലൈസേഷനോടെ  മാനേജ്‌മെന്റിൽ കുറഞ്ഞതു രണ്ടു വർഷത്തെ ഫുൾടൈം പിജി ബിരുദം/ പിജി ഡിപ്ലോമ/ പിജി പ്രോഗ്രാം അല്ലെങ്കിൽ എംഎച്ച്‌ആർഒഡി അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ എച്ച്‌ആർ (മേജർ) സ്‌പെഷലൈസേഷനോടെ എംഎസ്‌ഡബ്ല്യു (കുറഞ്ഞത് 60 % മാർക്ക്).

മാർക്കറ്റിങ് ആൻഡ് സെയിൽസ്: ബിരുദം, മാർക്കറ്റിങ് (മേജർ) സ്‌പെഷലൈസേഷനോടെ ഫുൾടൈം ദ്വിവൽസര എംബിഎ/ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ (കുറഞ്ഞത് 60 % മാർക്ക്).

കമ്യൂണിറ്റി ഡവലപ്മെന്റ്: കുറഞ്ഞതു 60 % മാർക്കോടെ കമ്യൂണിറ്റി ഡവലപ്മെന്റ്/ റൂറൽ ഡവലപ്‌മെന്റ്/ കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്‌ടീസ്/ അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡവലപ്മെന്റ്/ റൂറൽ ആൻഡ് ട്രൈബൽ ഡവലപ്‌മെന്റ്/ ഡവലപ്മെന്റ് മാനേജ്‌മെന്റ്/ റൂറൽ മാനേജ്മെന്റിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി/ പിജി ഡിപ്ലോമ. അല്ലെങ്കിൽ കുറഞ്ഞതു 60 % മാർക്കോടെ കമ്യൂണിറ്റി ഡവലപ്മെന്റ്/ റൂറൽ ഡവലപ്മെന്റ്/ കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്‌ടീസ്/ അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡവലപ്മെന്റ്/ റൂറൽ ആൻഡ് ട്രൈബൽ ഡവലപ്മെന്റ്/ ഡവലപ്‌മെന്റ് മാനേജ്‌മെന്റ് സ്‌പെഷലൈസേഷനോടു കൂടി സോഷ്യൽ വർക്കിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി. 

ഉയർന്ന പ്രായം (01.04.2020 ന്): 30 വയസ്. അർഹരായവർക്കു പ്രായപരിധിയിൽ ഇളവുണ്ട്.

വിവരങ്ങൾക്ക്: www.coalindia.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com