ADVERTISEMENT

162 ഒഴിവ്

പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർചിന്റെ കാരയ്ക്കൽ ക്യാംപസിൽ ഗ്രൂപ്പ് ബി, സി തസ്തികയിലായി 162 ഒഴിവ്.  

ജനുവരി 27 വരെ ഒാൺലൈനായി അപേക്ഷിക്കാം.

നഴ്സിങ് ഒാഫിസർ (ഒഴിവ്–150), മെഡിക്കൽ സോഷ്യൽ വർക്കർ (2), ജൂനിയർ എൻജിനീയർ–സിവിൽ (1), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (1), സ്റ്റെനോഗ്രഫർ (8) തസ്തികകളിലാണ് ഒഴിവ്.

116 ഒഴിവ്

പുതുച്ചേരി ജിപ്മെറിൽ ഗ്രൂപ്പ് ബി, സി തസ്തികയിലായി 116 ഒഴിവ്. ജനുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

നഴ്സിങ് ഒാഫിസർ (ഒഴിവ്–85), മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (15), ഫിസിക്കൽ ഇൻസ്ട്രക്ടർ (1), സൈക്യാട്രിക് നഴ്സ് (1), ജൂനിയർ എൻജിനീയർ –എയർ കണ്ടീഷനിങ് (1), ഇലക്ട്രോണിക്സ് അസിസ്റ്റന്റ്– വർക്ക്‌ഷോപ്പ് (1), ഇഇജി ടെക്നീഷ്യൻ (1), യൂറോ ടെക്നീഷ്യൻ (1), ഡെന്റൽ മെക്കാനിക്ക് (1), ലോവർ ഡിവിഷൻ ക്ലാർക്ക് (9) എന്നിങ്ങനെയാണ് ഒഴിവുകൾ. നഴ്സിങ് ഒാഫിസർ തസ്തികയിലായി ആകെ 235 ഒഴിവുകളുണ്ട്. 

യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ബിരുദം/ ഡിപ്ലോമ/ തത്തുല്യം. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

പ്രായപരിധി: 35 വയസ്.

ശമ്പളം: 44,900 രൂപ.

വിശദവിവരങ്ങൾക്ക്: www.jipmer.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com