ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്. ചണ്ഡിഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ന്യൂഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ റീജനിൽ 312 ഒഴിവുകളുണ്ട്.

ജനുവരി 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത എന്നിവ ചുവടെ.

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ ത്രിവത്സര ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾ ടൈം ഐടിഐ (എൻസിവിടി/ എസ്‌സിവിടി അംഗീകൃതം).  

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ ബിരുദം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പ്ലസ്ടു/ തത്തുല്യം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പ്ലസ്ടു/ തത്തുല്യം.  ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

(എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45% മാർക്കു മതി)

പ്രായം (30.11.2019 ന്): 18–24 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

വിവരങ്ങൾക്ക്: www.iocl.com

37 എൻജിനീയറിങ് അസിസ്‌റ്റന്റ്

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ ജൂനിയർ എൻജിനീയറിങ്/ ടെക്നിക്കൽ അസിസ്‌റ്റന്റ് ആകാം. 37 ഒഴിവുകൾ. ഹരിയാനയിലാണ് അവസരം. ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 

പ്രൊഡക്ഷൻ, മെക്ക് ഫിറ്റർ കം റിഗ്ഗർ, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.iocl.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com