ADVERTISEMENT

സെൻട്രൽ റെയിൽവേയിലെ വിവിധ സ്റ്റേഷൻ/ വർക്ക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. 2562 ഒഴിവുകളുണ്ട്. ഒരു വർഷമാണു പരിശീലനം. ജനുവരി 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, PASAA, മെക്കാനിക്ക് ഡീസൽ, ലബോറട്ടറി അസിസ്റ്റന്റ് (സിപി), ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഷീറ്റ് മെറ്റൽ വർക്കർ, വൈൻഡർ (ആർമേച്ചർ), മെക്കാനിക്ക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാ രീതി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്     (എൻസിവിടി/ എസ്‌സിവിടി).

പ്രായം: 15–24 വയസ്. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. 

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

വിവരങ്ങൾക്ക്: www.rrccr.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com