ADVERTISEMENT

നബാർഡിൽ ഓഫിസ് അറ്റൻഡന്റ് തസ്‌തികയിൽ അവസരം. 73 ഒഴിവുകളുണ്ട്. സബോർഡിനേറ്റ് സർവീസ് വിഭാഗത്തിൽ ഗ്രൂപ്പ് സി തസ്തികയാണിത്. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12.

സംസ്ഥാനാടിസ്ഥാനത്തിലാണ് അവസരം. ഏതെങ്കിലും ഒരു സംസ്ഥാനത്തേയ്ക്കു മാത്രം അപേക്ഷിക്കുക. കേരളത്തിൽ 3 (ജനറൽ –2, ഒബിസി– 1) ഒഴിവുകളാണുള്ളത്. 

യോഗ്യത: പത്താം ക്ലാസ് ജയം. അപേക്ഷിക്കുന്ന സംസ്ഥാനം/ റീജനൽ ഓഫിസിനു ബാധകമായ സംസ്ഥാനത്തു നിന്നു തന്നെ യോഗ്യത നേടിയവരാകണം. അതതു സംസ്ഥാനം/ റീജനൽ ഓഫിസുകൾക്കു കീഴിലുള്ളവർ മാത്രം അപേക്ഷിച്ചാൽ‌ മതി. സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷകൻ ബിരുദധാരിയോ ഉന്നത യോഗ്യതകളുള്ളവരോ ആകരുത്. 

പ്രായം: 2019 ഡിസംബർ ഒന്നിന് 18 നും 30നും മധ്യേ. സംവരണ ഒഴിവുകളിൽ ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്. 

2019 ഡിസംബർ ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ (പ്രിലിമിനറി, മെയിൻ), ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കാൻ) എന്നിവയുടെ അടിസ്‌ഥാനത്തിൽ. 

ഫെബ്രുവരിയിൽ പ്രിലിമിനറി പരീക്ഷ നടക്കും.

അപേക്ഷാഫീസ്: 450 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, അംഗപരിമിതർ എന്നിവർക്കു 50 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. 

ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കുക. 

വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com