ഫാക്ടിൽ 140 ഒഴിവ്
Mail This Article
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്തികയിലായി 140 ഒഴിവ്. കേരളത്തിൽ മാത്രമായി 20 ഒഴിവുകളുണ്ട്. ജനുവരി 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും ചുവടെ.
സീനിയർ മാനേജർ ഡിസൈൻ മെക്കാനിക്കൽ-പിസിഇ (1), സീനിയർ മാനേജർ-ഡിസൈൻ ഇലക്ട്രിക്കൽ (2), അസിസ്റ്റന്റ് കമ്പനി സെക്രട്ടറി (1), ഡപ്യൂട്ടി മാനേജർ-ഫിനാൻസ് (1), അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് (1), മാനേജ്മെന്റ് ട്രെയിനി- കെമിക്കൽ (9), മാനേജ്മെന്റ് ട്രെയിനി-മെക്കാനിക്കൽ (1), മാനേജ്മെന്റ് ട്രെയിനി- ഫയർ ആൻഡ് സേഫ്റ്റി (2), മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5), ടെക്നീഷ്യൻ- പ്രോസസ് (61), ടെക്നീഷ്യൻ- മെക്കാനിക്കൽ (15), ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (4), ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (7), ടെക്നീഷ്യൻ- സിവിൽ (4), ഡ്രാഫ്റ്റ്സ്മാൻ (2), ക്രാഫ്റ്റ്സ്മാൻ ഫിറ്റർ കം മെക്കാനിക് (7), ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ (1), അസിസ്റ്റന്റ് ജനറൽ (8), അസിസ്റ്റന്റ് ഫിനാൻസ് (2), ഡിപ്പോ അസിസ്റ്റന്റ് (2), സ്റ്റെനോഗ്രഫർ (2), കാന്റീൻ സൂപ്പർവൈസർ (2).
വിവരങ്ങൾക്ക്: www.fact.co.in