ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ ഗ്രൂപ്പ് ബി, സി തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ആകെ 5157 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.  

536 ഒഴിവ്

പരസ്യ‌ നമ്പർ: 01/ 20.

ഫെബ്രുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.

സ്റ്റോർ കീപ്പർ, സെക്‌ഷൻ ഒാഫിസർ (ഹോർട്ടികൾച്ചർ), അസി.എൻജിനീയർ (സിവിൽ), വെറ്ററിനറി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ഇൻവെസ്റ്റിഗേറ്റർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ഒാഫിസ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ലീഗൽ അസിസ്റ്റന്റ്, മാനേജർ (പബ്ലിക് റിലേഷൻസ്), ജൂനിയർ ടെലിഫോൺ ഒാപ്പറേറ്റർ, ജൂനിയർ ക്ലാർക്ക്, ഡ്രാഫ്റ്റ്സ്മാൻ, ഹിന്ദി ട്രാൻസ്‌ലേറ്റർ കം അസിസ്റ്റന്റ്, ലേബർ വെൽഫെയർ ഇൻസ്പെക്ടർ, അക്കൗണ്ടന്റ്, ലാബ് അസിസ്റ്റന്റ് (ബയോളജി) തസ്തികകളിലാണ് ഒഴിവ്.

പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

വെറ്ററിനറി ആൻഡ് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ (78): പ്ലസ്ടു ജയം വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബൻഡറി സയൻസിൽ 2 വർഷത്തെ ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തിപരിചയം, 18–27 വയസ,് 5200–20200+ഗ്രേഡ് പേ 2400 രൂപ.

ജൂനിയർ ക്ലാർക്ക് (254): സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (10+2)/ തത്തുല്യം, ഇംഗ്ലിഷിൽ മിനിറ്റിൽ 30 വാക്കു ടൈപ്പിങ് വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്കു വേഗം (കംപ്യൂട്ടർ), 18–35 വയസ്, 5200–20200+ഗ്രേഡ് പേ 2000 രൂപ.

710 പിജിടി/ കൗൺസലർ

പരസ്യ‌ നമ്പർ: 02/ 2020.

ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

പിജിടി–ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇംഗ്ലിഷ്, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, സാൻസ്ക്രിട്, ജോഗ്രഫി, പഞ്ചാബി, 

(ഒഴിവ്–394):  ബന്ധപ്പെട്ട വിഷയത്തിൽ പിജി, ട്രെയിനിങ്/ എജ്യുക്കേഷനിൽ ബിരുദം/ ഡിപ്ലോമ. 36 വയസ്സിൽ താഴെ, 9300–34800+ ഗ്രേഡ് പേ 4800 രൂപ.

എജ്യുക്കേഷനൽ ആൻഡ് വൊക്കേഷനൽ ഗൈഡൻസ് കൗൺസലർ– ഇവിജിസി (ഒഴിവ്–316): സൈക്കോളജിയിൽ പിജി, ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമ, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4800 രൂപ.

256 ഒഴിവ്

പരസ്യനമ്പർ: 03/ 20.

ജനുവരി 21 മുതൽ ഫെബ്രുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് ഗ്രേഡ്–1, സ്റ്റോർ കീപ്പർ, ഡ്രൈവർ, അഹൽമാദ്, ഇലക്ട്രിക്കൽ ഒാവർസിയർ, ഇൻസ്പെക്ടിങ് ഒാഫിസർ, വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ, കെയർടേക്കർ, ലബോറട്ടറി അസിസ്റ്റന്റ് (കെമിസ്ട്രി, ലൈ ഡിറ്റക്‌ഷൻ, എച്ച്ആർഡി/ ക്വാളിറ്റി കൺട്രോൾ, ഫിസിക്സ്, ഡോക്യുമെന്റ്സ്, ഫോട്ടോ), സയന്റിഫിക് അസിസ്റ്റന്റ് (ബാലിസ്റ്റിക്സ്, ലൈ ഡിറ്റക്‌ഷൻ, ഡോക്യുമെന്റ്സ്, ഫിസിക്സ്, കെമിസ്ട്രി), സീനിയർ  സയന്റിഫിക് അസിസ്റ്റന്റ് (ഫോട്ടോ, ഡോക്യുമെന്റ്സ്, ബയോളജി, ബാലിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ലൈ ഡിറ്റക്‌ഷൻ), ലബോറട്ടറി ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്.

അസിസ്റ്റന്റ് ഗ്രേഡ്–1 (ഒഴിവ്–103): സീനിയർ സെക്കൻഡറി/ തത്തുല്യം. ഇംഗ്ലിഷ് ടൈപ്പ്റൈറ്റിങ്ങിൽ മിനിറ്റിൽ 35 വാക്കു വേഗം/ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കു വേഗം (കംപ്യൂട്ടർ), പ്രായപരിധി 27 വയസ്, 5200–20,200 + ഗ്രേഡ് പേ 1900 രൂപ.

3358 അധ്യാപകർ

പരസ്യനമ്പർ: 04/ 20.

ജനുവരി 24 മുതൽ ഫെബ്രുവരി 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.

പിജിടി (സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, അഗ്രികൾച്ചർ, ഗ്രാഫിക്സ്, സാൻസ്ക്രിട്, ഉറുദു, ജോഗ്രഫി, ഹിസ്റ്ററി, ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്, എൻജിനീയറിങ് ഡ്രോയിങ്, ഫൈൻ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ, മ്യൂസിക്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഡൊമസ്റ്റിക് സയൻസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഡ്രോയിങ് ടീച്ചർ, ടിജിടി കംപ്യൂട്ടർ സയൻസ്, ലൈബ്രേറിയൻ, ടിജിടി സ്പെഷൻ എജ്യുക്കേഷൻ ടീച്ചർ തസ്തികകളിലാണ് ഒഴിവ്. 

പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

പിജിടി–ഇക്കണോമിക്സ് (ഒഴിവ്–86): ബന്ധപ്പെട്ട വിഷയത്തിൽ പിജി, ട്രെയിനിങ്/ എജ്യുക്കേഷനിൽ ബിരുദം/ ഡിപ്ലോമ, 36 വയസിൽ താഴെ, 9300–34800+ഗ്രേഡ് പേ 4800 രൂപ.

പിജിടി–ഹിന്ദി (ഒഴിവ്–202) ബന്ധപ്പെട്ട വിഷയത്തിൽ പിജി/ തത്തുല്യം, ട്രെയിനിങ്/ എജ്യുക്കേഷനിൽ ബിരുദം/ ഡിപ്ലോമ, 36 വയസിൽ താഴെ, 9300–34800+ഗ്രേഡ് പേ 4800 രൂപ.

പിജിടി–ഹോം സയൻസ്–സ്ത്രീ (ഒഴിവ്–74): എംഎസ്‌സി ഹോം സയൻസ് അല്ലെങ്കിൽ ബിഎസ്‌സി ഹോം സയൻസ്, ബിഎഡ്, 36 വയസിൽ താഴെ, 

9300–34800+ഗ്രേഡ് പേ 4800 രൂപ.

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഒഴിവ്–692): ബിരുദം, ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം/ തത്തുല്യം, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.

ഡൊമസ്റ്റിക് സയൻസ് ടീച്ചർ (ഒഴിവ്–194): ഡൊമസ്റ്റിക് സയൻസ്/ ഹോം സയൻസിൽ ബിരുദം, എജ്യുക്കേഷനിൽ ബിരുദം (ഡൊമസ്റ്റിക് സയൻസ്/ ഹോം സയൻസ് ടീച്ചിങ് വിഷയങ്ങളായി പഠിച്ച്), 30 വയസു കവിയരുത്, 

9300–34800+ഗ്രേഡ് പേ 4600 രൂപ.

മ്യൂസിക് ടീച്ചർ (ഒഴിവ്– 123): മ്യൂസിക് ഒരു വിഷയമായി പഠിച്ച് ബിരുദം/ തത്തുല്യം, 32 വയസിൽ താഴെ, 9300–34800+ഗ്രേഡ് പേ 4600 രൂപ.

ഡ്രോയിങ് ടീച്ചർ (ഒഴിവ്–231): ഡ്രോയിങ്/ പെയിന്റിങ്/ സ്കൾപ്ച്ചർ/ ഗ്രാഫിക് ആർട്ടിൽ 5 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ് ആൻഡ് പെയിന്റിങ്/ ഫൈൻ ആർട്ടിൽ പിജി അല്ലെങ്കിൽ ഡ്രോയിങ്/ പെയിന്റിങ്/ ഫൈൻ ആർട്ടിൽ ബിരുദം, പെയിന്റിങ്/ ഫൈൻ ആർട്ടിൽ 2 വർഷത്തെ ഫുൾടൈം ഡിപ്ലോമ, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.

ടിജിടി കംപ്യൂട്ടർ സയൻസ് (ഒഴിവ്–364): ബിസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ ബിരുദം, എ ലെവൽ കോഴ്സ് (DOEACC), 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.

ലൈബ്രേറിയൻ (ഒഴിവ്–197): ബിരുദം/ തത്തുല്യം, ലൈബ്രറി സയൻസിൽ ബിരുദം/ തത്തുല്യ ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയം/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 1 വർഷത്തെ സർട്ടിഫിക്കറ്റ്, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.

ടിജിടി സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ (ഒഴിവ്– 978): ബിരുദം, ബിഎഡ് (സ്പെഷൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബിഎഡ്, സ്പെഷൽ എജ്യുക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷൽ എജ്യുക്കേഷനിൽ പിജി പ്രഫഷനൽ ഡിപ്ലോമ/ തത്തുല്യം, സിടിഇടി, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.

യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

297 ഒഴിവ്

പരസ്യ‌ നമ്പർ: 05/ 20.

ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ജൂനിയർ സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), ജൂനിയർ അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ് കം കാഷ്യർ, സ്റ്റോർ കീപ്പർ, കെയർടേക്കർ, ഫീ കളക്ടർ/ സബ് ഇൻസ്പെക്ടർ/ ഒാക്‌ഷൻ റെക്കോർഡർ, ജൂനിയർ സ്റ്റെനോഗ്രഫർ, അസി.ബാക്ടീരിയോളജിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ബ്യൂട്ടി കൾച്ചർ, ആർക്കിടെക്ചർ, ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസ് ആൻഡ് മാനേജ്മെന്റ്, ഗാർമെന്റ് ഫാബ്രിക്കേഷൻ ടെക്നോളജി, കൊമേഴ്സ്യൽ ആർട്ട്, ഡിജിറ്റൽ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെഡിക്കൽ ലാബ് ടെക്നോളജി, മോഡേൺ ഒാഫിസ് പ്രാക്ടീസ്–ഇംഗ്ലിഷ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ, ഫാർമസി, ലൈബ്രറി സയൻസ്, കംപ്യൂട്ടർ, ഫാഷൻ ഡ‍ിസൈൻ) തസ്തികകളിലാണ് ഒഴിവ്.

പൊതുവായ നിർദേശങ്ങൾ:

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്കിൽ ടെസ്റ്റ് (ബാധകമായത്) എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഡൽഹി/ എൻസിആർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ്: 100 രൂപ. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. 

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും.അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്  ലഭിക്കും. 

വിശദവിവരങ്ങൾക്ക്: www.dsssbonline.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com