sections
MORE

ഇന്ത്യൻ ബാങ്ക്: 138 ഓഫിസർ

bank-job
SHARE

ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിൽ വിവിധ വിഭാഗങ്ങളിലായി 138 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 10

സ്കെയിൽ –1, സ്കെയിൽ– 2, സ്കെയിൽ – 3 കേഡറുകളിലാണ് അവസരം. സ്കെയിൽ–1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ – ക്രെഡിറ്റ് തസ്തികയിൽ മാത്രം 85 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് വിഷയങ്ങളിലൊന്നിൽ ദ്വിവത്സര പിജി ബിരുദം അല്ലെങ്കിൽ സിഎ/ ഐസിഡബ്ല്യുഎ/ സിഎഫ്എ യോഗ്യതയുമുള്ളവർക്കാണ് അവസരം. സ്കെയിൽ 2 വിഭാഗത്തിൽ മാനേജർ –ക്രെഡിറ്റ് (15 ഒഴിവ്), മാനേജർ–  സെക്യൂരിറ്റി (15 ഒഴിവ്), മാനേജർ – ഫോറക്സ് (10 ഒഴിവ്), മാനേജർ – ലീഗൽ (2 ഒഴിവ്), മാനേജർ – ഡീലർ (5 ഒഴിവ്), മാനേജർ – റിസ്ക് മാനേജ്മെന്റ് (5 ഒഴിവ്) എന്നീ തസ്തികകളിലും സ്കെയിൽ – 3 വിഭാഗത്തിൽ സീനിയർ മാനേജർ – റിസ്ക് മാനേജ്മെന്റ് (ഒരൊഴിവ്) തസ്തികയിലും ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ – ക്രെഡിറ്റ് ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. www.indianbank.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ അയയ്‌ക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA