ADVERTISEMENT

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന് കീഴിൽ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ ട്രേഡ് അപ്രന്റിസിന്റെ 161 ഒഴിവുകൾ. ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്), ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക് ഡീസൽ, പമ്പ് ഒാപറേറ്റർ കം മെക്കാനിക്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വയർമാൻ എന്നീ ട്രേഡുകളിലാണ് അവസരം. 

യോഗ്യത: പത്താംക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി) ജയം. മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്) ട്രേഡുകളിൽ പത്താം ക്ലാസ് ജയമോ തത്തുല്യമോ മാത്രം മതി. പ്രായം: 18-30 വയസ്. 

മഹാരാഷ്ട്രയിലും അവസരം

മഹാരാഷ്ട്രയിലെ തലോജ കോപ്പർ പ്രോജക്ടിൽ അപ്രന്റിസിന്റെ 4 ഒഴിവ്. 

ഫിറ്റർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് അവസരം. 

ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.

www.hindustancopper.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com